22 Jun 2022 6:52 AM IST
Summary
മുംബൈ: ചെലവിലുണ്ടായ വർധന മൂലം ലിസ്റ്റ് ചെയ്ത സ്വകാര്യ കമ്പനികളുടെ 2022 മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ലാഭ വളര്‍ച്ച കുറഞ്ഞതായി ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലിസ്റ്റുചെയ്ത 2,758 സര്‍ക്കാരിതര നോണ്‍-ഫിനാന്‍ഷ്യല്‍ (NGNF) കമ്പനികളുടെ ത്രൈമാസ സാമ്പത്തിക ഫലങ്ങളില്‍ നിന്ന് 2021-22 നാലാം പാദത്തിലെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനത്തെക്കുറിച്ചുള്ള കണക്കുകളാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. ഉല്‍പ്പാദന കമ്പനികളുടെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിലെ 70 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുത്തനെ കുറഞ്ഞു. […]
മുംബൈ: ചെലവിലുണ്ടായ വർധന മൂലം ലിസ്റ്റ് ചെയ്ത സ്വകാര്യ കമ്പനികളുടെ 2022 മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ലാഭ വളര്‍ച്ച കുറഞ്ഞതായി ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലിസ്റ്റുചെയ്ത 2,758 സര്‍ക്കാരിതര നോണ്‍-ഫിനാന്‍ഷ്യല്‍ (NGNF) കമ്പനികളുടെ ത്രൈമാസ സാമ്പത്തിക ഫലങ്ങളില്‍ നിന്ന് 2021-22 നാലാം പാദത്തിലെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനത്തെക്കുറിച്ചുള്ള കണക്കുകളാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. ഉല്‍പ്പാദന കമ്പനികളുടെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിലെ 70 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുത്തനെ കുറഞ്ഞു.
സേവന മേഖലയിലെ (ഐടി-ഇതര) കമ്പനികളുടെ കാര്യത്തില്‍, പ്രവര്‍ത്തന ലാഭ വളര്‍ച്ച മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 62.5 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറഞ്ഞു. ഐടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലാഭം 19.7 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി കുറഞ്ഞു.
2022 ലെ നാലാംപാദത്തില്‍, 2,758 ലിസ്റ്റ് ചെയ്ത സ്വകാര്യ നോണ്‍-ഫിനാന്‍ഷ്യല്‍ കമ്പനികളുടെ വില്‍പ്പനയിൽ 22.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 22.8 ശതമാനമായിരുന്നു.
പെട്രോളിയം, നോണ്‍-ഫെറസ് ലോഹങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍, രാസവസ്തുക്കള്‍, തുണി വ്യവസായങ്ങള്‍ എന്നിവയിലെ ഉയര്‍ന്ന വില്‍പ്പന വളര്‍ച്ച മൂലം 1,709 ലിസ്റ്റുചെയ്ത സ്വകാര്യ നിര്‍മ്മാണ കമ്പനികളുടെ മൊത്തം വില്‍പ്പന 24.6 ശതമാനം സ്ഥിര വളര്‍ച്ച രേഖപ്പെടുത്തി.
ഐടി കമ്പനികള്‍ 2021-22 നാലാം പാദത്തില്‍ വില്‍പ്പനയില്‍ 20.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതേ കാലയളവില്‍, ഗതാഗതം, വ്യാപാരം, ടെലികോം, ഹോട്ടല്‍, റസ്റ്റോറന്റ് എന്നീ മേഖലകളിലെ സ്ഥിര വളര്‍ച്ച ഐടി-ഇതര സേവന കമ്പനികളുടെ വില്‍പ്പനയിൽ 20.9 ശതമാനം വര്‍ധനവുണ്ടാക്കി.
വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കിടയിലും 2022 നാലാംപാദത്തില്‍ ഉത്പാദക കമ്പനികള്‍ അവരുടെ പ്രവര്‍ത്തന ലാഭവും, അറ്റാദായ മാര്‍ജിനും നിലനിര്‍ത്തി.
പഠിക്കാം & സമ്പാദിക്കാം
Home
