18 May 2022 8:14 AM IST
Summary
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഇപ്പോള്‍ ഏറ്റെടുക്കല്‍ മഹാമഹം ആഘോഷിക്കുകയാണ്. അംബാനിക്കും, അദാനിക്കും പിന്നാലെ ടാറ്റായും ഈ മത്സരത്തില്‍ മുന്‍നിരയിലുണ്ട്. 103 ബില്യണ്‍ ഡോളര്‍ വരുന്ന ടാട സാമ്പ്രാജ്യത്തിന്റെ ഭാഗമായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഉപഭോക്തൃ വിപണിയില്‍ സ്ഥാപനത്തിന്റെ മത്സര ക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ ഏറ്റെടുക്കലിന് പദ്ധതികള്‍ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി അഞ്ചോളം ബ്രാന്‍ഡുകളെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ പ്രോഡക്ട് മാര്‍ക്കറ്റില്‍ നിലവിലുള്ള രാജ്യത്തെ മുന്‍നിര കമ്പനികളായ യൂണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയില്‍ നിന്നാണ് വലിയ തോതില്‍
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഇപ്പോള്‍ ഏറ്റെടുക്കല്‍ മഹാമഹം ആഘോഷിക്കുകയാണ്. അംബാനിക്കും, അദാനിക്കും പിന്നാലെ ടാറ്റായും ഈ മത്സരത്തില്‍ മുന്‍നിരയിലുണ്ട്. 103 ബില്യണ്‍ ഡോളര്‍ വരുന്ന ടാട സാമ്പ്രാജ്യത്തിന്റെ ഭാഗമായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഉപഭോക്തൃ വിപണിയില്‍ സ്ഥാപനത്തിന്റെ മത്സര ക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ ഏറ്റെടുക്കലിന് പദ്ധതികള്‍ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി അഞ്ചോളം ബ്രാന്‍ഡുകളെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കണ്‍സ്യൂമര്‍ പ്രോഡക്ട് മാര്‍ക്കറ്റില്‍ നിലവിലുള്ള രാജ്യത്തെ മുന്‍നിര കമ്പനികളായ യൂണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയില്‍ നിന്നാണ് വലിയ തോതില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന് മത്സരം നേരിടേണ്ടി വരുന്നത്. ഈയവസരത്തിലാണ് 60 ഓളം ചെറുകിട ബ്രാന്‍ഡുകളെ ഏറ്റെടുക്കാന്‍ മുകേഷ് അംബാനി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. ഇതിൻറെ തുടർച്ചയായിട്ടാണ് ടാടയുടെ ഏറ്റെടുക്കൽ വാർത്ത പുറത്ത് വരുന്നത്. നഷ്ടത്തിലായ പൊതുമേഖലാ വിമാനകമ്പനിയായ എയർ ഇന്ത്യയെ കഴിഞ്ഞ വർഷം ടാറ്റ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ദിവസം സ്വിസ് സിമെന്റ് കമ്പനിയായ ഹോള്‍സിം ഗ്രൂപ്പിന്റെ ഇന്ത്യന്‍ ആസ്തികളായ അംബുജ സിമന്റ്‌സിനെയും എസിസിയേയും 10.5 ബില്യണ്‍ ഡോളറിന് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതോടെ രാജ്യത്തെ രണ്ടാമത്തെ സിമന്റ് ഉത്പാദകരായി അദാനി മാറും. കൂടാതെ മാധ്യമ സ്ഥാപനമായ ക്യുബിഎംഎലിന്റെ 49 ശതമാനം ഓഹരികളും വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ് അദാനി.
ഈ പാതയിലേക്കാണ് ടാറ്റയും നടന്നടുക്കുന്നത്. വലിയ മൂല്യമുള്ള അഞ്ച് കമ്പനികള്‍ ഏറ്റെടുക്കന്നതിലൂടെ കണ്‍സ്യൂമര്‍ മേഖലയില്‍ വലിയ വ്യാപനമാണ് കമ്പനി ലക്ഷ്യമിടുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം, ദേശീയ കാര്‍ഷിക ചരക്ക് കയറ്റുമതി നിരോധനം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ കമ്പനികളുടെ അസംസ്‌കൃത വസ്തുക്കളുടെ ചെലവുകള്‍ വര്‍ധിപ്പിച്ചത് തുടങ്ങിവ മൂലം കടുത്ത പണപ്പെരുപ്പ പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്താണ് ടാറ്റയുടെ വിപുലീകരണം.
പഠിക്കാം & സമ്പാദിക്കാം
Home
