image

7 Jun 2022 5:32 AM GMT

Banking

കടം വാങ്ങി പാപ്പരാകേണ്ട, കൊക്കിലൊതുങ്ങുന്നത് കൊത്താം

MyFin Desk

കടം വാങ്ങി പാപ്പരാകേണ്ട, കൊക്കിലൊതുങ്ങുന്നത് കൊത്താം
X

Summary

കടം ഒരു വിലയ ബാധ്യതയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് വലിയ ബാധ്യതകളിലേക്ക് നമ്മളെ എത്തിക്കും. ഒരല്‍പ്പം ശ്രദ്ധിച്ചാല്‍, കയ്യറിഞ്ഞ് പെരുമാറിയാല്‍ കീശ കാലിയാകാതെ നോക്കാം. പെട്ടന്നൊരു ഫണ്ടിന്റെ ആവശ്യം വന്നാല്‍, അപ്രതീക്ഷിതമായ സാഹചര്യങ്ങളുണ്ടായാല്‍ നമുക്ക് കടം വാങ്ങേണ്ടി വരും. പക്ഷെ, ഇവിടെ അല്‍പം ശ്രദ്ധ വേണം. കൊക്കിലൊതുങ്ങുന്നത് കൊത്തണം വായ്പകള്‍ പലിശ സഹിതം തിരച്ചടക്കേണ്ടതായതിനാല്‍ അളന്നു തൂക്കി മാത്രം കടം വാങ്ങുക. ഇത് പിന്നീട് ബാധ്യതയായി മാറുമെന്നതിനാല്‍ വരവറിഞ്ഞ് ചെലവ് ചെയ്യണം. ആവശ്യങ്ങള്‍ അടിക്കടി വിപുലികരിക്കേണ്ട. […]


കടം ഒരു വിലയ ബാധ്യതയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് വലിയ ബാധ്യതകളിലേക്ക് നമ്മളെ എത്തിക്കും. ഒരല്‍പ്പം ശ്രദ്ധിച്ചാല്‍, കയ്യറിഞ്ഞ് പെരുമാറിയാല്‍ കീശ കാലിയാകാതെ നോക്കാം. പെട്ടന്നൊരു ഫണ്ടിന്റെ ആവശ്യം വന്നാല്‍, അപ്രതീക്ഷിതമായ സാഹചര്യങ്ങളുണ്ടായാല്‍ നമുക്ക് കടം വാങ്ങേണ്ടി വരും. പക്ഷെ, ഇവിടെ അല്‍പം ശ്രദ്ധ വേണം.

കൊക്കിലൊതുങ്ങുന്നത് കൊത്തണം

വായ്പകള്‍ പലിശ സഹിതം തിരച്ചടക്കേണ്ടതായതിനാല്‍ അളന്നു തൂക്കി മാത്രം കടം വാങ്ങുക. ഇത് പിന്നീട് ബാധ്യതയായി മാറുമെന്നതിനാല്‍ വരവറിഞ്ഞ് ചെലവ് ചെയ്യണം. ആവശ്യങ്ങള്‍ അടിക്കടി വിപുലികരിക്കേണ്ട. ശ്രദ്ധയോടെ ചെലവ് ചെയ്താല്‍ ഭാവിയില്‍ വലിയ ബാധ്യതയില്ലാതെ ജീവിക്കാം. നിങ്ങളുടെ ഭാവി വരുമാനത്തില്‍ നിന്ന് ലോണ്‍ തുക തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നും, വരുമാനത്തിലെ എന്തെങ്കിലും തടസ്സം തിരിച്ചടവിനെ അപകടത്തിലാക്കിയേക്കുമെന്നും ഓര്‍മ്മിക്കേണ്ടതാണ്.

ശ്രദ്ധിച്ച് വാങ്ങാം

പല ആളുകളും സാധന സമഗ്രികള്‍ നിരന്തരം പുതുക്കികൊണ്ടിരിക്കും. കാര്‍, ടൂ വീലറുകള്‍, ഗാഡ്ജറ്റുകള്‍ ഇവയെല്ലാം. ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകള്‍, ആഡംബര വസ്തുക്കള്‍ മുതലായവ വാങ്ങുന്നത് ഒരു പാഴ്ചെലവാണ്. നിങ്ങളുടെ ബിസിനസ്സിലോ തൊഴിലിലോ നേരിട്ട് ആനുകൂല്യങ്ങള്‍ നല്‍കാത്തവയാണ് ഇവയെങ്കിൽ ഇത് ഒഴിവാക്കാം. ഇത്തരം സാധാനങ്ങള്‍ക്ക് കടമെടുക്കുമ്പോള്‍ അത് കൂടുതല്‍ ബാധ്യത ക്ഷണിച്ച് വരുത്തുന്നു. ഇതിന്റെ വായ്പാ ഇഎം ഐകള്‍ പിന്നീട് നമ്മുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചേക്കാം. വിപണിയില്‍ പുതിയ ഗാഡ്ജെറ്റുകള്‍ വരുന്നതനുസരിച്ച് അവ വാങ്ങുന്നത് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാക്കുന്നില്ലെങ്കില്‍ അത് ഒരു അധിക ചെലവാണ്.

