image

7 March 2022 6:50 AM IST

Market

വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ നിക്ഷേപകർക്ക് നഷ്ടം 5.91 ലക്ഷം കോടി

MyFin Desk

വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ നിക്ഷേപകർക്ക് നഷ്ടം 5.91 ലക്ഷം കോടി
X

Summary

ഡെല്‍ഹി: റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ നടന്ന വ്യാപാരത്തില്‍ നിക്ഷേപകരുടെ സമ്പത്ത് 5.91 ലക്ഷം കോടിയിലധികം ഇടിഞ്ഞു. തിങ്കളാഴ്ചയോടെ നാലാം ദിവസവും തകര്‍ച്ച തുടരുമ്പോള്‍, ബിഎസ്ഇ 1,735.98 പോയിന്റ് അല്ലെങ്കില്‍ 3.19 ശതമാനം ഇടിഞ്ഞ് 52,597.83 ല്‍ എത്തി. ദുര്‍ബലമായ ആഗോള ഓഹരികളും ക്രൂഡ് ഓയില്‍ വിലയും മാറ്റമില്ലാതെ തുടരുന്നു. ഇക്വിറ്റികളിലെ കനത്ത തകര്‍ച്ചയോടെ ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം രാവിലത്തെ ഇടപാടുകളില്‍ 5,91,094.71 കോടി […]


ഡെല്‍ഹി: റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ നടന്ന വ്യാപാരത്തില്‍ നിക്ഷേപകരുടെ സമ്പത്ത് 5.91 ലക്ഷം കോടിയിലധികം ഇടിഞ്ഞു. തിങ്കളാഴ്ചയോടെ നാലാം ദിവസവും തകര്‍ച്ച തുടരുമ്പോള്‍, ബിഎസ്ഇ 1,735.98 പോയിന്റ് അല്ലെങ്കില്‍ 3.19 ശതമാനം ഇടിഞ്ഞ് 52,597.83 ല്‍ എത്തി. ദുര്‍ബലമായ ആഗോള ഓഹരികളും ക്രൂഡ് ഓയില്‍ വിലയും മാറ്റമില്ലാതെ തുടരുന്നു.

ഇക്വിറ്റികളിലെ കനത്ത തകര്‍ച്ചയോടെ ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം രാവിലത്തെ ഇടപാടുകളില്‍ 5,91,094.71 കോടി രൂപ ഇടിഞ്ഞ് 2,40,88,326.67 കോടി രൂപയായി.

മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവ ബിഎസ്ഇ സെന്‍സെക്സ് പാക്കില്‍ നിന്ന് 6.72 ശതമാനം വരെ താഴ്ന്നു.

'യുദ്ധം സൃഷ്ടിച്ച അസാധാരണമായ അനിശ്ചിതത്വം ചരക്ക് വിപണിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ക്രൂഡ് 128 ഡോളറിലെത്തിയത് വലിയ ആഘാതമാണ്. ഇത് ആഗോള വളര്‍ച്ചയെ ബാധിക്കുകയും പണപ്പെരുപ്പ സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്യും. വിപണി തകര്‍ച്ചയിലേക്ക് വഴുതിവീഴുകയാണ്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ബ്രെന്റ് ക്രൂഡ് 8.84 ശതമാനം ഉയര്‍ന്ന് ബാരലിന് 128.6 ഡോളറിലെത്തി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകര്‍ വെള്ളിയാഴ്ച അറ്റ അടിസ്ഥാനത്തില്‍ 7,631.02 കോടി രൂപയുടെ ഓഹരികള്‍ വിപണിയില്‍ വിറ്റഴിച്ചു.