Summary
മുംബൈ: സെന്‍സെക്‌സും, നിഫ്റ്റിയും തിങ്കളാഴ്ച്ച രാവിലെ ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഐടി ഓഹരികളിലുണ്ടായ വലിയ ഡിമാന്‍ഡാണ് ഈ ഉയര്‍ച്ചയിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 309.91 പോയിന്റ് ഉയര്‍ന്ന് 55,860.21ല്‍ എത്തി. നിഫ്റ്റി 72.1 പോയിന്റ് ഉയര്‍ന്ന് 16,702.45 എന്ന നിലയിലാണ്. സെന്‍സെക്‌സിൽ ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക്ക് മഹീന്ദ്ര, വിപ്രോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരാണ് നേട്ടം കൊയ്തത്. എന്നാൽ, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഡോ റെഡ്ഡീസ് ലബോറട്ടെറീസ് എന്നീ കമ്പനികളുടെ […]
മുംബൈ: സെന്‍സെക്‌സും, നിഫ്റ്റിയും തിങ്കളാഴ്ച്ച രാവിലെ ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഐടി ഓഹരികളിലുണ്ടായ വലിയ ഡിമാന്‍ഡാണ് ഈ ഉയര്‍ച്ചയിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 309.91 പോയിന്റ് ഉയര്‍ന്ന് 55,860.21ല്‍ എത്തി. നിഫ്റ്റി 72.1 പോയിന്റ് ഉയര്‍ന്ന് 16,702.45 എന്ന നിലയിലാണ്. സെന്‍സെക്‌സിൽ ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക്ക് മഹീന്ദ്ര, വിപ്രോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരാണ് നേട്ടം കൊയ്തത്.
എന്നാൽ, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഡോ റെഡ്ഡീസ് ലബോറട്ടെറീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ പിന്നിലാണ്. വെള്ളിയാഴ്ച്ച സെന്‍സെക്‌സ് 85.91 പോയിന്റ് ഉയര്‍ന്ന് 55,550.30ലും, നിഫ്റ്റി 35.55 പോയിന്റ് ഉയര്‍ന്ന് 16,630.45ലും എത്തിയിരുന്നു. രാവിലെ ഹോങ്കോങ്, ഷാങ്ഹായ് വിപണികളില്‍ നേരിയ ഇടിവുണ്ടായിരുന്നു. എന്നാല്‍ മിഡ് സെഷനോടെ ടോക്കിയോ വിപണിയില്‍ ഉണര്‍വുണ്ടായി.
പഠിക്കാം & സമ്പാദിക്കാം
Home
