image

8 July 2022 8:00 PM GMT

Banking

ഒരാള്‍ ഒന്നിലധികം ഇ വാലറ്റുകള്‍ ഉപയോഗിക്കുന്നത് ബുദ്ധിയാണോ?

MyFin Desk

Winvesta
X

Summary

FUഇ-വാലറ്റുകള്‍ ഉപയോഗിക്കുന്നവരാണ് നാമേവരും. കുറഞ്ഞത് നാലു വര്‍ഷത്തിലേറെയായി ഈ ഡിജിറ്റല്‍ പഴ്‌സിനെ കൂടെ കൊണ്ട നടക്കുന്നുണ്ടെങ്കിലും ഇതുപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇ-വാലറ്റുകള്‍ എത്ര തരം ഉണ്ടെന്ന് അറിയുമോ? ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പല കാര്യങ്ങളും മുന്‍കൂട്ടി അറിഞ്ഞിരിക്കണം. ആര്‍ബിഐയാണ് ഇ വാലറ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സംബന്ധിച്ച മാര്‍ഗിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്. ഒരു മൊബൈല്‍ ആപ്പ് വികസിപ്പിക്കാന്‍ കഴിവുള്ള ആര്‍ക്കും ഇന്ന് ഇ വാലറ്റുകള്‍ ഉണ്ടാക്കി രംഗത്തിറങ്ങാവുന്ന […]


FUഇ-വാലറ്റുകള്‍ ഉപയോഗിക്കുന്നവരാണ് നാമേവരും. കുറഞ്ഞത് നാലു വര്‍ഷത്തിലേറെയായി ഈ ഡിജിറ്റല്‍ പഴ്‌സിനെ കൂടെ കൊണ്ട നടക്കുന്നുണ്ടെങ്കിലും ഇതുപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇ-വാലറ്റുകള്‍ എത്ര തരം ഉണ്ടെന്ന് അറിയുമോ? ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പല കാര്യങ്ങളും മുന്‍കൂട്ടി അറിഞ്ഞിരിക്കണം. ആര്‍ബിഐയാണ് ഇ വാലറ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സംബന്ധിച്ച മാര്‍ഗിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്. ഒരു മൊബൈല്‍ ആപ്പ് വികസിപ്പിക്കാന്‍ കഴിവുള്ള ആര്‍ക്കും ഇന്ന് ഇ വാലറ്റുകള്‍ ഉണ്ടാക്കി രംഗത്തിറങ്ങാവുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. വിശ്വസിക്കാന്‍ കൊള്ളാവുന്ന പ്ലാറ്റ്‌ഫോമാണെന്ന് ഉറപ്പാക്കി വേണം ഇതുപയോഗിക്കാന്‍. രാജ്യാന്തര തലത്തിലുള്ള കമ്പനികള്‍ വികസിപ്പിച്ച ഇ-വാലറ്റുകളും ഇന്ത്യയില്‍ സജീവമായി ഉപയോഗിക്കുന്നുണ്ട്. നമ്മള്‍ ഇ വാലറ്റില്‍ പണം സൂക്ഷിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ പണം കമ്പനിയുടെ കയ്യിലാണ്. വോലറ്റ് മുഖേന പണം കൈമാറുമ്പോഴും കമ്പനിയെ സംബന്ധിച്ചിടത്തോളം പണം പുറത്തുപോകുന്നില്ല. ഒരു അക്കൗണ്ടില്‍നിന്നു മറ്റൊന്നിലേക്കു മാറുന്നു എന്നേയുള്ളൂ. അതിനാല്‍ ഇ വോലറ്റ് കമ്പനിയുടെ വിശ്വാസ്യത വിലയിരുത്തേണ്ടതു പ്രധാനമാണ്. അതിനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ ഇന്നു നിലവിലില്ല. മാത്രമല്ല, വിദേശകമ്പനികളുടെ ഇ വാലറ്റ് നമ്മള്‍ ഉപയോഗിക്കുമ്പോള്‍ പണത്തിന്റെ ഗുണം ലഭിക്കുന്നതു വിദേശരാജ്യങ്ങള്‍ക്കാണ്. അതിനാല്‍, എന്തുകൊണ്ടും നമ്മുടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഇ വാലറ്റ് എടുക്കുന്നതാണു നല്ലത്.

ഇ- വാലറ്റുകള്‍ മൂന്നു തരമാണുള്ളത്. ക്ലോസ്ഡ് വാലറ്റുകള്‍, സെമി ക്ലോസ്ഡ് വാലറ്റുകള്‍, പിന്നെ ഓപ്പണ്‍ വാലറ്റുകള്‍. ഫളിപ്പ്കാര്‍ട്ട്, മേക്ക് മൈ ട്രിപ്പ്, ബുക്ക് മൈ ഷോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് ക്ലോസ്ഡ് വാലറ്റാണ്. അതായത് അതിലെ പണം അല്ലെങ്കില്‍ റിവാര്‍ഡ് ആ പ്ലാറ്റ്‌ഫോമിലെ സേവനങ്ങള്‍ക്കായി മാത്രമാണ് ചെലവഴിക്കാന്‍ സാധിക്കുക. അതായത് സാധനങ്ങള്‍ വാങ്ങാന്‍, ഷോ ബുക്ക് ചെയ്യാന്‍, ഫ്‌ളൈറ്റ്,ബസ്, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒക്കെയാവും ബന്ധപ്പെട്ട ആപ്പ് ഉപയോഗിക്കാനാവുക.

