image

1 April 2022 12:04 PM IST

Market

സാമ്പത്തിക വർഷാരംഭത്തിൽ നേട്ടമുണ്ടാക്കി വിപണി

PTI

സാമ്പത്തിക വർഷാരംഭത്തിൽ നേട്ടമുണ്ടാക്കി വിപണി
X

Summary

മുംബൈ: പുതിയ സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ വിപണി. വിദേശ ഫണ്ടുകളുടെ ഒഴുക്കിനോടൊപ്പം, പ്രമുഖ ഓഹരികളായ എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കിയതിനെത്തുടർന്ന് സെൻസെക്‌സ് 708 പോയിന്റിലധികം ഉയർന്നു. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ദിന വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 708.18 പോയിന്റ് (1.21%) ഉയർന്ന് 59,276.69 ൽ ക്ലോസ് ചെയ്തു. വിപണനത്തിന്റെ ഒരു ഘട്ടത്തിൽ ഇത് 828.11 പോയിന്റ് (1.41%) ഉയർന്ന് 59,396.62 വരെയെത്തി. എൻഎസ്ഇ നിഫ്റ്റി 205.70 പോയിന്റ് […]


മുംബൈ: പുതിയ സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ വിപണി. വിദേശ ഫണ്ടുകളുടെ ഒഴുക്കിനോടൊപ്പം, പ്രമുഖ ഓഹരികളായ എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കിയതിനെത്തുടർന്ന് സെൻസെക്‌സ് 708 പോയിന്റിലധികം ഉയർന്നു.

പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ദിന വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 708.18 പോയിന്റ് (1.21%) ഉയർന്ന് 59,276.69 ൽ ക്ലോസ് ചെയ്തു. വിപണനത്തിന്റെ ഒരു ഘട്ടത്തിൽ ഇത് 828.11 പോയിന്റ് (1.41%) ഉയർന്ന് 59,396.62 വരെയെത്തി. എൻഎസ്ഇ നിഫ്റ്റി 205.70 പോയിന്റ് (1.18%) ഉയർന്ന് 17,670.45 ലും ക്ലോസ് ചെയ്തു.

സെൻസെക്‌സിൽ എൻടിപിസി, പവർ​ഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
അതേസമയം, ടെക് മഹീന്ദ്ര, സൺ ഫാർമ, ഡോ റെഡ്ഡീസ്, ടൈറ്റൻ, ഇൻഫോസിസ് എന്നിവ പിന്നോക്കം പോയി.

ഏഷ്യയിലെ മറ്റ് ഓഹരികളിൽ സിയോളിലെയും, ടോക്കിയോയിലെയും എക്സ്ചേഞ്ചുകളിൽ താഴ്ന്ന നിലയിൽ വ്യാപാരം അവസാനിച്ചു. ഷാങ്ഹായും ഹോങ്കോങ്ങും നേട്ടത്തിലാണ്. യൂറോപ്പിലെ വിപണികൾ കൂടുതലും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. യുഎസിലെ വിപണികൾ നെഗറ്റീവ് നോട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബ്രെന്റ് ക്രൂഡ് 0.22 ശതമാനം ഉയർന്ന് ബാരലിന് 104.94 ഡോളറിലെത്തി. 2021-22 സാമ്പത്തിക വർഷത്തിൽ ബിഎസ്ഇ സെൻസെക്‌സ് 9,059.36 പോയിന്റ് (18.29%) ഉയർന്നപ്പോൾ, നിഫ്റ്റി 2,774.05 പോയിന്റ് (18.88%) ഉയർന്നു.

"ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ ഈ ആഴ്‌ച പോസിറ്റീവ് റിട്ടേൺ നൽകി. ആഗോളതലത്തിലും ഇക്വിറ്റി മാർക്കറ്റുകൾ റഷ്യ-യുക്രെയ്ൻ ചർച്ചകളിലെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിൽ പ്രതിരോധം തുടർന്നു. ഇന്ത്യയിൽ, വിപണികൾ ഉണർന്നു പ്രവർത്തിച്ചു. മിക്ക മേഖലാ സൂചികകളും പോസിറ്റീവ് റിട്ടേൺ നൽകി. ഈ ആഴ്ച ക്രൂഡ് ഓയിൽ വില തിരുത്തപ്പെട്ടു, ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് അനുകൂലമാണ്,” കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.

അതേസമയം, കൽക്കരി, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, സിമൻറ് വ്യവസായം എന്നിവയുടെ മെച്ചപ്പെട്ട ഉത്പാദനത്തിന്റെ പശ്ചാത്തലത്തിൽ, എട്ട് അടിസ്ഥാന സൗകര്യ മേഖലകളിലെ ഉത്പാദനം ഫെബ്രുവരിയിൽ 5.8 ശതമാനം വർധിച്ചു. ഇത് കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയർന്ന വളർച്ചയാണ്.