image

28 March 2022 3:30 AM GMT

Lifestyle

കയറ്റുമതിയിൽ $400 ബില്യൺ കടന്ന് ഒരു മേക്ക് ഇൻ ഇന്ത്യ ബ്ലോക്ക് ബസ്റ്റർ

Raj Kumar Nair

കയറ്റുമതിയിൽ $400 ബില്യൺ കടന്ന് ഒരു മേക്ക് ഇൻ ഇന്ത്യ ബ്ലോക്ക് ബസ്റ്റർ
X

Summary

ചരിത്രത്തിൽ ആദ്യമായി ഇന്ത്യ അതിന്റെ കയറ്റുമതി ലക്ഷ്യമായ $400 ബില്യൺ എത്തിയിരിക്കുകയാണ്. മാർച്ച് 31 ആവുമ്പോഴേക്കും ഇത് $410 ബില്യൺ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്ഷത്തെ $290 ബില്യനുമായി താരതമ്യം ചെയ്യുമ്പോൾ 40 %ശതമാനം വർധനവാണിത്. 2018-19 വർഷത്തിലെ $331 ബില്യൺ ആണ് ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന നേട്ടം. 'അമ്പിഷ്യസ് ടാർഗറ്റ്' എന്ന കോർപ്പറേറ്റ് തത്വത്തെ ആത്മ നിർബർ ഭാരതിന്റെ ഭാഗമാക്കിയുള്ള ഈ നേട്ടം നമ്മുടെ $5 ബില്യൺ സമ്പദ് ഘടന എന്ന മറ്റൊരു 'അമ്പിഷ്യസ് […]


ചരിത്രത്തിൽ ആദ്യമായി ഇന്ത്യ അതിന്റെ കയറ്റുമതി ലക്ഷ്യമായ $400 ബില്യൺ എത്തിയിരിക്കുകയാണ്. മാർച്ച് 31 ആവുമ്പോഴേക്കും ഇത് $410 ബില്യൺ എത്തുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്ഷത്തെ $290 ബില്യനുമായി താരതമ്യം ചെയ്യുമ്പോൾ 40 %ശതമാനം വർധനവാണിത്. 2018-19 വർഷത്തിലെ $331 ബില്യൺ ആണ് ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന നേട്ടം.

'അമ്പിഷ്യസ് ടാർഗറ്റ്' എന്ന കോർപ്പറേറ്റ് തത്വത്തെ ആത്മ നിർബർ ഭാരതിന്റെ ഭാഗമാക്കിയുള്ള ഈ നേട്ടം നമ്മുടെ $5 ബില്യൺ സമ്പദ് ഘടന എന്ന മറ്റൊരു 'അമ്പിഷ്യസ് ടാർഗെറ്റി'നു ഉത്തേജകമാകുമെന്നതിനു ഒരു സംശയവും വേണ്ട.

കയറ്റുമതിക്കാർ, അവരുടെ വിവിധ അസോസിയേഷനുകൾ, വിവിധ സംസ്ഥാനങ്ങളിലായുള്ള പ്രൊമോഷൻ കൗൺസിലുകൾ എന്നിവരുമായി നിരന്തരം ഇടപെട്ടു അവരുടെ പ്രശ്നങ്ങൾക്കു പെട്ടെന്ന് പരിഹാരം കാണുകയും ചെയ്തത് കൊണ്ടാണ് ചിരകാല അഭിലാഷമായിട്ടുള്ള ഈ ഒരു നാഴിക കല്ല് കടക്കാൻ സാധിച്ചത് എന്നാണ് മന്ത്രി പീയുഷ് ഗോയൽ അഭിപ്രായ പെട്ടത്. സിനിമ ഭാഷയിൽ , ഒരു മേക് ഇൻ ഇന്ത്യ ബ്ലോക്ക് ബസ്റ്റർ എന്നാണ് അദ്ദഹം വിശേഷിപ്പിക്കാൻ താല്പര്യപ്പെട്ടത്. ആത്മ നിർബർ യാത്ര യിലെ ഒരു പ്രധാനപ്പെട്ട നാഴികക്കല്ല് എന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.