പേടിഎം പോലുള്ള വാലറ്റുകള്‍ സെമി ക്ലോസ്ഡ് വാലറ്റുകളാണ്. ഓണ്‍ലൈനായും ഓഫ്‌ലൈനായും പണമിടപാട് നടത്താനും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങാനും ഇത്തരം വാലറ്റുകളിലെ പണം ഉപയോഗിക്കാം. നമ്മുടെ ബാങ്കിലെ പണം ഒരു നോണ്‍-ബാങ്കിംഗ് ഏജന്റിന്റെ മേല്‍നോട്ടത്തില്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നു. ടെലികോം കമ്പനികള്‍ നല്‍കുന്ന വാലറ്റുകളും സെമി ക്ലോസ്ഡാണ്. എയര്‍ടെല്‍ മണി ആപ്പ് ഇതിനുദാഹരണമാണ്. ബാങ്കുകള്‍ നേരിട്ടോ അല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളുമായി പാര്‍ട്ട്ണര്‍ഷിപ്പിലോ ഇറക്കുന്ന വാലറ്റുകളെ ഓപ്പണ്‍ വാലറ്റുകളെന്ന് വിളിക്കുന്നു. എച്ച്ഡിഎഫ്‌സി പേസ സാപ്പ് ഓപ്പണ്‍ വാലറ്റിന് ഉദാഹരണമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ ഫോണില്‍ ആന്റി വൈറസ് സംവിധാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ചില കംപ്യൂട്ടര്‍ വൈറസുകള്‍ നമ്മുടെ ഫോണിലെത്തുകയും ഹാക്കര്‍മാര്‍ക്ക് നമ്മുടെ ഫോണ്‍ ഡീകോഡ് ചെയ്യുന്നത് എളുപ്പമാകുകയും ചെയ്യും. പ്ലേ സ്റ്റോറില്‍നിന്നോ ബന്ധപ്പെട്ട ബാങ്കിന്റെ നേരിട്ടുള്ള വെബ് സൈറ്റില്‍നിന്നോ അല്ലാതെ ഇ വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്. ആപ്പ് കിട്ടുന്ന സൈറ്റുകള്‍ സെര്‍ച്ച് എന്‍ജിനില്‍ തിരയരുത്. വിശ്വസനീയമായ ഇടങ്ങളില്‍നിന്നേ എടുക്കാവൂ. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും സെറ്റപ്പ് ചെയ്യാനും ചില സ്വകാര്യ ഏജന്‍സികള്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. സെറ്റപ്പ് വേളയില്‍ അവര്‍ നമ്മുടെ പാസ്വേര്‍ഡ് അടക്കം എല്ലാം മനസ്സിലാക്കും. സ്വയം ചെയ്യാന്‍ പ്രയാസമുണ്ടെങ്കില്‍ അടുത്തുള്ള ബാങ്കിലെ ജീവനക്കാരെക്കൊണ്ടോ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെക്കൊണ്ടോ വീട്ടിലെതന്നെ സാങ്കേതികജ്ഞാനമുള്ളവരെക്കൊണ്ടോ മാത്രമേ ചെയ്യിക്കാവൂ.

കുറച്ച് പണം മതി

നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ വാലറ്റില്‍ സേവ് ചെയ്യുന്നതിനാല്‍ ആപ്പ് പാസ്വേര്‍ഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം. ഇ വോലറ്റ് നമ്മുടെ സാധാരണ മണിപ്പേഴ്സ് പോലെയാണ്; അത്യാവശ്യം തുക മാത്രമേ അതില്‍ വയ്ക്കാവൂ. അമിതമായി തുക ഫീഡ് ചെയ്ത് വയ്‌ക്കേണ്ട. ഒരേ സമയം ഒട്ടേറെ ഇ വോലറ്റുകള്‍ ഉപയോഗിക്കാതിരിക്കുക. നമ്മുടെ ഫോണില്‍ മറ്റൊരാളുടെ മെമ്മറി കാര്‍ഡ് ഇടുകയോ, നമ്മുടേതു മറ്റൊരാളുടെ മൊബൈലില്‍ ഉപയോഗിക്കാന്‍ കൊടുക്കുകയോ അരുത്. ഇ വോലറ്റ് ഉപയോഗിക്കേണ്ട സമയത്തു മാത്രം ലോഗിന്‍ ചെയ്യുകയും ആവശ്യം കഴിഞ്ഞാല്‍ ലോഗൗട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ അതാണ് ഉത്തമം. പ്രത്യേകിച്ച് സ്വകാര്യ കമ്പനികളുടെ വാലറ്റ് ഉപയോഗിക്കുമ്പോള്‍.

ആവശ്യമില്ലാത്ത ലിങ്കുകള്‍

എസ്എംഎസ് ആയും വാട്‌സ്ആപ് ആയും വരുന്ന ആവശ്യമില്ലാത്ത ലിങ്കുകളില്‍ അതെന്താണെന്നു നോക്കാന്‍ ആവശ്യമില്ലാതെ ക്ലിക് ചെയ്യരുത്. വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍ കാണാന്‍ ഇ വോലറ്റ് ഉള്ള ഫോണ്‍ ഉപയോഗിക്കരുത്. ഫ്രീ ഡൗണ്‍ലോഡ് സൈറ്റുകള്‍, അശ്ലീല സൈറ്റുകള്‍ എന്നിവയോടൊപ്പം സ്പാം ഫയലുകള്‍ എപ്പോഴുമുണ്ടാവും. ഏതെങ്കിലും കാരണവശാല്‍ ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ പിന്‍, പാസ്വേര്‍ഡുകള്‍ തുടങ്ങിയവയെല്ലാം മാറ്റണം. അപ്പോള്‍ ഇതാണ് ഇ-വാലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍. ഇത് കൃത്യമായി പാലിക്കുക, ഇ വാലറ്റ് സുരക്ഷിതമായിട്ടാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.