10 Feb 2022 3:21 AM IST
Summary
ഓഹരി വിപണി ഇന്ന് പോസിറ്റീവ് ആയി തുടരാനുള്ള സാധ്യത നിലനിൽക്കുന്നു. കാരണം റിസർവ് ബാങ്കിന്റെ പണനയ തീരുമാനങ്ങൾ ഇന്ന് പുറത്തു വരാനിരിക്കെ നയം മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ഏപ്രിലിൽ ചേരാനിരിക്കുന്ന മീറ്റിങ്ങിൽ ഒരു പക്ഷെ നിരക്കുകൾ ഉയർത്തിയേക്കാം. കഴിഞ്ഞ ഒന്നരവർഷമായി ആർ ബി ഐ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. കോവിഡിൽ തളർന്ന സമ്പദ്ഘടനയെ ഉണർത്താനായി 2020 മെയ് മാസത്തിലാണ് കേന്ദ്ര ബാങ്ക് പോളിസി നിരക്കുകളിൽ വലിയ കുറവ് വരുത്തിയത്. ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് വീക്ക്ലി കോൺട്രാക്റ്റുകൾ അവസാനിക്കുന്നതിനു […]
ഓഹരി വിപണി ഇന്ന് പോസിറ്റീവ് ആയി തുടരാനുള്ള സാധ്യത നിലനിൽക്കുന്നു. കാരണം റിസർവ് ബാങ്കിന്റെ പണനയ തീരുമാനങ്ങൾ ഇന്ന് പുറത്തു വരാനിരിക്കെ നയം മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ഏപ്രിലിൽ ചേരാനിരിക്കുന്ന മീറ്റിങ്ങിൽ ഒരു പക്ഷെ നിരക്കുകൾ ഉയർത്തിയേക്കാം.
കഴിഞ്ഞ ഒന്നരവർഷമായി ആർ ബി ഐ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. കോവിഡിൽ തളർന്ന സമ്പദ്ഘടനയെ ഉണർത്താനായി 2020 മെയ് മാസത്തിലാണ് കേന്ദ്ര ബാങ്ക് പോളിസി നിരക്കുകളിൽ വലിയ കുറവ് വരുത്തിയത്.
ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് വീക്ക്ലി കോൺട്രാക്റ്റുകൾ അവസാനിക്കുന്നതിനു മുന്നോടിയായി നിഫ്റ്റി ഇന്നലെ ഉയർന്നിരുന്നു. ചാർട്ടുകൾ കാണിക്കുന്നത് വിപണി നെഗറ്റീവായ വാർത്തകളൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ്. നിഫ്റ്റിയിൽ രൂപപ്പെട്ട 'ലോങ് ഗ്രീൻ കാൻഡിൽ' സൂചിപ്പിക്കുന്നത് തുടർച്ചയായ ബുള്ളിഷ് പ്രവണതയാണ്.
അമേരിക്കൻ വിപണി ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് 0.86%, എസ്&പി 500 1.45%, നാസ്‍ഡാക്ക് 2.08% ഉയർന്നു.
ഇന്ന് രാവിലെ സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി നേരിയ തളർച്ചയിലാണ് വ്യാപാരം ആരംഭിച്ചത്.
ശക്തമായ ആഗോള വിപണി സൂചനകളെ പിൻതുടർന്ന് ഇന്ത്യൻ വിപണിയിലെ സൂചികകളും മുന്നേറി. നിക്ഷേപകർ മികച്ച ഓഹരികൾ വിലക്കുറവിൽ സ്വന്തമാക്കി. ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽ ഓഹരികൾക്കായിരുന്നു ആവശ്യക്കാർ ഏറെയും. വായ്പ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഇന്നലെ വിപണിയിൽ മുന്നേറ്റം കാണാനായത്.
അവസാന മണിക്കൂറിൽ സംഭവിച്ച ബ്രേക്ക് ഔട്ട് ഫോർമേഷൻ സൂചിപ്പിക്കുന്നത് വിപണി സമീപ ഭാവിയിലും മുന്നേറ്റം പ്രതീക്ഷിക്കുന്നുവെന്നാണ്. കൂടാതെ, ഇൻട്രാഡെ ചാർട്ടുകൾ നിഫ്റ്റിയിൽ 'ഹയർ ബോട്ടം ഫോർമേഷൻ' ആണ് കാണിക്കുന്നത്. ഇത് വിശാലമായ പോസിറ്റീവ് സൂചനയാണ്.
വിപണിയിലെ സൂചനകൾ പിന്തുടരുന്ന വ്യാപാരികൾക്ക് 17365 നിർണ്ണായക നിലയായി കണക്കാക്കാം. ഇതിനു മുകളിലേക്ക് സൂചിക ഉയർന്നാൽ 17550-17625 നില വരെ എത്തിയേക്കാം. എന്നാൽ സൂചിക 17350നു താഴേക്ക് പോയാൽ പെട്ടെന്നു തന്നെ 17300-17240 നിലയിൽ ചെന്നെത്തിയേക്കാം.
ഇന്നലെ 892.64 കോടി രൂപയുടെ ഓഹരികൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അധിക വിൽപ്പന നടത്തി. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,793.35 കോടി രൂപയ്ക്കുള്ള ഓഹരികൾ അധികമായി വാങ്ങി.
എൽ കെ പി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറയുന്നു: "നിഫ്റ്റിയിൽ, ഡെയിലി ചാർട്ടിലെ ഡ്രാഗൺ ഫ്ലൈ ഡോജി പാറ്റേണിനു ശേഷം, ഒരു ഗ്രീൻ കാൻഡിൽ ഫോർമേഷനാണ് കാണപ്പെടുന്നത്. ഇതു സൂചിപ്പിക്കുന്നത് ഹ്രസ്വകാലത്തേക്കുള്ള ബുള്ളിഷ് തിരിച്ചു വരവാണ്. ഉയർന്ന നിലയിൽ, 17530 ൽ ഒരു പ്രതിരോധം അനുഭവപ്പെടാം. ഈ തടസ്സം മറികടക്കാനായാൽ സൂചിക ഉയർന്ന് 17775-17800 വരെ എത്തിയേക്കാം. മറിച്ചായാൽ, 17315 ൽ പിന്തുണ ലഭിച്ചേക്കാം" .
കമ്പനി ഫലങ്ങൾ
ഹീറോ മോട്ടോകോർപ്പ്, മഹീന്ദ്ര & മഹീന്ദ്ര, ഹിൻഡാൽകോ, സൊമാറ്റോ, എ ബി ബി ഇന്ത്യ, ഏയ്ജിസ് ലോജിസ്റ്റിക്സ്, അമര രാജ ബാറ്ററീസ്, ബി ഇ എം എൽ, ഭാരത് ഫോർജ്, ഡോ ലാൽ പാത്ത് ലാബ്സ്, എം ആർ എഫ് എന്നിവയുടെ ഫലങ്ങൾ ഇന്നു പുറത്തു വന്നേക്കാം.
കൊച്ചിയിൽ 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4555 രൂപ (ഫെബ്രുവരി 9). ഒരു ബിറ്റ് കോയിന്റെ വില 34,91,153 രൂപ ( @7.58 am, വസീർ എക്സ്) . ഒരു ഡോളറിന് 74.68 രൂപ ( ഫെബ്രുവരി 10). ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേർസ് ബാരലിന് 91.28 ഡോളർ.
പഠിക്കാം & സമ്പാദിക്കാം
Home
