image

20 March 2022 2:04 AM GMT

Banking

നിർമ്മാണ ചെലവേറുന്നു; ഭവനം സാധാരണക്കാരന് സ്വപനമായി അവശേഷിക്കുമോ?

MyFin Desk

നിർമ്മാണ ചെലവേറുന്നു; ഭവനം സാധാരണക്കാരന് സ്വപനമായി അവശേഷിക്കുമോ?
X

Summary

വീട് പണിയുന്ന സാധാരണക്കാരൻറെ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന വില വർദ്ധനവാണ് നിർമ്മാണ മേഖലയിൽ ഉണ്ടായിരിക്കുന്നത്. സ്റ്റീല്‍, സിമന്റ്, മറ്റ് ഭവന നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വിലയ്‌ക്കൊപ്പം തൊഴിലാളികളുടെ വേതനവും കുത്തനെ വര്‍ധിക്കുകയാണ്. ഇടത്തരക്കാരൻറെ ഭവനമെന്ന സ്വപന ഭവനത്തിന് ഇനി ചെലവേറും. ഇന്ത്യയില്‍ ഉടനീളം നിര്‍മ്മാണച്ചെലവ് ഒരു ചതുരശ്ര അടിക്ക് കുറഞ്ഞത് 400-600 രൂപ വരെയും വർദ്ധിച്ചു. വില കുറഞ്ഞ ഭവന വിഭാഗത്തില്‍ ചതുരശ്ര അടിക്ക് ഏകദേശം 200-250 രൂപ വരെയും ഉയര്‍ന്നട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നാണ് അസംസ്‌കൃത […]


വീട് പണിയുന്ന സാധാരണക്കാരൻറെ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന വില വർദ്ധനവാണ് നിർമ്മാണ മേഖലയിൽ ഉണ്ടായിരിക്കുന്നത്. സ്റ്റീല്‍, സിമന്റ്, മറ്റ്...

വീട് പണിയുന്ന സാധാരണക്കാരൻറെ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന വില വർദ്ധനവാണ് നിർമ്മാണ മേഖലയിൽ ഉണ്ടായിരിക്കുന്നത്. സ്റ്റീല്‍, സിമന്റ്, മറ്റ് ഭവന നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വിലയ്‌ക്കൊപ്പം തൊഴിലാളികളുടെ വേതനവും കുത്തനെ വര്‍ധിക്കുകയാണ്. ഇടത്തരക്കാരൻറെ ഭവനമെന്ന സ്വപന ഭവനത്തിന് ഇനി ചെലവേറും. ഇന്ത്യയില്‍ ഉടനീളം നിര്‍മ്മാണച്ചെലവ് ഒരു ചതുരശ്ര അടിക്ക് കുറഞ്ഞത് 400-600 രൂപ വരെയും വർദ്ധിച്ചു. വില കുറഞ്ഞ ഭവന വിഭാഗത്തില്‍ ചതുരശ്ര അടിക്ക് ഏകദേശം 200-250 രൂപ വരെയും ഉയര്‍ന്നട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നാണ് അസംസ്‌കൃത വസ്തുക്കളുടെ വില, പ്രത്യേകിച്ച് സ്റ്റീലിന്റെ വില വര്‍ധിച്ചതെന്ന് നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നു.

സ്റ്റീലിന് 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിനേക്കാളും രണ്ട് ശതമാനം വര്‍ധനവും പ്രതിവര്‍ഷം 10 ശതമാനം വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്. 45 ലക്ഷം രൂപയിൽ താഴെ വില വരുന്ന വീടുകൾക്കാണ് ഏറ്റവും വലിയ ആഘാതം ഉണ്ടായിരിക്കുന്നത്. പ്രീമിയം മുതല്‍ മിഡ് പ്രീമിയം വരെയുള്ള വീടുകള്‍ക്ക്, അതായത് 70 ലക്ഷത്തിന് മുകളില്‍ വിലയുള്ള വീടുകള്‍ക്ക് ഡിമാന്‍ഡില്‍ വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഡെവലപ്പര്‍മാര്‍ പറയുന്നു.

ഇന്ത്യയിലുടനീളം സിമന്റ് വില വലിയ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും മധ്യ, പടിഞ്ഞാറന്‍ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ചെറിയതോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ടിഎംടി ബാര്‍ ഉള്‍പ്പടെ സ്റ്റീല്‍ വില ടണ്ണിന് 5000-8000 രൂപ വരെ വര്‍ധിച്ചു. ഇത്തരത്തില്‍ സിമന്റ്, സ്റ്റീല്‍, തൊഴിലാളികളുടെ വേതനം എന്നിവ കുത്തനെ ഉയരുമ്പോള്‍ അതിന്റെ ഭാരം നിർമ്മാതാക്കളിൽ നിന്നും വീട് വയ്ക്കുന്നവരിലേക്ക് എത്തുന്നു. പൂര്‍ണ്ണമായി നിര്‍മ്മിച്ചതോ താമസത്തിനായി തയ്യാറായതോ ആയ വീടുകളില്‍ ഉടനടി വിലക്കയറ്റം ഉണ്ടാകാനിടയില്ല, എന്നാല്‍ പുതിയ നിര്‍മ്മാണങ്ങള്‍ക്ക് തീര്‍ച്ചയായും ചെലവ് വര്‍ധിക്കും.