image

29 Jun 2022 2:17 AM GMT

Tax

പ്രാദേശിക സ്റ്റോറുകളിൽ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും ഇനി ജിഎസ്ടി പരിധിയില്‍

MyFin Desk

പ്രാദേശിക സ്റ്റോറുകളിൽ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും ഇനി ജിഎസ്ടി പരിധിയില്‍
X

Summary

ചണ്ഡീഗഡ്: മാംസം, മത്സ്യം, തൈര്, പനീര്‍, തേന്‍ ഉൾപ്പടെയുള്ള മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഇനി മുതല്‍ ജിഎസ്ടിയുടെ പരിധിയില്‍ വരും. മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), മത്സ്യം, തൈര്, പനീര്‍, തേന്‍, ഉണക്കിയ പയര്‍വര്‍ഗ്ഗ പച്ചക്കറികള്‍, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, ഗോതമ്പ് അല്ലെങ്കില്‍ മെസ്‌ലിന്‍ മാവ്, ശര്‍ക്കര, പഫ്ഡ് റൈസ് തുടങ്ങിയ എല്ലാ സാധനങ്ങള്‍ക്കും 5 ശതമാനം നികുതി ഈടാക്കും. നിലവിൽ പ്രാദേശിക സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നവയ്ക്ക് […]


ചണ്ഡീഗഡ്: മാംസം, മത്സ്യം, തൈര്, പനീര്‍, തേന്‍ ഉൾപ്പടെയുള്ള മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഇനി മുതല്‍ ജിഎസ്ടിയുടെ പരിധിയില്‍ വരും. മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), മത്സ്യം, തൈര്, പനീര്‍, തേന്‍, ഉണക്കിയ പയര്‍വര്‍ഗ്ഗ പച്ചക്കറികള്‍, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, ഗോതമ്പ് അല്ലെങ്കില്‍ മെസ്‌ലിന്‍ മാവ്, ശര്‍ക്കര, പഫ്ഡ് റൈസ് തുടങ്ങിയ എല്ലാ സാധനങ്ങള്‍ക്കും 5 ശതമാനം നികുതി ഈടാക്കും. നിലവിൽ പ്രാദേശിക സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നവയ്ക്ക് ജിഎസ്ടി ബാധകമല്ലായിരുന്നു. ഇനി പ്രാദേശിക സ്റ്റോറുകളിൽ പാക്ക് ചെയ്ത് സ്റ്റിക്കർ പതിപ്പിച്ചാലും ജിഎസ്ടി വേണ്ടി വരും.

ഇത് കൂടാതെ ജൈവവളവും, ചകിരിച്ചോറ് കമ്പോസ്റ്റും ഇപ്പോള്‍ 5 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടും. മാത്രമല്ല അറ്റ്ലസ് ഉള്‍പ്പെടെയുള്ള ഭൂപടങ്ങള്‍ക്കും, ചാര്‍ട്ടുകള്‍ക്കും 12 ശതമാനം നികുതി ഈടാക്കും. അതേസമയം പാക്ക് ചെയ്യാത്തതും, ലേബല്‍ ചെയ്യാത്തതും, ബ്രാന്‍ഡ് ചെയ്യാത്തതുമായ സാധനങ്ങള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്നത് തുടരും.

ഇളവുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ ശുപാര്‍ശകളില്‍ ഭൂരിഭാഗവും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കാസിനോകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും 28 ശതമാനം നികുതി ഏര്‍പ്പെടുത്തുക, വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നീട്ടുക എന്നീ കാര്യങ്ങള്‍ കൗണ്‍സില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും.