image

11 Feb 2022 6:15 AM IST

ആദ്യ വ്യാപാരത്തില്‍ സെന്‍സെക്സ് 600 പോയിന്റിലേറെ ഇടിഞ്ഞു

MyFin Desk

ആദ്യ വ്യാപാരത്തില്‍ സെന്‍സെക്സ് 600 പോയിന്റിലേറെ ഇടിഞ്ഞു
X

Summary

മുംബൈ: സെന്‍സെക്‌സ് ഇന്ന് ഓപ്പണിംഗ് സെഷനില്‍ 600 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണിയിലെ ദുര്‍ബല പ്രവണതകളുടെ ഫലമായി ഐടി, ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയതാണ് ഇതിന് കാരണം. ബി എസ് ഇ 611.54 പോയിന്റ് അഥവാ 1.04 ശതമാനം താഴ്ന്ന് 58,314.49 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. അതുപോലെ, നിഫ്റ്റി 168.95 പോയിന്റ് അല്ലെങ്കില്‍ 0.96 ശതമാനം ഇടിഞ്ഞ് 17,436.90 ല്‍ എത്തി. സെന്‍സെക്‌സില്‍ ഇന്‍ഫോസിസാണ് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. രണ്ട് ശതമാനത്തിന്റെ ഇടിവാണ് […]

മുംബൈ: സെന്‍സെക്‌സ് ഇന്ന് ഓപ്പണിംഗ് സെഷനില്‍ 600 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണിയിലെ ദുര്‍ബല പ്രവണതകളുടെ ഫലമായി ഐടി, ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയതാണ് ഇതിന് കാരണം.

ബി എസ് ഇ 611.54 പോയിന്റ് അഥവാ 1.04 ശതമാനം താഴ്ന്ന് 58,314.49 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. അതുപോലെ, നിഫ്റ്റി 168.95 പോയിന്റ് അല്ലെങ്കില്‍ 0.96 ശതമാനം ഇടിഞ്ഞ് 17,436.90 ല്‍ എത്തി.

സെന്‍സെക്‌സില്‍ ഇന്‍ഫോസിസാണ് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. രണ്ട് ശതമാനത്തിന്റെ ഇടിവാണ് കമ്പനി രാവിലെ നേരിട്ടത്. വിപ്രോ, ടെക്ക് മഹീന്ദ്ര, എച്ച് സി എല്‍ ടെക്ക്, എച്ച് ഡി എഫ് സി, ബജാജ് ഫിനാന്‍സ്, എം ആന്‍ഡ് എം, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് തൊട്ട് പിന്നിലുള്ളത്.

അതേസമയം, എന്‍ ടി പി സിയും നെസ്‌ലേ ഇന്ത്യയുമാണ് സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 460.06 പോയിന്റ് അഥവാ 0.79 ശതമാനം ഉയര്‍ന്ന് 58,926.03 ല്‍ ക്ലോസ് ചെയ്തത്. എന്‍എസ്ഇ നിഫ്റ്റി 142.05 പോയിന്റ് അല്ലെങ്കില്‍ 0.81 ശതമാനം ഉയര്‍ന്ന് 17,605.85 ല്‍ അവസാനിച്ചു.

കൊവിഡ് തകര്‍ത്ത സമ്പദ്വ്യവസ്ഥയെ സുസ്ഥിരമായി വീണ്ടെടുക്കുന്നതിനുള്ള പിന്തുണയ്യുമായി റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം അതിന്റെ പ്രധാന വായ്പാ നിരക്കുകള്‍ തുടര്‍ച്ചയായി പത്താം തവണയും താഴ്ന്ന നിരക്കില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഏഷ്യയിലെ മറ്റ് വിപണികളായ ടോക്യോ, ഷാംങ്ഹായ്, എന്നിവ മിഡ് സെക്ഷനുകള്‍ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അതേസമയം ഹോങ്കോങ്ങും സിയോളും നഷ്ടത്തിലാണ്.

യു എസിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഒറ്റരാത്രികൊണ്ട് കനത്ത നഷ്ടത്തോടെയാണ് അവസാനിച്ചത്. നിര്‍ണായകമായ യുഎസ് പണപ്പെരുപ്പവും, സാങ്കേതിക വിഭാഗത്തിലെ ഓഹരികളില്‍ ഇടിവുണ്ടായതും , ഉയരുന്ന ബോണ്ട് യീല്‍ഡുകളുടെ അടിസ്ഥാന നിരക്ക് ഉയരുന്നതുമടക്കമുള്ള സമ്മര്‍ദ്ദമാണ് യു എസ് വിപണിയില്‍ പ്രതിഫലിച്ചത്.