22 April 2022 4:37 AM IST
Summary
രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലാഭമെടുപ്പിന് ഇടയുണ്ട്. വ്യാപാരം റേഞ്ച് ബൗണ്ട് ആകാനാണ് സാധ്യത. വിപണിയിലെ മൂഡ് അനുകൂലമായി മാറാനുള്ള പ്രധാന കാരണം ഐഎംഎഫ് പുറത്തുവിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ന്ന വളര്‍ച്ച പ്രവചിക്കുന്ന റിപ്പോര്‍ട്ടാണ്. ഇത് ഇന്ത്യക്ക് മാത്രമല്ല ലോക സമ്പദ് ഘടനയ്ക്കും ഊര്‍ജം പകരുന്ന ഒരു പ്രവചനമാണ്. അതിവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഡെയിലി ചാര്‍ട്ടുകളില്‍ നിഫ്റ്റി 'ഹയര്‍ ടോപ്, ഹയര്‍ ബോട്ടം' […]
രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലാഭമെടുപ്പിന് ഇടയുണ്ട്. വ്യാപാരം റേഞ്ച് ബൗണ്ട് ആകാനാണ് സാധ്യത.
വിപണിയിലെ മൂഡ് അനുകൂലമായി മാറാനുള്ള പ്രധാന കാരണം ഐഎംഎഫ് പുറത്തുവിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ന്ന വളര്‍ച്ച പ്രവചിക്കുന്ന റിപ്പോര്‍ട്ടാണ്. ഇത് ഇന്ത്യക്ക് മാത്രമല്ല ലോക സമ്പദ് ഘടനയ്ക്കും ഊര്‍ജം പകരുന്ന ഒരു പ്രവചനമാണ്. അതിവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഡെയിലി ചാര്‍ട്ടുകളില്‍ നിഫ്റ്റി 'ഹയര്‍ ടോപ്, ഹയര്‍ ബോട്ടം' ഫോര്‍മേഷനാണ് കാണിക്കുന്നത്. കൂടാതെ, ഒരിക്കല്‍കൂടി 200 ദിവസത്തെ സിംപിള്‍ മൂവിംഗ് ആവറേജിനു മുകളില്‍ സൂചിക നിലനില്‍ക്കുകയും ചെയ്തു. ഇത് നല്‍കുന്നത് ശുഭ സൂചനയാണ്.
എന്നിരുന്നാലും, ആഗോള സംഘര്‍ഷങ്ങളും, പണപ്പെരുപ്പ ആശങ്കകളും, യുഎസ് ഫെഡിന്റെ നിരക്ക് ഉയര്‍ത്തല്‍ ഭീഷണികളും നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയിലെ വില്‍പ്പന തുടര്‍ന്നേക്കാം. ഉയരുന്ന ക്രൂഡോയില്‍ വില വിപണിക്ക് വലിയ പ്രതിസന്ധിയായി തുടരുകയാണ്.
അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ്് 1.05 ശതമാനവും, എസ്ആന്‍ഡ്പി 500 1.48 ശതമാനവും, നാസ്ഡാക് 2.07 ശതമാനവും താഴ്ന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.36 ന് 205.75 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ വിപണികളെല്ലാം പൊതുവേ ദുര്‍ബലമായ നിലയിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 713.69 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,823.43 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം
കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "ഇന്നലെ വിപണിയിലുണ്ടായ മുന്നേറ്റം എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു. സാങ്കേതികമായി, ശക്തമായ തുടക്കത്തിനുശേഷം, നിഫ്റ്റി 200 ദിവസത്തെ സിംപിള്‍ മൂവിംഗ് ആവറേജിന് മുകളില്‍ വ്യാപാരം നടത്തി. കൂടാതെ, ഒരു 'ലോംഗ് ബുള്ളിഷ് കാന്‍ഡില്‍' ഡെയിലി ചാര്‍ട്ടുകളില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ഞങ്ങളുടെ അഭിപ്രായത്തില്‍, വിപണിയുടെ ഹ്രസ്വകാല സ്വഭാവം പോസിറ്റീവായി മാറിയിട്ടുണ്ട്. എന്നാല്‍, 'റേഞ്ച് ബൗണ്ട്' ഇടപാടുകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വ്യാപാരികളെ സംബന്ധിച്ച് തൊട്ടടുത്ത തടസം 17,500-17,550ല്‍ സംഭവിച്ചേക്കാം. മറിച്ചായാല്‍, 17,300-17,275 നോടടുപ്പിച്ച് നിര്‍ണായക പിന്തുണ ലഭിച്ചേക്കാം. ഇന്‍ട്രാഡേ സ്വഭാവം ഏറക്കുറെ 'ഓവര്‍ബോട്ട്' ആയാണ് പ്രകടമാകുന്നത്. അതിനാല്‍, വിലകുറയുമ്പോള്‍ വാങ്ങുകയും, മുന്നേറ്റം പ്രകടമാകുമ്പോള്‍ വില്‍ക്കുകയുമാണ് ഈ ഘട്ടത്തില്‍ അഭികാമ്യം."
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- എല്‍ആന്‍ഡ്ടി ഫിനാന്‍സ്, ജിഎന്‍എഫ്‌സി, ആര്‍ബിഎല്‍ ബാങ്ക്, കോറോമാണ്ടല്‍ ഇന്റര്‍നാഷണല്‍, കോള്‍ ഇന്ത്യ
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്, ഗെയില്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി എഎംസി, യുണൈറ്റഡ് ബ്രുവെറീസ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,930 രൂപ (ഏപ്രില്‍ 21)
ഒരു ഡോളറിന് 76.29 രൂപ (ഏപ്രില്‍ 20)
ബ്രെന്റ് ക്രൂഡ് ബാരലിന് 107.52 ഡോളര്‍ (7.15 am)
ഒരു ബിറ്റ് കോയിന്റെ വില 32,34,106 രൂപ (7.15 am)
പഠിക്കാം & സമ്പാദിക്കാം
Home