എഞ്ചിനീയറിംഗ്, പെട്രോളിയം, കെമിക്കൽ എന്നിവയായിരുന്നു പരമ്പരാഗത കയറ്റുമതികൾ. കഴിഞ്ഞ ഏതാണ്ട് അര നുറ്റാണ്ടു കാലമായി, കയറ്റുമതി പ്രോത്സാഹിപ്പിക്കുവാനായി കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്കുകൾ കയറ്റുമതിക്കാർക്ക് ലോൺ കൊടുത്തുകൊണ്ടിരിക്കുന്നത്. ചെറുകിട മേഖലയ്ക്ക് (എംഎസ്എംഇ) എക്സ് പോർട് ക്രെഡിറ്റ് ഈക്വലൈസേഷൻ സ്കീമിൽ. ഈ 2-3% സബ്‌സിഡി പിന്നീട് ആർബിഐ ബാങ്കുകൾക്ക് കൊടുക്കും.

ഇന്ത്യയിലെ പലിശ നിരക്ക് മറ്റു വികസിത രാജ്യങ്ങളെക്കാൾ കൂടുതലായതിനാൽ അവരുടെ കയറ്റുമതിക്കാരുമായി വിലയിൽ മത്സരിക്കുന്നതിനുള്ള ഒരു ഉപാധി എന്ന നിലക്കാണ് ഈ സബ്‌സിഡി നൽകിപോരുന്നത്.

മറ്റൊരു നേട്ടം, കയറ്റുമതിയിലൂടെ രാജ്യത്തിന് ലഭിക്കുന്ന വിദേശനാണ്യ സമ്പത്ത് ആണ്. നാം ഇറക്കുമതി ചെയ്യുമ്പോൾ അതിനുള്ള പേയ്‌മെന്റിൽ ഈ വിദേശ നാണ്യം ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ്. കൂടാതെ നമ്മുടെ ആഭ്യന്തര ഉത്പാദനത്തിന് അനുസരണമായ ഒരു ഫോറിൻ എക്സ്ചേഞ്ച് റിസേർവ് കെട്ടി പ്പടുക്കുന്നതിനും, ഡോളറുമായുള്ള ഇന്ത്യൻ രുപീയുടെ വിനിമയ നിരക്ക് നിയന്ത്രിക്കുന്നതിനും ഈ വിദേശ നാണ്യം ഒരു പ്രധാന ഘടകമാണ്.

നമ്മുട അയൽപക്ക രാജ്യങ്ങളായ ശ്രീലങ്കയിലും പാക്കിസ്ഥാനിലും, വേണ്ടത്ര വിദേശ നാണ്യ റിസർവ് ഇല്ലാത്തതിനാൽ ഇറക്കുമതി ചെയ്യാൻ പറ്റാത്ത സാഹചര്യവും സാധനങ്ങളുടെ അലഭ്യത, വിലക്കയറ്റം, നാണ്യ മൂല്യച്യുതി എന്നിവ കൊണ്ടുണ്ടാകുന്ന സമ്പദ് വ്യവസ്ഥയുടെ തന്നെ തകരാറും നാം കാണുന്നുണ്ട്.

ഏതാണ്ട് $600 ബില്യൺ ഫോറിൻ എക്സ്ചേഞ്ച് റിസർവ് ഉള്ള ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സ്ഥാനത്താണ്. യുക്രൈൻ യുദ്ധം മൂലം എണ്ണവിലയിലുണ്ടായ വർദ്ധനവും, അമേരിക്കയുടെ നാണയ നയം കർശനമാക്കലും അതെ തുടർന്ന് വിദേശമിക്ഷേപകരുടെ ഇന്ത്യൻ ഓഹരിയിൽ നിന്നുള്ള പിൻവലിക്കലും മൂലം ഏതാണ്ട് $13 ബില്യൺ ഈ മാർച്ചിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, നമ്മെ അത് ബാധിക്കാത്തത് ഇത്രയും വലിയ ഒരു റിസർവ് ഉള്ളതിനാലാണ് .

പുതിയ ഒരു മേഖല കൂടി നല്ല ഒരു പ്രകടനം കാഴ്ച വച്ചു എന്നത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്.

