30 March 2022 10:06 AM IST
Summary
ഡെല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത (ഡിഎ) 3 ശതമാനം വര്‍ധിപ്പിച്ചു. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമ ബത്ത ഇതോടെ 34 ശതമാനമായി. വര്‍ധന ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിഎ വര്‍ധന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, പെന്‍ഷന്‍കാര്‍ക്കും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന കുടുംബ പെന്‍ഷന്‍കാര്‍ക്കും ഗുണകരമാകും. ഇവര്‍ക്ക് ലഭിക്കുന്ന ഡിയര്‍നസ് റിലീഫ് (ഡിആര്‍) തുകയില്‍ വര്‍ധനയുണ്ടാകും. […]
ഡെല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത (ഡിഎ) 3 ശതമാനം വര്‍ധിപ്പിച്ചു. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമ ബത്ത ഇതോടെ 34 ശതമാനമായി. വര്‍ധന ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഡിഎ വര്‍ധന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, പെന്‍ഷന്‍കാര്‍ക്കും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന കുടുംബ പെന്‍ഷന്‍കാര്‍ക്കും ഗുണകരമാകും.
ഇവര്‍ക്ക് ലഭിക്കുന്ന ഡിയര്‍നസ് റിലീഫ് (ഡിആര്‍) തുകയില്‍ വര്‍ധനയുണ്ടാകും. ഡിഎ വര്‍ധനവിന് അംഗീകാരം ലഭിച്ചതോടെ 47.68 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍ വാങ്ങുന്ന 68.62 ലക്ഷം പേരുമാണ് ഗുണഭോക്താക്കളാകുന്നത്. ഈയിനത്തില്‍ പ്രതിവര്‍ഷം 9544.50 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കേണ്ടി വരിക.
പഠിക്കാം & സമ്പാദിക്കാം
Home
