image

6 July 2022 6:03 AM IST

News

ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടും, ഒരു വർഷത്തിനിടെ കൂട്ടുന്നത് എട്ടാം തവണ

MyFin Desk

ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടും, ഒരു വർഷത്തിനിടെ കൂട്ടുന്നത് എട്ടാം തവണ
X

Summary

രാജ്യത്ത് പാചകവാതക വില വീണ്ടും കൂടും. 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. വര്‍ധന ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ വില 1,053 രൂപയായി ഉയരും. അഞ്ച് കിലോയുടെ ഗാര്‍ഹിക സിലണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഇതിന് 18 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 8.50 പൈസ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എല്‍പിജി വിലയിയില്‍ രാജ്യത്ത് എട്ടു തവണയാണ് വര്‍ധന വരുത്തിയത്. 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന്റെ […]


രാജ്യത്ത് പാചകവാതക വില വീണ്ടും കൂടും. 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. വര്‍ധന ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ വില 1,053 രൂപയായി ഉയരും.

അഞ്ച് കിലോയുടെ ഗാര്‍ഹിക സിലണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഇതിന് 18 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 8.50 പൈസ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എല്‍പിജി വിലയിയില്‍ രാജ്യത്ത് എട്ടു തവണയാണ് വര്‍ധന വരുത്തിയത്.

14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന്റെ സെക്യൂരിറ്റി ഡിപ്പോസിറ്റ് കഴിഞ്ഞ മാസം ഇരട്ടിയോളമാക്കിയിരുന്നു. 1450 രൂപയില്‍ നിന്നും 2200 രൂപയായിട്ടാണ് അന്ന് വര്‍ധിപ്പിച്ചത്. അഞ്ച് കിലോയുടേത് 800 ല്‍ നിന്നും 1,150 രൂപയും ആക്കി വര്‍ധിപ്പിച്ചു. അതേസമയം ജൂലായില്‍ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറയുന്നത്. ജൂലായ് ഒന്നിന് 198 രൂപ കുറഞ്ഞിരുന്നു.