image

16 May 2022 12:30 AM IST

Banking

ഇന്ത്യയില്‍ എന്‍ബിഎഫ്‌സി വിപുലീകരിക്കാനൊരുങ്ങി ലുലു ഫിനാന്‍ഷ്യല്‍

MyFin Desk

ഇന്ത്യയില്‍ എന്‍ബിഎഫ്‌സി വിപുലീകരിക്കാനൊരുങ്ങി ലുലു ഫിനാന്‍ഷ്യല്‍
X

Summary

ഡെല്‍ഹി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് വളര്‍ച്ചാ സാധ്യതകൾ ലക്ഷ്യമാക്കി ഇന്ത്യയില്‍ ബാങ്ക്-ഇതര ധനകാര്യ സ്ഥാപന (എന്‍ബിഎഫ്സി) ബിസിനസ് വിപുലീകരിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 100 കോടി രൂപയുടെ വായ്പ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രധാനമായും സാമ്പത്തിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ഇന്ത്യയിലും, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലും , ഏഷ്യ-പസഫിക് മേഖലകളിലും നിക്ഷേപമുണ്ട്. ലുലു ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ലുലു ഫോറക്‌സ് പ്രൈവറ്റ് […]


ഡെല്‍ഹി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് വളര്‍ച്ചാ സാധ്യതകൾ ലക്ഷ്യമാക്കി ഇന്ത്യയില്‍ ബാങ്ക്-ഇതര ധനകാര്യ സ്ഥാപന (എന്‍ബിഎഫ്സി) ബിസിനസ് വിപുലീകരിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 100 കോടി രൂപയുടെ വായ്പ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രധാനമായും സാമ്പത്തിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ഇന്ത്യയിലും, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലും , ഏഷ്യ-പസഫിക് മേഖലകളിലും നിക്ഷേപമുണ്ട്. ലുലു ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ലുലു ഫോറക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇന്ത്യയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങള്‍. നിലവില്‍, ലുലുവിന്റെ ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ചെറുകിട, ഇടത്തരം സംരംഭക മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇന്ത്യയില്‍ എന്‍ബിഎഫ്സി ബിസിനസ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചതായും, ദക്ഷിണേന്ത്യയില്‍ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. "ഇന്ത്യയില്‍ എന്‍ബിഎഫ്സി സ്പെയ്‌സ് വളരെ വലുതാണ്. ഇതൊരു വളര്‍ച്ചാ മേഖലയാണ്. കൂടുതല്‍ നിക്ഷേപം നടത്തുന്നതിനാണ് ഈ മേഖല ‌ഞങ്ങള്‍ ലക്ഷ്യമിടുന്നത്," അഹമ്മദ് പറഞ്ഞു. ബിസിനസ് വിപുലീകരണം കേരളത്തില്‍ ആരംഭിച്ചെന്നും, ഇത് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ റേറ്റിംഗ്‌സ് പറയുന്നത്, ഇന്ത്യയിലെ എന്‍ബിഎഫ്സികളുടെ (റീട്ടെയില്‍) നിയന്ത്രണത്തിനു കീഴിലുള്ള ആസ്തികൾ 2022 സാമ്പത്തിക വര്‍ഷത്തില്‍ 5-7 ശതമാനം വളരുമെന്നാണ്. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ 8-10 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യം ശക്തവും വളരുന്നതുമായ വിപണിയാണെന്നും, ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇന്ത്യയിലെ നിയന്ത്രണ ചട്ടക്കൂടിനെക്കുറിച്ച് അഹമ്മദ് പറഞ്ഞു. ഇന്ന് ഒരുപാട് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് തങ്ങളെപ്പോലുള്ള അന്തര്‍ദ്ദേശീയ ബിസിനസുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. ഇത് വിപണിയില്‍ സ്വന്തം ഫണ്ട് വിന്യസിക്കുന്നതിന് തങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് ഹോസ്പിറ്റാലിറ്റി മേഖലയിലും സാന്നിധ്യമുണ്ടെങ്കിലും പ്രധാന ശ്രദ്ധ സാമ്പത്തിക മേഖലയാണ്.