image

1 Jun 2022 8:51 AM IST

Stock Market Updates

സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലേക്ക്

MyFin Desk

സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലേക്ക്
X

Summary

ഉച്ച തിരിഞ്ഞതോടെ രാവിലത്തെ നേട്ടത്തില്‍ നിന്നും വിപണി വീണ്ടു നഷ്ടത്തിലേക്ക് ഇറങ്ങിത്തുടങ്ങി. 2 മണിക്ക് സെന്‍സെക്‌സ് 280.30 പോയിന്റ് താഴ്ന്ന് 55,306.43 ലും, നിഫ്റ്റി 94.05 പോയിന്റ് ഇടിഞ്ഞ് 16,490.50 ലേക്കും എത്തി. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ വിപണി നേട്ടത്തിലേക്ക് നീങ്ങിയിരുന്നു. സെക്‌സ് 102.12 പോയിന്റ് ഉയര്‍ന്ന് 55,668.53 ലേക്കും, നിഫ്റ്റി 22 പോയിന്റ് ഉയര്‍ന്ന് 16,606.55 ലും എത്തി.പിന്നീട് ഇരു സൂചികകളുടെയും നേട്ടം നഷ്ടപ്പെട്ടു. സെൻസെക്സ് 30-ലെ 5 സ്റ്റോക്കുകൾ ഉയർന്നപ്പോൾ 25 എണ്ണവും താഴ്ന്നാണ് […]


ഉച്ച തിരിഞ്ഞതോടെ രാവിലത്തെ നേട്ടത്തില്‍ നിന്നും വിപണി വീണ്ടു നഷ്ടത്തിലേക്ക് ഇറങ്ങിത്തുടങ്ങി. 2 മണിക്ക് സെന്‍സെക്‌സ് 280.30 പോയിന്റ് താഴ്ന്ന് 55,306.43 ലും, നിഫ്റ്റി 94.05 പോയിന്റ് ഇടിഞ്ഞ് 16,490.50 ലേക്കും എത്തി.

രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ വിപണി നേട്ടത്തിലേക്ക് നീങ്ങിയിരുന്നു. സെക്‌സ് 102.12 പോയിന്റ് ഉയര്‍ന്ന് 55,668.53 ലേക്കും, നിഫ്റ്റി 22 പോയിന്റ് ഉയര്‍ന്ന് 16,606.55 ലും എത്തി.പിന്നീട് ഇരു സൂചികകളുടെയും നേട്ടം നഷ്ടപ്പെട്ടു.

സെൻസെക്സ് 30-ലെ 5 സ്റ്റോക്കുകൾ ഉയർന്നപ്പോൾ 25 എണ്ണവും താഴ്ന്നാണ് നിൽക്കുന്നത്.

ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ടാറ്റ സ്റ്റീല്‍, ഐടിസി, ടെക്മഹീന്ദ്ര, ടൈറ്റന്‍, മാരുതി, എം ആന്‍ഡ് എം എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

അദാനി പവർ, ടെക് മഹിന്ദ്ര, ഡോ റെഡ്ഡീസ്, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ്, വിപ്രോ, അള്‍ട്രടെക് സിമെന്റ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.