image

18 April 2022 2:35 AM GMT

Personal Finance

എംസിഎൽആർ നിരക്ക് കൂട്ടി എസ്ബിഐ, വായ്പാ പലിശ കൂടും

wilson Varghese

എംസിഎൽആർ നിരക്ക് കൂട്ടി എസ്ബിഐ, വായ്പാ പലിശ കൂടും
X

Summary

മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍ (എംസിഎല്‍ആര്‍ എസ്ബി ഐ നേരിയ വര്‍ധന വരുത്തി. 10 ബേസിസ് പോയിന്റ് (.1 ശതമാനം) ആണ് വര്‍ധന വരുത്തിയത്. വര്‍ധന ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളില്‍ ആനുപാതികമായ നിരക്ക് വര്‍ധന ഉണ്ടാകും. ഒരുമാസം, മൂന്ന് മാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെയുള്ള കാലയളവിലെ എംസിഎല്‍ആര്‍ നിരക്കുകളില്‍ വര്‍ധനയുണ്ട്. ഇതോടെ ഇവ യഥാക്രമം 6.75, 6.75 , 7.05, 7.10 എന്ന...


മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍ (എംസിഎല്‍ആര്‍
എസ്ബി ഐ നേരിയ വര്‍ധന വരുത്തി. 10 ബേസിസ് പോയിന്റ് (.1 ശതമാനം) ആണ് വര്‍ധന വരുത്തിയത്.

വര്‍ധന ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളില്‍ ആനുപാതികമായ നിരക്ക് വര്‍ധന ഉണ്ടാകും. ഒരുമാസം, മൂന്ന് മാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെയുള്ള കാലയളവിലെ എംസിഎല്‍ആര്‍ നിരക്കുകളില്‍ വര്‍ധനയുണ്ട്. ഇതോടെ ഇവ യഥാക്രമം 6.75, 6.75 , 7.05, 7.10 എന്ന നിലയിലേക്ക് ഉയര്‍ന്നു. രണ്ട് വര്‍ഷത്തേയ്ക്കുള്ള പുതിയ നിരക്ക് 7.30 ശതമാനമാണ്. മൂന്ന് വര്‍ഷത്തേത് 7.40 ശതമാനവും. ഒരാഴ്ച മുമ്പ് ബാങ്ക് ഓഫ് ബറോഡ 5 ബേസിസ് പോയിന്റ് എംസിഎല്‍ആര്‍ നിരക്ക് കൂട്ടിയിരുന്നു. പുതിയ നിരക്കുകള്‍ വ്യക്തിഗത വായ്പാ ഉപഭോക്താക്കളുടെ അതാത് റീസെറ്റ് പീരിയഡ് മുതല്‍ ബാധകമാകും.

വായ്പകള്‍ അനുവദിക്കുന്ന തീയതിയുമായി ബന്ധപ്പെട്ടാണ് അതിന്റെ റീസെറ്റ് നടക്കുക. സാധാരണ നിലയില്‍ റിസെറ്റ് ഒരു വര്‍ഷത്തെ കാലയളവിലോ അല്ലെങ്കില്‍ ആറ് മാസത്തെ കാലയളവിലോ ആണ് ഉണ്ടാകുക. ഇത് വായ്പ എടുക്കുന്ന ആളും ബാങ്കും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തിലാകും. പുതിയ എംസിഎല്‍ആര്‍ നിരക്ക് മാര്‍ജിന്‍ അടക്കം റീസെറ്റിന് ശേഷം വരുന്ന ഇഎംഐ യില്‍ പ്രതിഫലിക്കും.
വായ്പാ പലിശ നിരക്ക് നിലവില്‍ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. ആര്‍ ബി ഐ വായ്പാ നയത്തില്‍ ഇക്കുറിയും മാറ്റമൊന്നും വരുത്തിയിരുന്നില്ല. നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്.