image

27 May 2022 12:36 AM GMT

Policy

ഹാള്‍മാര്‍ക്കിംഗ് രണ്ടാം ഘട്ടം ജൂണ്‍ 1 ന് , 20,23,24 കാരറ്റ് ആഭരണങ്ങള്‍ക്കും നിര്‍ബന്ധം

wilson Varghese

ഹാള്‍മാര്‍ക്കിംഗ് രണ്ടാം ഘട്ടം ജൂണ്‍ 1 ന് , 20,23,24 കാരറ്റ് ആഭരണങ്ങള്‍ക്കും നിര്‍ബന്ധം
X

Summary

സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം 2022 ജൂണ്‍ 1 മുതല്‍ തുടങ്ങും. 2021 ജൂണ്‍ 23 ന് ആരംഭിച്ച ആദ്യഘട്ടത്തില്‍ 256 ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ന് രാജ്യത്ത്  ദിവസം 3 ലക്ഷം സ്വാര്‍ണാഭരണങ്ങള്‍ക്ക് എച്ചയുഐഡി മാര്‍ക്കിംഗ് നല്‍കുന്നുണ്ട്. ഇൗ നടപടിയുടെ രണ്ടാം ഘട്ടമാണ് ജൂണ്‍ 1 ന് തുടങ്ങുന്നതെന്ന് ബി ഐസ് പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഐഎസില്‍ പരാമര്‍ശിക്കുന്ന 20,23,24 കാരറ്റ് ആഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് ആണ് രണ്ടാം […]


സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം 2022 ജൂണ്‍ 1 മുതല്‍ തുടങ്ങും. 2021 ജൂണ്‍ 23 ന് ആരംഭിച്ച ആദ്യഘട്ടത്തില്‍ 256 ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ന് രാജ്യത്ത് ദിവസം 3 ലക്ഷം സ്വാര്‍ണാഭരണങ്ങള്‍ക്ക് എച്ചയുഐഡി മാര്‍ക്കിംഗ് നല്‍കുന്നുണ്ട്. ഇൗ നടപടിയുടെ രണ്ടാം ഘട്ടമാണ് ജൂണ്‍ 1 ന് തുടങ്ങുന്നതെന്ന് ബി ഐസ് പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഐഎസില്‍ പരാമര്‍ശിക്കുന്ന 20,23,24 കാരറ്റ് ആഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് ആണ് രണ്ടാം ഘട്ടത്തില്‍ നിര്‍ബന്ധമാക്കുന്നത്. അതായിത് ബി ഐഎസ് മു്ദ്ര ഇല്ലാത്ത ഇൌ ആഭരണങ്ങള്‍ കടകള്‍ക്ക് വില്‍ക്കാനാവില്ല. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്ന മുഴുവന്‍ ആഭരണങ്ങള്‍ക്കും ബി ഐഎസ് മുദ്ര നിര്‍ബന്ധമാക്കുന്നത്.

എന്താണ് ഹാള്‍മാര്‍ക്കിംഗ്?

സ്വര്‍ണക്കടകളില്‍ നിന്ന് നമ്മള്‍ വാങ്ങുന്ന ആഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി കൊണ്ടുവന്ന സംവിധാനമാണ് ഹാള്‍മാര്‍ക്കിംഗ്. മുമ്പ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ പരിശുദ്ധി ഉറപ്പാക്കാനുളള മാര്‍ഗം ഉപഭോക്താവിന് ഇല്ലാതിരുന്നു, അല്ലെങ്കില്‍ പരിമിതമയിരുന്നു. ഇത്തരം സാഹചര്യത്തില്‍ ജ്വല്ലറികള്‍ പറയുന്നത് വിശ്വസിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഇതിന് പരിഹാരമായിട്ടാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാര്‍ഡേര്‍ഡ്സ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. 2021 ജൂണ്‍ മുതലാണ് ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്.

വില്‍പന നടത്തുന്ന ആഭരണങ്ങളുടെ സംശുദ്ധത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ബി ഐ എസ് സര്‍ട്ടിഫൈ ചെയ്ത ലബോറട്ടറികളിലാണ് സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്സ് വെബ്സൈറ്റ് പ്രകാരം ചില വിവരങ്ങള്‍ അടങ്ങുന്ന മൂന്ന് മുദ്രണങ്ങള്‍ ഹാള്‍മാര്‍ക്കില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍, ആദ്യത്തേത് ബി ഐ എസ് ലോഗോയാണ്.