മുന്‍ഗണന അനുസരിച്ച് കടം തീര്‍ക്കാന്‍ ശ്രമിക്കുക

നിങ്ങള്‍ക്ക് നിരവധി ലോണുകള്‍ ഉണ്ടെങ്കില്‍ വലിയ പലിശയുള്ളവയ്ക്ക് വേണം അധിക പരഗണന നല്‍കാന്‍. ഫണ്ട് വരുന്ന മുറയ്ക്ക് മുന്‍ഗണനാ ക്രമത്തില്‍ വായ്പകളുടെ ബാധ്യതകള്‍ ഒഴിവാക്കിയാല്‍ വലിയ പലിശാ ഭാരം ഒഴിവായി കിട്ടും.

ജാമ്യം വേണ്ട

കൂട്ടുകാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി കടം വാങ്ങാന്‍ ജാമ്യം നില്‍ക്കാതിരിക്കുക. വാങ്ങുന്നയാള്‍ക്ക് തിരിച്ചടയ്ക്കാന്‍ ശേഷിയില്ലെങ്കില്‍ നിങ്ങളായിരിക്കും തിരിച്ചടക്കേണ്ടി വരിക.

ഒരു വെടിയ്ക്ക് രണ്ട് പക്ഷി

കടം വാങ്ങുന്ന തുകയ്ക്ക് മറ്റൊരു നേട്ടം ഭാവിയില്‍ കിട്ടുമെങ്കില്‍ അതൊരു മികച്ച തീരുമാനമാണ്. ഉദാഹരണത്തിന് ഒരു വീടു വാങ്ങാന്‍ വേണ്ടി നമ്മള്‍ കടം വാങ്ങുന്നു. അതിലൂടെ നമുക്ക് വീടിന്റെ വാടക ഇനത്തില്‍ കിഴിവ് നേടാം. അതുപോലെ ഉറപ്പുള്ള വരുമാനം പ്രതീക്ഷിക്കുന്ന ഏതെങ്കിലും മേഖലയിലെ ചെറിയ നിക്ഷേപങ്ങളാണെങ്കിലും പിന്നീട് ആദായം തരും. നല്ല പ്ലേസ്മെന്റ് നല്‍കുന്ന ഒരു പ്രൊഫഷണല്‍ കോഴ്സിനായി വിദ്യാഭ്യാസ വായ്പ എടുക്കുന്നത് , ലോണ്‍ തിരിച്ചടച്ചതിന് ശേഷം ഉയര്‍ന്ന ആനൂകൂല്യങ്ങളും നല്ല ജോലിയും ലഭിക്കുന്നതിലേക്ക് നയിക്കുന്നു. എന്നിരുന്നാലും ആഡംബര വസ്തുക്കള്‍ വാങ്ങുക, വിവാഹം ചെലവ്, യാത്ര തുടങ്ങിയ ചെലവുകള്‍ക്കായുള്ള കടങ്ങള്‍ ഇതൊന്നും ഉത്പാദനക്ഷമമല്ല. അതുകൊണ്ട് തന്നെ ഇവിടെ ദീര്‍ഘകാല നേട്ടങ്ങളില്ല.

കുറഞ്ഞ പലിശ

കഴുത്തറപ്പന്‍ പലിശയുള്ള വായ്പകളില്‍ തല വയ്ക്കാതിരിക്കുക. ചെറിയ പലിശയില്‍ പല ബാങ്കുകളും വായ്പ നല്‍കുന്നുണ്ട്. അതിനാല്‍ വായ്പ എടുക്കുന്നതിന് മുന്‍പ് തന്നെ വിശദമായി പലിശയെകുറിച്ച് പഠിക്കുന്നതിന് നല്ലതായിരിക്കും. ഒപ്പം വായ്പയുടെ ദൈര്‍ഘ്യവും പരിഗണിക്കാം.