image

14 April 2022 3:14 AM GMT

Fixed Deposit

ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്ക് ജൂണില്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

wilson Varghese

ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്ക് ജൂണില്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന
X

Summary

പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജൂണില്‍ തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണിലും ഓഗസ്റ്റിലുമായി കാല്‍ ശതമാനം വീതം പലിശ നിരക്കില്‍ വര്‍ധന വരുത്തുമെന്നാണ് ഇതു സംബന്ധിച്ച എസ്ബി ഐ റിപ്പോര്‍ട്ട് പറയുന്നത്. മൂക്കാല്‍ ശതമാനം വരെ ഇങ്ങനെ കൂട്ടിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത സെപ്റ്റബറോടെ ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ നേട്ടം 7.75 ശതമാനമായി ഉയര്‍ന്നേക്കും. രാജ്യത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം 6.95 ശതമാനമായി കുത്തനെ


പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജൂണില്‍ തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണിലും...

 

പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജൂണില്‍ തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണിലും ഓഗസ്റ്റിലുമായി കാല്‍ ശതമാനം വീതം പലിശ നിരക്കില്‍ വര്‍ധന വരുത്തുമെന്നാണ് ഇതു സംബന്ധിച്ച എസ്ബി ഐ റിപ്പോര്‍ട്ട് പറയുന്നത്. മൂക്കാല്‍ ശതമാനം വരെ ഇങ്ങനെ കൂട്ടിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത സെപ്റ്റബറോടെ ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ നേട്ടം 7.75 ശതമാനമായി ഉയര്‍ന്നേക്കും.

രാജ്യത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം 6.95 ശതമാനമായി കുത്തനെ ഉയര്‍ന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പ്രധാന കാരണമെന്നും ചൊവ്വാഴ്ച്ച പുറത്ത് വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 നവംബര്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2022 ജനുവരി മുതല്‍ പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 6 .01 ശതമാനമായിരുന്നു. 5 .66 ശതമാനമായിരുന്നു ഡിസംബറില്‍ ഇത്. ഏപ്രിലില്‍ ആര്‍ബി ഐ ധന നയ സമിതി ചേര്‍ന്നെങ്കിലും പലിശ നിരക്ക് അതേ പടി നിലനിര്‍ത്തുകയായിരുന്നു.

ഫെബ്രുവരിയിലും സന്തുലിതാവസ്ഥ നിലനിര്‍ത്തി. നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഇതോടെ പലിശ നിരക്ക് രണ്ട് പതിറ്റാണ്ട് മുമ്പത്തെ താഴ്ചയിലേക്ക് പോയിരുന്നു.