image

30 May 2022 2:39 AM GMT

Social Security

'ഡൊണേറ്റ് എ പെന്‍ഷന്‍' ക്ലിക്കായില്ല

MyFin Desk

Donate a Pension
X

Summary

അന്നന്നത്തെ വരുമാനം ജീവിതോപാധിയായിട്ടുള്ള മനുഷ്യര്‍ക്ക് വാര്‍ധക്യ കാലത്ത് കൈതാങ്ങാകാന്‍ കേന്ദ്രസര്‍ക്കാര്‍ 2019 ല്‍ മുന്നോട്ട് വച്ച പദ്ധതിയായിരുന്നു 'ഡൊണേറ്റ് എ പെന്‍ഷന്‍'. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ ശ്രം യോഗി മന്‍ ദാന്‍ (PM-SYM) സ്‌കീമിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കോവിഡ് വന്നതോടെ അസംഘടിത മേഖലയിലെ പല തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും പെന്‍ഷന്‍ പ്രീമിയം അടവ് മുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തരം തൊഴിലാളികളെ തൊഴിലുടമയ്ക്കോ അല്ലാത്തവര്‍ക്കോ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം ഈ പദ്ധതി […]


അന്നന്നത്തെ വരുമാനം ജീവിതോപാധിയായിട്ടുള്ള മനുഷ്യര്‍ക്ക് വാര്‍ധക്യ കാലത്ത് കൈതാങ്ങാകാന്‍ കേന്ദ്രസര്‍ക്കാര്‍ 2019 ല്‍ മുന്നോട്ട് വച്ച പദ്ധതിയായിരുന്നു 'ഡൊണേറ്റ് എ പെന്‍ഷന്‍'. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ ശ്രം യോഗി മന്‍ ദാന്‍ (PM-SYM) സ്‌കീമിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കോവിഡ് വന്നതോടെ അസംഘടിത മേഖലയിലെ പല തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും പെന്‍ഷന്‍ പ്രീമിയം അടവ് മുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തരം തൊഴിലാളികളെ തൊഴിലുടമയ്ക്കോ അല്ലാത്തവര്‍ക്കോ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ പദ്ധതിക്ക് കീഴില്‍ ചേര്‍ന്ന ഗുണഭോക്താക്കളുടെ എണ്ണം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഗണ്യമായി കുറഞ്ഞു.

ഏപ്രില്‍ 1 നും മെയ് 25 നും ഇടയില്‍ 14,518 അംഗങ്ങള്‍ മാത്രമാണ് പദ്ധതിക്ക് കീഴില്‍ ചേര്‍ന്നതെന്ന്് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. അതായത് ഒരു മാസത്തെ ശരാശരി അംഗത്വം 7,000 ത്തില്‍ താഴെയായി. ഇത് 2021-22 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി പ്രതിമാസ അംഗത്വമായ 13,452 ല്‍ നിന്നുംകുറവാണ്. 2019 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതി 2.77 ദശലക്ഷം വരിക്കാരെ അന്ന് ആകര്‍ഷിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4.36 ദശലക്ഷമായി ഉയര്‍ന്നു. എന്നിരുന്നാലും, പകര്‍ച്ചവ്യാധിക്ക് ശേഷം 2020 ഏപ്രില്‍ മുതല്‍ അംഗംത്വത്തില്‍ ഗണ്യമായി കുറവുണ്ടായി. 2020-21ല്‍ 130,000 അംഗംത്വങ്ങളും 2021-22ല്‍ 160,000 അംഗംത്വങ്ങളുമാണ് ഉണ്ടായത്.

ഈ സംരംഭത്തിന് കീഴില്‍, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, സഹായികള്‍, പരിചാരകര്‍, നഴ്‌സുമാര്‍, വീട്ടിലോ സ്ഥാപനത്തിലോ ഉള്ള അസംഘടിത തൊഴിലാളികള്‍, അല്ലെങ്കില്‍ 18-40 വയസ്സിനിടയിലുള്ള യോഗ്യരായ മറ്റേതെങ്കിലും അസംഘടിത തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യ സംരക്ഷണം നല്‍കുന്നതിന് അവരുടെ തൊഴിലുടമകള്‍ക്ക് പ്രീമിയം സംഭാവന നല്‍കാം.

ഗുണഭോക്താവിന്റെ പ്രായം അനുസരിച്ച് ദാതാവ് കുറഞ്ഞത് ഒരു വര്‍ഷത്തെ വിഹിതമായി 660 വരെയും പരമാവധി 2,400 വരെയും അടയ്‌ക്കേണ്ടതാണ്. ഇതിന് കീഴില്‍, ഒരു തൊഴിലാളി പ്രതിമാസ വിഹിതമായി 55 നും 200 നും ഇടയില്‍ പണം അടയ്ക്കുന്നു. ഒപ്പം ഒരു വിഹിതം സര്‍ക്കാരും വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തില്‍ അവര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഇന്ത്യയില്‍ ഏകദേശം 370 ദശലക്ഷം അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്ക്.