image

12 April 2022 3:13 AM IST

Premium

ബോണ്ട് യീല്‍ഡും മാന്ദ്യ വാര്‍ത്തകളും വിപണിക്ക് തിരിച്ചടി

MyFin Desk

ബോണ്ട് യീല്‍ഡും മാന്ദ്യ വാര്‍ത്തകളും വിപണിക്ക് തിരിച്ചടി
X

Summary

ഇന്ത്യന്‍ വിപണി ഇന്ന് ദുര്‍ബലമായ വ്യാപാരത്തിന് സാക്ഷ്യം വഹിക്കാനാണ് സാധ്യത. ഇക്വിറ്റി വിപണികളില്‍ ലോകമെമ്പാടും കനത്ത വില്‍പ്പനയായിരുന്നു ഇന്നലെ. ആഗോളതലത്തില്‍ ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന വാര്‍ത്തകള്‍ വിപണിയുടെ പ്രതീക്ഷകള്‍ നശിപ്പിച്ചു. കൂടാതെ, നിക്ഷേപകര്‍ക്ക് ഉയരുന്ന ബോണ്ട് യീല്‍ഡ് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നു. അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലായിരുന്നു. ഇന്നു പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളെ സംബന്ധിച്ച ഉത്കണ്ഠകളും, ഉയരുന്ന ബോണ്ട് യീല്‍ഡും ഇക്വിറ്റി വിപണികളെ തളര്‍ത്തി. ഡൗ ജോണ്‍സ് 1.19 ശതമാനം, എസ് ആന്‍ഡ് പി 500 […]


ഇന്ത്യന്‍ വിപണി ഇന്ന് ദുര്‍ബലമായ വ്യാപാരത്തിന് സാക്ഷ്യം വഹിക്കാനാണ് സാധ്യത. ഇക്വിറ്റി വിപണികളില്‍ ലോകമെമ്പാടും കനത്ത...

ഇന്ത്യന്‍ വിപണി ഇന്ന് ദുര്‍ബലമായ വ്യാപാരത്തിന് സാക്ഷ്യം വഹിക്കാനാണ് സാധ്യത. ഇക്വിറ്റി വിപണികളില്‍ ലോകമെമ്പാടും കനത്ത വില്‍പ്പനയായിരുന്നു ഇന്നലെ. ആഗോളതലത്തില്‍ ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന വാര്‍ത്തകള്‍ വിപണിയുടെ പ്രതീക്ഷകള്‍ നശിപ്പിച്ചു. കൂടാതെ, നിക്ഷേപകര്‍ക്ക് ഉയരുന്ന ബോണ്ട് യീല്‍ഡ് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നു.

അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലായിരുന്നു. ഇന്നു പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളെ സംബന്ധിച്ച ഉത്കണ്ഠകളും, ഉയരുന്ന ബോണ്ട് യീല്‍ഡും ഇക്വിറ്റി വിപണികളെ തളര്‍ത്തി.

ഡൗ ജോണ്‍സ് 1.19 ശതമാനം, എസ് ആന്‍ഡ് പി 500 1.69 ശതമാനം, നാസ്ഡാക്ക് 2.18 ശതമാനം ഇടിഞ്ഞു. പത്ത് വര്‍ഷ അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ യീല്‍ഡ് 2.75 ശതമാനം ഉയര്‍ന്നു. ഇത് 2019 മാര്‍ച്ചിന് ശേഷം ആദ്യമായാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ (7.45 am) 32.25 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഹ്രസ്വകാലത്തില്‍, നിഫ്റ്റി 17800 ന് മുകളില്‍ നിലനില്‍ക്കേണ്ടത് വിപണി പോസിറ്റീവായിരിക്കാന്‍ അത്യാവശ്യമാണ്. ഈ നില തുടരാന്‍ സാധിച്ചില്ലെങ്കില്‍ വിപണിയില്‍ കയറ്റിറക്കങ്ങളില്ലാതെ വശങ്ങളിലേക്കുള്ള നീക്കങ്ങള്‍ 17600-17850 റേഞ്ചില്‍ തുടര്‍ന്നേക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,145.24 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 486.51 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം

കൊട്ടക്ക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "സാങ്കേതികമായി, ഡെയ്‌ലി ചാര്‍ട്ടുകളില്‍ സൂചിക ഒരു ചെറിയ ഇന്‍സൈഡ് ബോഡി ബെയറിഷ് കാന്‍ഡിലായാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ബുള്ളുകള്‍ക്കും ബെയറുകള്‍ക്കും ഇടയിലുള്ള അനിശ്ചിതാവസ്ഥയാണ്. ഞങ്ങളുടെ അഭിപ്രായത്തില്‍, 17600 ന് അടുത്ത് രൂപപ്പെടുന്ന പിന്തുണ മേഖല ഒരു നിര്‍ണ്ണായക ലെവലായി പ്രവര്‍ത്തിച്ചേക്കാം. ഇതിന് മുകളില്‍, 17850-17900 വരെ ഒരു പുള്‍ ബാക്ക് റാലിക്കുള്ള സാധ്യതയുമുണ്ട്. മറിച്ചായാല്‍, 17600 ന് താഴെ സൂചിക 17500-17430 വരെ ചെന്നെത്താം."

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍-എസിസി, സിന്‍ജീന്‍ ഇന്റര്‍നാഷണല്‍, വേള്‍പൂള്‍ ഇന്ത്യ, അംബുജ സിമെന്റ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട്ട് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍- പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, ജിഎന്‍എഫ്‌സി, ഡെല്‍റ്റ കോര്‍പ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി, ഇന്‍ഫോസിസ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,860 രൂപ (ഏപ്രില്‍ 11)
ഒരു ഡോളറിന് 76 രൂപ (ഏപ്രില്‍ 11)
ബ്രെന്റ് ക്രൂഡ് ബാരലിന് 100.04 ഡോളര്‍ (ഏപ്രില്‍ 12, 8.01 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 31,54,795 രൂപ (ഏപ്രില്‍ 12, 8.01 am, വസീര്‍എക്‌സ്)