image

10 May 2022 6:25 AM IST

Economy

പണപ്പെരുപ്പം 7.5 ലേക്ക് ; ആര്‍ബിഐ വീണ്ടും നിരക്ക് കൂട്ടിയേക്കും

MyFin Desk

പണപ്പെരുപ്പം 7.5 ലേക്ക് ; ആര്‍ബിഐ വീണ്ടും നിരക്ക് കൂട്ടിയേക്കും
X

Summary

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പോകുന്നു. ഏപ്രില്‍ മാസത്തെ നിരക്ക് 7.5 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്‌സ് സര്‍വെ. കുതിച്ചുയരുന്ന ഇന്ധന വിലയും ഒപ്പം ഭക്ഷ്യ വിലക്കയറ്റവുമാണ് പണപ്പെരുപ്പത്തെ തുടര്‍ച്ചയായി കേന്ദ്ര ബാങ്കിന്റെ സഹന പരിധിക്കപ്പുറം നിലനിര്‍ത്തുന്നത്. കഴിഞ്ഞ നാലുമാസമായി രാജ്യത്തെ പണപ്പെരുപ്പം ഈ നില ഭേദിച്ച് മുന്നേറുകയാണ്. നിലവില്‍  6.95 ആണ് നിരക്ക്. ജനജീവിതം ദുസഹമാക്കി മുന്നേറുന്ന പണപ്പെരുപ്പത്തിന് വിരമാമിടാന്‍ കഴിഞ്ഞ ആഴ്ച ആര്‍ബിഐ റിപ്പോ നിരക്കില്‍ 0.4 ശതമാനം വര്‍ധന […]


രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പോകുന്നു. ഏപ്രില്‍ മാസത്തെ നിരക്ക് 7.5 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്‌സ് സര്‍വെ. കുതിച്ചുയരുന്ന ഇന്ധന വിലയും ഒപ്പം ഭക്ഷ്യ വിലക്കയറ്റവുമാണ് പണപ്പെരുപ്പത്തെ തുടര്‍ച്ചയായി കേന്ദ്ര ബാങ്കിന്റെ സഹന പരിധിക്കപ്പുറം നിലനിര്‍ത്തുന്നത്. കഴിഞ്ഞ നാലുമാസമായി രാജ്യത്തെ പണപ്പെരുപ്പം ഈ നില ഭേദിച്ച് മുന്നേറുകയാണ്. നിലവില്‍ 6.95 ആണ് നിരക്ക്. ജനജീവിതം ദുസഹമാക്കി മുന്നേറുന്ന പണപ്പെരുപ്പത്തിന് വിരമാമിടാന്‍ കഴിഞ്ഞ ആഴ്ച ആര്‍ബിഐ റിപ്പോ നിരക്കില്‍ 0.4 ശതമാനം വര്‍ധന വരുത്തിയിരുന്നു. കൂടാതെ കരുതല്‍ ധനാനുപാതവും വര്‍ധിപ്പിച്ചു. പണപ്പെരുപ്പ നിരക്ക് വർധന തുടരുന്ന സാഹചര്യത്തിൽ ജൂണിൽ മറ്റൊരു നിരക്ക് വർധനയ്ക്ക് കേന്ദ്രബാങ്ക് മുതിർന്നേക്കും.

ഇതിലൂടെ ഏതാണ്ട് ഒരു ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അവസരമുണ്ടാക്കി. എന്നാല്‍ ഇൗ നടപടികള്‍ ഉയരുന്ന പണപ്പെരുപ്പത്തിന് തടയിടാന്‍ വലിയ തോതില്‍ സഹായിക്കില്ലെന്നാണ് വിലയിരുത്തല്‍. മൊത്തവില സൂചിക 14.48 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ ഏതാനം മാസങ്ങളായി രണ്ടക്കത്തില്‍ തുടരുകയാണിത്. ആഗോളത്തലത്തിലും പണപ്പെരുപ്പം ഉയരുകയാണ്. അമേരക്കയിൽ പണപ്പെരുപ്പം നാല് പതിറ്റാണ്ടിന് ശേഷം 7 ശതമാനത്തിന് മുകളിലെത്തിയിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളും പണപ്പെരുപ്പത്തിന്റെ പിടിയലാണ്. യുഎസ് ഫെഡറല്‍ റിസര്‍വും ബാങ്ക് ഓഫ് ഓഫ് ഇംഗ്ലണ്ടും ഇതിനെ ചെറുക്കാന്‍ നിരക്ക് കൂട്ടുന്ന നടപടികള്‍ തുടരുകയാണ്.

ഉപഭോക്തൃ വില സൂചിക അനുസരിച്ച് ഫെബ്രുവരിയില്‍ 6.07 ശതമാനമായിരുന്നു നിരക്കെങ്കില്‍ മാര്‍ച്ച് ആയപ്പോഴേക്കും 6.95 ശതമാനത്തിലേക്ക് കുതിച്ചുയുര്‍ന്നു. 2020 നവംബര്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രിലില്‍ 6.06% ത്തിനും 6.50% ഇടയില്‍ എത്തുമെന്നായിരുന്നു നേരത്തെ വന്ന സൂചനകള്‍. ഇതാണ് 7.5 എന്ന നിലയിലേക്ക് പ്രവചിക്കപ്പെടുന്നത്. പണപ്പെരുപ്പ നിരക്കില്‍ ഈയിടെ വന്ന മാറ്റം ഏറെ ശ്രദ്ധേയമാണ്. 2022 ജനുവരി മുതല്‍ നിരക്ക് ഉയരുകയാണ്. ജനവരിയില്‍ പണപ്പെരുപ്പ നിരക്ക് 6 .01 ശതമാനമായിരുന്നു. 5 .66 ശതമാനമായിരുന്നു ഡിസംബറില്‍ ഇത്.