image

28 March 2022 5:54 AM GMT

Savings

പിപിഎഫ്/എന്‍പിഎസ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉണ്ടോ? ഇനി മൂന്ന് ദിവസം മാത്രം

MyFin Desk

പിപിഎഫ്/എന്‍പിഎസ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉണ്ടോ? ഇനി മൂന്ന് ദിവസം മാത്രം
X

Summary

ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍ക്ക് പിന്തുടരേണ്ട മിനിമം ബാലന്‍സ് പരിധികളുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ചെറുതെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പല നിക്ഷേപ പദ്ധതികളും സജീവമായി തുടരാന്‍ ഏറ്റവും കുറഞ്ഞ പരിധി നിലനിര്‍ത്തിയിരിക്കണം. ഒരു പിപിഎഫ് അക്കൗണ്ടില്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. നിങ്ങള്‍ നിക്ഷേപിച്ച തുക കണ്ടെത്താന്‍ പാസ്ബുക്ക് പരിശോധിക്കാവുന്നതാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടില്‍ ഒരു തുകയും നിക്ഷേപിച്ചിട്ടില്ലെങ്കില്‍, കുറഞ്ഞത് 500 രൂപയെങ്കിലും അടയ്ക്കുക. ഓണ്‍ലൈനായും തുക […]


ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍ക്ക് പിന്തുടരേണ്ട മിനിമം ബാലന്‍സ് പരിധികളുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ്...

ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍ക്ക് പിന്തുടരേണ്ട മിനിമം ബാലന്‍സ് പരിധികളുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ചെറുതെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പല നിക്ഷേപ പദ്ധതികളും സജീവമായി തുടരാന്‍ ഏറ്റവും കുറഞ്ഞ പരിധി നിലനിര്‍ത്തിയിരിക്കണം.
ഒരു പിപിഎഫ് അക്കൗണ്ടില്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. നിങ്ങള്‍ നിക്ഷേപിച്ച തുക കണ്ടെത്താന്‍ പാസ്ബുക്ക് പരിശോധിക്കാവുന്നതാണ്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടില്‍ ഒരു തുകയും നിക്ഷേപിച്ചിട്ടില്ലെങ്കില്‍, കുറഞ്ഞത് 500 രൂപയെങ്കിലും അടയ്ക്കുക. ഓണ്‍ലൈനായും തുക നല്‍കാം. എന്നാല്‍ പോസ്റ്റ് ഓഫീസ് വഴിയാണ് നിക്ഷേപമെങ്കില്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കേണ്ടതായി വരും. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ നിങ്ങളുടെ ചെക്ക് ക്ലിയറായെന്നും മാര്‍ച്ച് 31-ന് മുമ്പ് തുക പിഎഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഉറപ്പാക്കണം.

പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ പേരിലാണ് അക്കൗണ്ട് ഉള്ളതെങ്കില്‍, ആ അക്കൗണ്ടിലും ഏറ്റവും കുറഞ്ഞ തുക നിക്ഷേപിച്ചുവെന്ന് ഉറപ്പു വരുത്തണം. പിഎഫ് തുകയ്ക്ക സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. നിലവില്‍, പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് ഇതിന് ലഭിക്കുക. 15 വര്‍ഷത്തിന് ശേഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുക നല്‍കുകയും ചെയ്യും.

സുകന്യ സമൃദ്ധി യോജന (എസ് എസ് വൈ) അക്കൗണ്ട് ആരംഭിക്കുന്നതിന് ചുരുങ്ങിയത് 250 രൂപ നിക്ഷേപിക്കണം. ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിലവില്‍, സുകന്യ സമൃദ്ധി യോജന സ്‌കീമിന്റെ പലിശ നിരക്ക് പ്രതിവര്‍ഷം 7.6 ശതമാനമാണ്. ഇത് വര്‍ഷം തോറും കൂട്ടിച്ചേര്‍ക്കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്‍കുകയും ചെയ്യുന്നു. ഈ പദ്ധതി പ്രകാരമുള്ള നിക്ഷേപത്തിന് സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യമുണ്ട്. ലഭിക്കുന്ന പലിശയും നികുതി രഹിതമാണ്. മാര്‍ച്ച് 31 ന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.

എന്‍പിഎസ് അക്കൗണ്ട് (ദേശീയ പെന്‍ഷന്‍ പദ്ധതി) സജീവമായി നിലനിര്‍ത്തുന്നതിന് ഒരു സാമ്പത്തിക വര്‍ഷം 1,000 രൂപ അടയ്ക്കണം. ടയര്‍ I അക്കൗണ്ടില്‍ മിനിമം 500 രൂപയും ടയര്‍ II ല്‍ 250 രൂപയുമാണ് ഒരു സാമ്പത്തിക വര്‍ഷം അടയ്ക്കേണ്ടത്. മിനിമം തുക നിക്ഷേപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും.