image

24 Feb 2022 2:35 AM IST

Market

യുക്രൈയിൻ സംഘർഷം ഇന്നും വിപണിയെ പിടിച്ചുലയ്ക്കും

Myfin Editor

യുക്രൈയിൻ സംഘർഷം ഇന്നും വിപണിയെ പിടിച്ചുലയ്ക്കും
X

Summary

കുതിച്ചുയരുന്ന എണ്ണവിലയും സംഘര്‍ഷഭരിതമായ ലോക അന്തരീക്ഷവും നിക്ഷേപകരെ അങ്കലാപ്പിലാക്കുന്നതു മൂലം ഇന്ത്യന്‍ വിപണി ഇന്നും ചാഞ്ചാടി നില്‍ക്കാനാണ് സാധ്യത. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്‍ട്രാഡേ വ്യാപാരത്തിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും വിപണി താഴേക്ക് നീങ്ങുകയാണ്. തുടർച്ചയായി ആറാമത്തെ സെഷനിലാണ് ഇന്ത്യൻ സൂചികകൾ ഇന്നലെയും ഇടിഞ്ഞത്. പല മേഖലകളിലും ഒരു മിക്‌സഡ് ട്രെന്‍ഡ് ആണ് കാണാന്‍ കഴിയുന്നത്. ഈയവസരത്തില്‍ പുതിയ സൂചനകള്‍ ലഭിക്കുന്നത് വരെ പരിമിതികള്‍ മനസിലാക്കി തുടരുകയാണ് ഉചിതം. യുക്രൈനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും റഷ്യ യുക്രൈന്‍ ആക്രമിക്കും എന്ന യുഎസ് […]


കുതിച്ചുയരുന്ന എണ്ണവിലയും സംഘര്‍ഷഭരിതമായ ലോക അന്തരീക്ഷവും നിക്ഷേപകരെ അങ്കലാപ്പിലാക്കുന്നതു മൂലം ഇന്ത്യന്‍ വിപണി ഇന്നും ചാഞ്ചാടി നില്‍ക്കാനാണ് സാധ്യത.

ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്‍ട്രാഡേ വ്യാപാരത്തിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും വിപണി താഴേക്ക് നീങ്ങുകയാണ്. തുടർച്ചയായി ആറാമത്തെ സെഷനിലാണ് ഇന്ത്യൻ സൂചികകൾ ഇന്നലെയും ഇടിഞ്ഞത്.

പല മേഖലകളിലും ഒരു മിക്‌സഡ് ട്രെന്‍ഡ് ആണ് കാണാന്‍ കഴിയുന്നത്. ഈയവസരത്തില്‍ പുതിയ സൂചനകള്‍ ലഭിക്കുന്നത് വരെ പരിമിതികള്‍ മനസിലാക്കി തുടരുകയാണ് ഉചിതം.

യുക്രൈനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും റഷ്യ യുക്രൈന്‍ ആക്രമിക്കും എന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്കുകൂട്ടലും വാള്‍സ്ട്രീറ്റ് പ്രധാന സൂചികകള്‍ ബുധനാഴ്ച കുത്തനെ ഇടിയാന്‍ കാരണമായി. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തു. . റഷ്യയാകട്ടെ കീവിലെ തങ്ങളുടെ എംബസിയില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.

ഇന്നലെ വ്യാപാരത്തിൽ നാസ് ഡാക് 2.57 ശതമാനവും എസ ആൻഡ് പി 500 1.84 ശതമാനവും ഡൗ ജോണ്‍സ് 1.38 ശതമാനവും ഇടിഞ്ഞു.

സിംഗപ്പൂര്‍ എസ ജി എക്‌സ് നിഫ്റ്റി 269 പോയിന്റ് താഴ്ചയിലാണ് ഇന്ന് രാവിലെ 8.00 മണിക്ക് വ്യാപാരം നടക്കുന്നത്.

മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് താപ്‌സെയുടെ അഭിപ്രായത്തില്‍, "ബുധനാഴ്ച വ്യാപാരം ശാന്തമായി ആരംഭിച്ചെങ്കിലും ഉയര്‍ന്നു വരുന്ന യുദ്ധഭീതി ഉച്ച കഴിഞ്ഞ് നിഫ്റ്റി ഇടിയാന്‍ കാരണമായി. എന്നാൽ ബൈഡന്‍-പുടിന്‍ ഉച്ചകോടിയുടെ അനിശ്ചിതത്വത്തെ തുടർന്നാണ് ഇത് സംഭവിച്ചത്. സാങ്കേതികമായി നോക്കിയാല്‍ നിഫ്റ്റി 17,421 ന് മുകളില്‍ പോയില്ലെങ്കില്‍ ഇതേനില തന്നെ തുടരും. എന്നാൽ 16,811-16,877 പരിധിക്ക് താഴെ പോയാല്‍ വ്യാപാരത്തെ അത് കൂടുതല്‍ ബാധിക്കും".

"ബാരലിന് 10 ഡോളര്‍ എങ്കിലും എണ്ണവില ഉയര്‍ന്നാല്‍ ഏഷ്യന്‍ വിപണികളെ അത് കാര്യമായി ബാധിക്കും. ഇന്ത്യ, തായ്‌ലാന്റ്, കൊറിയ എന്നീ രാജ്യങ്ങള്‍ എണ്ണ ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നതിനാല്‍ ഇവിടെ അതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതലായിരിക്കും." മേര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യയുടെ അനലിസ്റ്റുകള്‍ ഒരു കുറിപ്പില്‍ പറഞ്ഞു.

ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,417.16 കോടി രൂപയുടെ അധികവില്‍പ്പന നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ അതേസമയം 3024.37 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങി.

കൊട്ടക് സെക്യൂരിറ്റീസിന്റെ ഹെഡ് ഓഫ് ഇക്വിറ്റി റിസര്‍ച്ച് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു, "സാങ്കേതികമായി നിഫ്റ്റി ഒരു ബെയറിഷ് കാന്‍ഡില്‍ രൂപീകരിച്ചിട്ടുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ അത് നെഗറ്റീവാണ്. ഇതുതന്നെ വരും ദിവസങ്ങളിലും തുടരുമെന്നാണ് ഞങ്ങളുടെ അനുമാനം. ഷോര്‍ട്-ടേം വ്യാപാരികള്‍ക്ക് 17,000 പെട്ടന്നുള്ള ഒരു പിന്തുണയാണ്. 17,225 ഒരു പ്രതിരോധ നിലയായിരിക്കും. നിഫ്റ്റി 17,000 ന് മുകളില്‍ വ്യാപാരം നടക്കുകയാണെങ്കില്‍ 17,150-17,175 വരെ അത് ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ 17,000 ന് താഴെ പതിച്ചാല്‍ 16,950-16,850 വരെ അത് എത്തിനില്‍ക്കാം.'

വെസൂവിയസ്, ലിൻഡെ ഇന്ത്യ, കെഎസ്‌ബി എന്നീ കമ്പനികളുടെ മൂന്നാം പട ഫലങ്ങൾ ഇന്ന് പുറത്തു വരുന്നുണ്ട്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,600 രൂപ (ഫെബ്രുവരി 23).

ഒരു ഡോളറിന്റെ വില 74.84 രൂപ (ഫെബ്രുവരി 23).

ഒരു ബിറ്റ് കോയിന് 29,17,854 രൂപ (@7.35 am, വസിര്‍ എക്‌സ്).

ബ്രെന്റ് ക്രൂഡ് ബാരലിന് 95.12 ഡോളര്‍.