image

25 May 2022 9:08 AM GMT

Startups

മെറ്റയുടെ നീക്കം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമോ?

MyFin Desk

മെറ്റയുടെ നീക്കം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമോ?
X

Summary

രാജ്യത്തെ എസ്എംഇകള്‍ക്ക് ഡിജിറ്റല്‍ കൈത്താങ്ങുമായി ആമസോണ്‍ എത്തിയതിന് സമാനമായി ഇപ്പോള്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും കടന്നു വരികയാണ്. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ കലാരി ക്യാപിറ്റലുമായി ചേര്‍ന്ന് ഏര്‍ലി സ്റ്റാര്‍ട്ടപ്പ് ഗണത്തിലുള്ള ബിസിനസുകള്‍ക്ക് അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമും ഒപ്പം ബിസിനസ് സപ്പോര്‍ട്ടും നല്‍കാനുള്ള നീക്കത്തിലാണ് കമ്പനി. മെറ്റയുടെ 'വിസി ബ്രാന്‍ഡ് ഇന്‍ക്യുബേറ്റര്‍ ഇനീഷ്യേറ്റീവിന് കീഴിലാണ് ഇത് നടപ്പാക്കുന്നത്. ഇന്‍ക്യുബേറ്റര്‍ ഇനീഷ്യേറ്റീവ് വഴി രാജ്യത്തെ മറ്റ് എസ്എംഇകള്‍ക്ക് പിന്തുണ നല്‍കുവാനും കമ്പനി ശ്രമിച്ചേക്കും. മാത്രമല്ല പുത്തന്‍ ചുവടുവെപ്പിന്റെ ഭാഗമായി ഇന്ത്യയിലെ വന്‍കിട […]


രാജ്യത്തെ എസ്എംഇകള്‍ക്ക് ഡിജിറ്റല്‍ കൈത്താങ്ങുമായി ആമസോണ്‍ എത്തിയതിന് സമാനമായി ഇപ്പോള്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും കടന്നു വരികയാണ്. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ കലാരി ക്യാപിറ്റലുമായി ചേര്‍ന്ന് ഏര്‍ലി സ്റ്റാര്‍ട്ടപ്പ് ഗണത്തിലുള്ള ബിസിനസുകള്‍ക്ക് അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമും ഒപ്പം ബിസിനസ് സപ്പോര്‍ട്ടും നല്‍കാനുള്ള നീക്കത്തിലാണ് കമ്പനി. മെറ്റയുടെ 'വിസി ബ്രാന്‍ഡ് ഇന്‍ക്യുബേറ്റര്‍ ഇനീഷ്യേറ്റീവിന് കീഴിലാണ് ഇത് നടപ്പാക്കുന്നത്.

ഇന്‍ക്യുബേറ്റര്‍ ഇനീഷ്യേറ്റീവ് വഴി രാജ്യത്തെ മറ്റ് എസ്എംഇകള്‍ക്ക് പിന്തുണ നല്‍കുവാനും കമ്പനി ശ്രമിച്ചേക്കും. മാത്രമല്ല പുത്തന്‍ ചുവടുവെപ്പിന്റെ ഭാഗമായി ഇന്ത്യയിലെ വന്‍കിട വിസി ഫണ്ട് കമ്പനികളുമായും മെറ്റ ധാരണയിലെത്തിയേക്കുമെന്നും സൂചനയുണ്ട്. ടെക്‌നോളജി കമ്പനികളില്‍ നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് കലാരി ക്യാപിറ്റല്‍. ബെംഗലൂരുവാണ് കലാരിയുടെ ആസ്ഥാനം.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 16 വിസി ഫണ്ടുകളുമായി മെറ്റ ധാരണയിലെത്തിയിരുന്നു. ഇതുവഴി 500ല്‍ അധികം ബിസിനസുകള്‍ക്ക് പിന്തുണ നല്‍കാനും സാധിച്ചുവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എഡ്-ടെക്ക്, സോഷ്യല്‍ കൊമേഴ്‌സ്, ഗെയിമിംഗ്, ഫിന്‍ടെക്ക് എന്നീ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ് കലാരി ക്യാപിറ്റല്‍ കൂടുതലായും നിക്ഷേപം നടത്തിയിട്ടുള്ളത്.

ഇന്ത്യയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഓണ്‍ലൈന്‍ ഭീമനായ ആമസോണും പുത്തന്‍ ചുവടുവെപ്പ് ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി 'എസ്എംബി വിദ്യാലയ' എന്ന അപ്സ്‌കില്ലിംഗ് പ്രോഗ്രാം ആരംഭിക്കുമെന്ന് ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. എഡബ്ല്യുഎസ് ക്ലൗഡ് വഴി ഇത്തരം സംരംഭങ്ങളുടെ പ്രവര്‍ത്തനം ഡിജിറ്റലൈസ് ചെയ്യുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം.

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി 50 ടെക്നോളജി എജ്യുക്കേഷന്‍ മൊഡ്യൂളുകളുള്ള പാക്കേജാണ് എസ്എംബി വിദ്യാലയ പ്രോഗ്രാമിലൂടെ അവതരിപ്പിക്കുക. സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സാങ്കേതികവിദ്യയുടെ പിന്തുണ പരമാവധി നല്‍കുകയാണ് ഇതുവഴി ചെയ്യുന്നത്.മാത്രമല്ല പ്രാദേശികതലത്തിലുള്ള തേര്‍ഡ് പാര്‍ട്ടി ടെക്നോളജി പ്രൊവൈഡര്‍മാരിലൂടെ (സേവന ദാതാക്കള്‍) ലഭ്യമാകുന്ന വിധം ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് എന്ന പ്രത്യേക സോഫ്റ്റ് വെയര്‍ സൊല്യൂഷനുകള്‍ ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനായോ നേരിട്ടോ ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും വിധമുള്ള ഹൈബ്രിഡ് ട്രെയിനിംഗ് മോഡലാണ് ഒരുക്കിയിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്കായുള്ള ആഗോള അസോസിയേഷനുമായി സഹകരിച്ച് ഇത്തരം പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് ആമസോണ്‍.