22 March 2022 10:37 AM IST
Summary
മുംബൈ: വായ്പ സംവിധാനം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) ഇന്ത്യ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിവിധ മേഖലകളെ പിന്തുണയ്ക്കുന്നതിന് ആര്‍ബിഐ കഴിഞ്ഞ രണ്ട് വര്‍ഷമായി പണലഭ്യത ഉറപ്പാക്കിയിരുന്നു. ഇത് പിന്‍വലിക്കും. എങ്കിലും സമ്പദ്വ്യവസ്ഥയുടെ ഉല്‍പാദന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണലഭ്യത ഉറപ്പാക്കുമെന്ന് സിഐഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ആര്‍ബിഐ നടപ്പാക്കിയ ലിക്വിഡിറ്റി നടപടികളില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി കഴിഞ്ഞു. വായ്പകളില്‍ […]
മുംബൈ: വായ്പ സംവിധാനം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) ഇന്ത്യ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിവിധ മേഖലകളെ പിന്തുണയ്ക്കുന്നതിന് ആര്‍ബിഐ കഴിഞ്ഞ രണ്ട് വര്‍ഷമായി പണലഭ്യത ഉറപ്പാക്കിയിരുന്നു. ഇത് പിന്‍വലിക്കും. എങ്കിലും സമ്പദ്വ്യവസ്ഥയുടെ ഉല്‍പാദന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണലഭ്യത ഉറപ്പാക്കുമെന്ന് സിഐഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് ആര്‍ബിഐ നടപ്പാക്കിയ ലിക്വിഡിറ്റി നടപടികളില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി കഴിഞ്ഞു. വായ്പകളില്‍ പലതും തിരികെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏകദേശം 17 ലക്ഷം കോടി രൂപയുടെ പണലഭ്യത ആര്‍ബിഐ ഉറപ്പക്കിയിരുന്നു. അതില്‍ 12 ലക്ഷം കോടി രൂപ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണം വിപണിയിലേക്ക് പമ്പ് ചെയ്യുമ്പോള്‍ നമ്മള്‍ ചക്രവ്യൂഹത്തിലേക്ക് പ്രവേശിക്കുകയാണ്. എന്നാല്‍ എങ്ങനെ പുറത്തുകടക്കണമെന്ന് കുറച്ച് ആളുകൾക്കേ അറിയൂ എന്നും അതിനാല്‍ ഇതിന് കാലാവധി നിശ്ചയിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.
പണം നല്‍കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, സമാധാനപരമായി പുറത്തുകടക്കാനുള്ള വഴിയും ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ് മേഖലയില്‍ പൊതു-സ്വകാര്യ വായ്പാ ദാതാക്കള്‍ കഴിഞ്ഞ കുറച്ച് പാദങ്ങളില്‍ അധിക മൂലധനം സമാഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ മൂലധന പര്യാപ്തത 16 ശതമാനമാണ്. എല്ലാ ബാങ്കുകളുടെയും മൊത്ത നിഷ്‌ക്രിയ ആസ്തി 6.5 ശതമാനമായ എക്കാലത്തെയും താഴ്ന്ന നിലയിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