സാം സെങ്‌, ആപ്പിൾ, ഫോക്സ്കോൺ എന്നീ മൊബൈൽ കമ്പനികൾ കഴിഞ്ഞ വര്ഷം 24,000 കോടിയുടെ കയറ്റതുമതി നടത്തിയിടത്തു ഈ വര്ഷം 43,000 കോടി ($5.5 ബില്യൺ) എത്തുമെന്നാണ് കണക്കു കൂട്ടുന്നത്. ഏതാണ്ട് 75 ശതമാനത്തോളം വളർച്ച. ഓരോ വർഷവും ഉണ്ടാവുന്ന അധിക വില്പനക്ക് 4-6% സബ്‌സിഡി കൊടുക്കുന്ന PLI (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ) സ്കീം ഏപ്രിൽ 2020 ൽ പ്രഖ്യാപിച്ചതിനു ശേഷം ആഗോള മൊബൈൽ കമ്പനികൾ വളരെ താത്പര്യം കാണിച്ചു രംഗത്ത് വന്നിരുന്നതിന്റെ നേട്ടമാണിത്.

പൊതുവെ നമ്മുടെ സമ്പദ് വ്യവസ്ഥ ഒന്ന് ഉണർന്നിട്ടുണ്ട് എന്നും 21-22 ൽ 6% വളർച്ച കൈവരിക്കുമെന്നും ആണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ മറ്റു മേഖലകളെ കൂടി ഉൾപ്പെടുത്തി മറ്റൊരു നാഴികകല്ലിലേക്കുള്ള കുതിപ്പിന് സാധിക്കണം.

കേരളം
ദശാബ്ദങ്ങളായി സമുദ്രോത്പന്ന കയറ്റു മതിയിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന കേരളം ഇപ്പോൾ പിറകോട്ടു പോയി മൂന്നോ നാലോ സ്ഥാനത്താണ് എന്നാണ് അറിയുന്നത്. വളരെ മുതൽ മുടക്കിയിട്ടുള്ള പല യൂണിറ്റുകൾ നഷ്ടത്തിലും ആണ്. റബ്ബർ, കോഫീ, ചായ എന്നിവയിൽ ഉത്പാദനത്തിലും കയറ്റുമതിയിലും കേരളം ഒന്ന് , രണ്ടു , നാലു സ്ഥാനങ്ങളിലാണ്. ഈ മേഖലകളിൽ വേണ്ട ശ്രദ്ധ പഠിപ്പിച്ചാൽ സ്ഥാനകയറ്റത്തിന് സാധ്യത ഉള്ളതാണ്.

കേരളം വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം ഒരു ലക്ഷം പുതു സംരംഭങ്ങൾ തുടങ്ങുമെന്നും അതിന്റെ ഭാഗമായി 7 ദിവസത്തിനകം ലൈസൻസ് കൊടുക്കുന്നതുൾപ്പെടെ പത്തോ പന്ത്രണ്ടോ നയ പരിഷ്കാരങ്ങൾ ഉടൻ നടത്തുമെന്നു നമ്മുടെ വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം എറണാകുളത്തു കേരള സ്റ്റേറ്റ് ബാങ്കേഴ്സ് ക്ലബ് മീറ്റിംഗിൽ പറയുകയുണ്ടായി. ഇക്കാര്യം അതെ സ്പിരിറ്റിൽ അഡ്മിനിസ്ട്രേറ്റീവ് ലെവലിലേക്ക് പകർന്നു നടത്തിയെടുത്താൽ നഷ്ടപ്പെട്ട ചില പ്രതാപങ്ങൾ തിരിച്ചെടുക്കുകയും, സ്റ്റാർട്ട്‌ അപ്പ്‌ മുതലായ പുതിയ തലമുറ വ്യവസായത്തിന്റെ വളർച്ചക്കും സഹായകമാകും.

മറ്റു പല രാജ്യങ്ങളിലും ഉള്ളത് പോലെ ലൈസൻസ് മുതലായവക്ക് സിംഗിൾ വിന്ഡോ ക്ലീറൻസ്, എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള സ്പെഷ്യൽ ഇക്കണോമിക് സോൺ/പാർക്ക്‌, തൊഴിലാളികൾക്കുള്ള വിദഗ്ധ പരിശീലനം, പ്രൊമോഷൻ കൗണ്സിലുകളിലൂടെയുള്ള പ്രശ്ന പരിഹാരങ്ങൾ എന്നിവ നമ്മൾ അടുത്ത തലത്തിലേക്ക് പോകാൻ അനിവാര്യമാണ്.