image

30 March 2022 6:49 AM IST

Banking

വിദേശ ബന്ധം, 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഇഡി നിരീക്ഷണത്തില്‍

MyFin Desk

വിദേശ ബന്ധം, 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഇഡി നിരീക്ഷണത്തില്‍
X

Summary

ഡിജിറ്റല്‍ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചൈനാക്കാരായ പൗരന്‍മാരുടെ സ്ഥാപനങ്ങളുടെ കീഴില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഇങ്ങനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സംശയകരമായ രീതിയല്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും ഇഡി ആര്‍ബിഐ യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ബിഐ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വലിയ തോതില്‍ ചെറുകിട വായ്പകള്‍ നല്‍കുന്നുണ്ട്. വ്യക്തിഗത, മൈക്രോ ഫിനാന്‍സ് വായ്പകളാണ് പ്രധാനമായും ഇവ നല്‍കുന്നത്. എന്നാല്‍ വായ്പ തിരിച്ച് പിടിക്കുന്ന കാര്യത്തില്‍


ഡിജിറ്റല്‍ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചൈനാക്കാരായ പൗരന്‍മാരുടെ സ്ഥാപനങ്ങളുടെ കീഴില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഇങ്ങനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സംശയകരമായ രീതിയല്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും ഇഡി ആര്‍ബിഐ യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ബിഐ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വലിയ തോതില്‍ ചെറുകിട വായ്പകള്‍ നല്‍കുന്നുണ്ട്. വ്യക്തിഗത, മൈക്രോ ഫിനാന്‍സ് വായ്പകളാണ് പ്രധാനമായും ഇവ നല്‍കുന്നത്. എന്നാല്‍ വായ്പ തിരിച്ച് പിടിക്കുന്ന കാര്യത്തില്‍ എന്‍ബിഎഫ്‌സിയ്ക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണ അധികാരങ്ങളും ഇല്ല എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം നിയന്ത്രിക്കുന്നത് വിദേശത്ത് വേരുകളുള്ള ഫിന്‍ടെക് കമ്പനികളാണെന്നും ഇതിന്റെ ഉടമകള്‍ ചൈനാക്കാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പേരും ഹോങ്കോംഗ് അഡ്രസിലുള്ളവരാണ്.

ഇന്ത്യയില്‍ നിലവിലുള്ള ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ 600 എണ്ണവും തട്ടിപ്പാണെന്ന് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്ത് വിട്ടിരുന്നു. 1100 ഡിജിറ്റല്‍ വായ്പാ ആപ്പുകളാണ് നിലവില്‍ ഉള്ളത്. നേരത്തെ ചൈനീസ് ബന്ധം ആരോപിച്ച് ഡെല്‍ഹി ആസ്ഥാനമായ പി സി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലൈസന്‍സ് ആര്‍ബി ഐ റദ്ദാക്കിയിരുന്നു.

ഒണ്‍ലൈന്‍ ലെന്റിംഗ് ആപ്പുകള്‍ക്കെിരെ മുന്നറിയിപ്പുമായി ബാങ്കുകള്‍ മുമ്പേ തന്നെ രംഗത്ത് വന്നിട്ടുണ്ട്. കഴുത്തറപ്പന്‍ പലിശയാണ് ഇവിടെ. ഭീഷണിയും കൈ വൈ സി ചൂഷണവും വേറെ. ഇത്തരത്തില്‍ നിയമവിരുദ്ധമായ ഏതാണ്ട് 600 ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആര്‍ബി ഐ തന്നെ വ്യക്തമാക്കുന്നത്. ഇവയെല്ലാം പ്ലേസ്റ്റോറില്‍ ലഭ്യമാണു താനും. ഇവയുടെ തട്ടിപ്പില്‍ പെട്ട് പണം പോയവരുടെ ആയിരക്കണക്കിന് പരാതികളാണ് ലഭിക്കുന്നത്. 5,000 രൂപ അത്യാവശ്യത്തിനെടുത്ത് അത് പെരുകി മാസങ്ങള്‍ കൊണ്ട ലക്ഷങ്ങള്‍ വരെ ബാധ്യതക്കാരായവര്‍ നിരവധിയാണ്. രേഖകള്‍ ഒന്നും തന്നെ ആവശ്യമില്ലാതെ, തടസങ്ങളില്ലാതെ ഉടന്‍ വായ്പ എന്നതാണ് ഇത്തരം ലെന്‍ഡിംഗ് ആപ്പുകളുടെ രീതി.