1 March 2022 6:39 AM IST
Summary
റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ സ്വര്‍ണ വില കുതിക്കുമ്പോള്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് 10-ാം സീരിസ് തിങ്കളാഴ്ച മുതല്‍ നിക്ഷേപകര്‍ക്കായി തുറന്നു. മാര്‍ച്ച് നാലു വരെ, ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം. ഗ്രാമിന് 5,109 രൂപയാണ് ഇഷ്യൂ വില. ഓണ്‍ലൈന്‍ സ്ബസ്‌ക്രിപ്്ഷനാണെങ്കില്‍ ഒരു ഗ്രാമിന് 50 രുപ നിരക്കില്‍ കുറവ് ലഭിക്കും. സ്വര്‍ണ വില കുതിക്കുന്നത് ഗോള്‍ഡ് ബോണ്ട് വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. സബ്ക്രിപ്ഷന്‍ ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള മൂന്ന് […]
റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ സ്വര്‍ണ വില കുതിക്കുമ്പോള്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് 10-ാം സീരിസ് തിങ്കളാഴ്ച മുതല്‍ നിക്ഷേപകര്‍ക്കായി തുറന്നു. മാര്‍ച്ച് നാലു വരെ, ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം. ഗ്രാമിന് 5,109 രൂപയാണ് ഇഷ്യൂ വില. ഓണ്‍ലൈന്‍ സ്ബസ്‌ക്രിപ്്ഷനാണെങ്കില്‍ ഒരു ഗ്രാമിന് 50 രുപ നിരക്കില്‍ കുറവ് ലഭിക്കും. സ്വര്‍ണ വില കുതിക്കുന്നത് ഗോള്‍ഡ് ബോണ്ട് വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. സബ്ക്രിപ്ഷന്‍ ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിലെ കലര്‍പ്പില്ലാത്ത സ്വര്‍ണത്തിന്റെ (999) ക്ലോസിംഗ് വില കണക്കാക്കിയാണ് ആര്‍ ബി ഐ ഒരു യൂണിറ്റിന് (ഗ്രാമിന്) വില നിര്‍ണയിക്കുന്നത്.
എത്ര വാങ്ങാം?
2015 ന് നിലവില്‍ വന്ന എസ് ജി ബി യില്‍ വലിയ നിക്ഷേപം എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്. ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ സാമ്പത്തിക ശേഷിയനുസരിച്ച് നിക്ഷേപം നടത്താം.
എവിടെ കിട്ടും?
സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്‌സേഞ്ച്, മുംബൈ സ്റ്റോക് എക്‌സേഞ്ച്, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷയ്ക്ക് റിസീറ്റ് ലഭിക്കും.
നേട്ടങ്ങളറിയാം?
നേട്ടം
സാധാരണ സ്വര്‍ണ നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ രണ്ട് വിധത്തിലുള്ള ആദായം ലഭിക്കും. സ്വര്‍ണത്തിന് സ്വാഭാവികമായി ഉണ്ടാകാവുന്ന വിലക്കയറ്റത്തിന്റെ നേട്ടമാണ് ഒന്ന്. പലിശയാണ് മറ്റൊന്ന്. 2.5 ശതമാനമാണ് പലിശ ലഭിക്കുന്നത്. പക്ഷെ, ഈ നിക്ഷേപത്തിന് അഞ്ച് വര്‍ഷത്തെ ലോക്കിംഗ് പീരിയഡുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന വില്‍പനയുടെ ആദ്യ വിതരണം ഏപ്രില്‍ 20 ന് ആരംഭിച്ചിരുന്നു
നേട്ടം 85 ശതമാനം വരെ
2015 ല്‍ ആണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. അന്ന് പദ്ധതിയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഇന്ന് ലഭിക്കുന്ന നേട്ടം 85 ശതമാനമാണ്. പദ്ധതിയാരംഭിക്കുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇഷ്യൂ പ്രൈസ് 2,684 രുപയായിരുന്നു. ഫെബ്രുവരി എട്ട് കാലാവധി അനുസരിച്ചുള്ള ഇതിന്റെ റിഡംപ്ഷന്‍ പ്രൈസ് 4813 രൂപയാണ്.
എട്ടു വര്‍ഷമാണ് റിഡംഷന്‍ന്റെ കാലാവധി. പണത്തിന് അത്യാവശ്യമുണ്ടെങ്കില്‍ അത്രയും കാത്തിരിക്കേണ്ടതില്ല. ബോണ്ട് വാങ്ങിയ ബാങ്ക, പോസ്ററ് ഓഫീസ് അല്ലെങ്കില്‍ ബന്ധപ്പെട്ട ഏജന്റ്മാര്‍ എന്നിവിടങ്ങളില്‍ റിഡംഷനുള്ള അപേക്ഷ നല്‍കാം. പുര്‍ണ കാലാവധി എത്തിയാല്‍ നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിച്ചാല്‍ 20 ശതമാനം വരെ നികുതി നല്‍കേണ്ടി വന്നേയ്ക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
