image

16 March 2022 6:55 AM IST

Premium

വിമാന യാത്രയ്ക്ക് ചെലവ് ഏറും, എടിഎഫ് വില 18 ശതമാനം കൂട്ടി

MyFin Desk

വിമാന യാത്രയ്ക്ക് ചെലവ് ഏറും, എടിഎഫ് വില 18 ശതമാനം കൂട്ടി
X

Summary

  ആഗോള വിപണിയില്‍ ഇന്ധന വില ഉയര്‍ന്നതിനെ തുടര്‍ന്ന് എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലന്‍ (എടിഎഫ്) വില കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 18 ശതമാനമാണ് ഒറ്റയടിക്ക് വില ഉയര്‍ത്തിയത്. ഇതോടെ, വിമാന യാത്രാ ചെലവ് ഏറുമെന്ന് ഉറപ്പായി. കോവിഡ് പ്രതിസന്ധി മാറി ആഭ്യന്തര-വിദേശ വിമാന യാത്രകളും ടൂറിസം രംഗവും സജീവമായി വരുമ്പോഴാണ് വില കുത്തനെ ഉയര്‍ത്തുന്നത്. സാവധാനം പച്ചപിടിച്ച് വരുന്ന ഈ മേഖലയ്ക്ക് എടിഎഫ് വില വര്‍ധന ദോഷം ചെയ്യും. ഇതോടെ ആദ്യമായി വിമാന ഇന്ധന വില […]


ആഗോള വിപണിയില്‍ ഇന്ധന വില ഉയര്‍ന്നതിനെ തുടര്‍ന്ന് എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലന്‍ (എടിഎഫ്) വില കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 18...

 

ആഗോള വിപണിയില്‍ ഇന്ധന വില ഉയര്‍ന്നതിനെ തുടര്‍ന്ന് എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലന്‍ (എടിഎഫ്) വില കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 18 ശതമാനമാണ് ഒറ്റയടിക്ക് വില ഉയര്‍ത്തിയത്. ഇതോടെ, വിമാന യാത്രാ ചെലവ് ഏറുമെന്ന് ഉറപ്പായി. കോവിഡ് പ്രതിസന്ധി മാറി ആഭ്യന്തര-വിദേശ വിമാന യാത്രകളും ടൂറിസം രംഗവും സജീവമായി വരുമ്പോഴാണ് വില കുത്തനെ ഉയര്‍ത്തുന്നത്.

സാവധാനം പച്ചപിടിച്ച് വരുന്ന ഈ മേഖലയ്ക്ക് എടിഎഫ് വില വര്‍ധന ദോഷം ചെയ്യും. ഇതോടെ ആദ്യമായി വിമാന ഇന്ധന വില ഒരു ലക്ഷം കടന്നു. കിലോ ലിറ്ററിന് 17,135.63 രൂപ വര്‍ധന വരുത്തി 110,666.29 യിലേക്കാണ് വില ഉയര്‍ത്തിയത്. അന്ധര്‍ദേശീയ വിപണിയിലെ ശരാശരി കണക്കാക്കി നിലവില്‍ മാസത്തിന്റെ തുടക്കത്തിലും 16 -ാം തീയതിയും തുടര്‍ച്ചയായി വില വര്‍ധന പുനഃപരിശോധിക്കാറുണ്ട്.

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ എണ്ണ വില ബാരലിന് റിക്കോഡ് നിലവാരമായ 140 ഡോളറില്‍ എത്തിയിരുന്നു. യുക്രെയ്്ന്‍-റഷ്യ പ്രതിസന്ധിയില്‍ കുതിച്ചുയര്‍ന്ന എണ്ണവില ഇപ്പോള്‍ 100 ഡോളറില്‍ ചാഞ്ചാടി നില്‍ക്കുകയാണ്. അഗോള തലത്തില്‍ ഉണ്ടായ വിലക്കയറ്റത്തെ തുടര്‍ന്ന് പെട്രോള്‍-ഡീസല്‍ വിലയിലും വര്‍ധന വരുത്തുമെന്നാണ് വാര്‍ത്തകള്‍. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില വര്‍ധനയില്‍ നിന്ന് എണ്ണകമ്പനികള്‍ വിട്ടു നില്‍ക്കുയായിരുന്നു.