image

12 April 2022 6:26 AM IST

Corporates

ഡിമാന്‍ഡ് ഉയരുന്നു: ഇവി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്

MyFin Desk

TATA Motors
X

Summary

ഡെല്‍ഹി: ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇ വി വിപണയില്‍ ടാറ്റ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഇന്ധന വില കുതിച്ചുയരുന്നതാണ് ഇവി വാഹനങ്ങള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടാകുന്നതിന് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ടാറ്റയ്ക്ക ഇലക്ട്രിക്ക് വാഹന ശ്രേണിയില്‍ ശരാശരി 5,500-6,000 ബുക്കിംഗുകളും ലഭിച്ചു. ആഭ്യന്തര വിപണിയില്‍ നെക്സോണ്‍ ഇവി, ടിഗര്‍ ഇവി, എക്സ്പ്രസ്-ടി എന്നീ മൂന്ന് ഇവികളാണ് കമ്പനി വില്‍ക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂപ്പെ നിലവാരത്തിലുള്ള എസ്‌യുവിയും ലക്ഷ്യമിടുന്നുണ്ട്. […]


ഡെല്‍ഹി: ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇ വി വിപണയില്‍ ടാറ്റ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഇന്ധന വില കുതിച്ചുയരുന്നതാണ് ഇവി വാഹനങ്ങള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടാകുന്നതിന് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ടാറ്റയ്ക്ക ഇലക്ട്രിക്ക് വാഹന ശ്രേണിയില്‍ ശരാശരി 5,500-6,000 ബുക്കിംഗുകളും ലഭിച്ചു. ആഭ്യന്തര വിപണിയില്‍ നെക്സോണ്‍ ഇവി, ടിഗര്‍ ഇവി, എക്സ്പ്രസ്-ടി എന്നീ മൂന്ന് ഇവികളാണ് കമ്പനി വില്‍ക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂപ്പെ നിലവാരത്തിലുള്ള എസ്‌യുവിയും ലക്ഷ്യമിടുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് വര്‍ദ്ധനവ്, കമ്പനിയുടെ ബുക്കിംങില്‍ പ്രതിഫലിക്കുന്നുണ്ട്. ബുക്കിംഗ് അനുസരിച്ച് കാര്‍ നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. എന്നാല്‍, കഴിഞ്ഞ മാസം 3,300-3,400 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം ഉറപ്പാക്കാനായി ചിപ്പുകളുടെ ലഭ്യത ഉയര്‍ത്താന്‍ കമ്പനി തയ്യാറെടുക്കുന്നുണ്ട്. ഏഴു മാസം മുന്‍പ് 600 യൂണിറ്റ് ഇവി മാത്രമായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഇന്നിത് 3,000-3,500 നിലയിലേക്കു എത്തിയിട്ടുണ്ടെന്നും ചന്ദ്ര പറഞ്ഞു. ടാറ്റ മോട്ടോഴ്‌സ് 2021-22 ല്‍ ഇവി വെഹിക്കിള്‍ സെഗ്മെന്റില്‍ 15,198 യൂണിറ്റുകളുടെ വില്‍പ്പന നടത്തുകയും 85.37 ശതമാനം വിപണി വിഹിതവും നേടുകയും ചെയ്തു.