രണ്ടാമതായി നല്‍കിയിരിക്കുന്ന ചിഹ്നം ശുദ്ധതയും സൂക്ഷ്മതയും സൂചിപ്പിക്കുന്നു. മൂന്നാമതായുള്ളത് ഹാള്‍മാര്‍ക്ക് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എച്ച് യു ഐ ഡി) ആണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ഇവ മൂന്നും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

മിന്നുന്നതെല്ലാം പൊന്നല്ല

സ്വര്‍ണത്തിന്റെ ഗുണനിലവാരം അഥവാ പരിശുദ്ധി അനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കി തിരച്ചാണ് ബി ഐ എസ് ആഭരണങ്ങള്‍ക്ക് ഈ മുദ്ര നല്‍കുന്നത്. 22,18,14 കാരട്ടുകളിലുള്ള സ്വര്‍ണമേ കടകളില്‍ വില്‍ക്കാവൂ. 24 കാരറ്റ് ആണ് ശുദ്ധ സ്വര്‍ണം. എന്നാല്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ചെമ്പും മറ്റു ലോഹങ്ങളും ബലപ്പെടുത്താന്‍ ഉപയോഗിക്കാറുണ്ട്. ഇതിന്റെ തോതനുസരിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി കുറയും. സാധാരണ ആഭരണ നിര്‍മാണത്തിനുപയോഗിക്കുന്ന ഏറ്റവും പരിശുദ്ധ സ്വര്‍ണത്തിന്റെ മാറ്റ് 22 കാരട്ടാണ്. 18 കാരട്ടിന്റെയും 14 കാരട്ടിന്റെയും സ്വര്‍ണമുപയോഗിച്ച് നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറെയാണ്.

58 ശതമാനം

14 കാരട്ടെന്നാല്‍ അത്തരം ആഭരണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് 58.5 ശതമാനം മാത്രമാണ് സ്വര്‍ണമെന്നര്‍ഥം. 18 കാരട്ടില്‍ 75 ശതമാനം സ്വര്‍ണം അടങ്ങിയിരിക്കുന്നു. 91.6 ശതമാനം സ്വര്‍ണമാണ് 22 കാരട്ടിലുള്ളത്. നേരത്തെ സ്വര്‍ണണാഭരണ നിര്‍മ്മാതാക്കള്‍ പറയുന്നത് വിശ്വസിക്കാനെ തരമുണ്ടായിരുന്നുള്ളു. ഇതാണ് ഹാള്‍മാര്‍ക്കിംഗ് സംവിധാനം എത്തുന്നതോടെ മാറുന്നത്. ജ്വല്ലറികളില്‍ നിന്നും മറ്റും വാങ്ങുന്ന സ്വാര്‍ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിച്ചുറപ്പ് വരുത്തുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കാത്തത് ഈ രംഗത്ത് വലിയ തട്ടിപ്പിനും തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.

35 രൂപ

ജ്വല്ലറികള്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍ പരിശോധനക്കായി ഒരു സെറ്റായിട്ടാണ് ഹാള്‍മാര്‍ക്കിംഗ് കേന്ദ്രത്തിലെത്തിക്കുന്നത്. ഇതിലെ സാമ്പളുകളെടുത്താണ് മാറ്റ് പരിശോധിച്ച് മുദ്ര നല്‍കുന്നത്. രാസവസ്തുകള്‍ ഉപയോഗിക്കാതെയുള്ള പരിശോധനയായതിനാല്‍ ആഭരണത്തിന് ഇത് ദോഷകരമല്ല. പാരമ്പര്യമായി കിട്ടിയതും കൈവശം ഉള്ളതും നേരത്തേ വാങ്ങി സൂക്ഷിച്ചതുമായ ആഭരണങ്ങള്‍ ഉപഭോക്താവിനും തൊട്ടടുത്ത ബി ഐ എസ് കേന്ദ്രത്തില്‍ കൊണ്ടുപോയി പരിശോധന നടത്താം. 35 രൂപയും ജി എസ് ടിയുമാണ് ആഭരണമൊന്നിന് ജ്വല്ലറികളില്‍ പരിശോധനയ്ക്ക് ബി ഐ എസ് ഈടാക്കുന്നത്. നിലവില്‍ പരുശുദ്ധി ഉറപ്പാക്കുന്ന ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലാത്ത സ്വര്‍ണവും കൈവശം വയ്ക്കുന്നതില്‍ തെറ്റില്ല. പിന്നീട് ഇത് വില്‍ക്കേണ്ടി വരുമ്പോള്‍ മാറ്റ് നോക്കി ജ്വല്ലറി ഇതിന് വിലയിട്ട് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bis.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.