11 July 2022 3:49 PM IST
Summary
വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം തിങ്കളാഴ്ച ടെലികോം ഓഹരികളിൽ നിക്ഷേപക താല്പര്യമുണ്ടാക്കി. കമ്പനിയുടെ ഈ തീരുമാനം ടെലികോം മേഖലയുടെ ഏകീകരണത്തിലേക്കും, കടുത്ത മത്സരങ്ങളിലേക്കും വഴി തുറക്കാം. രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ ഓഹരികൾ ഇന്ന് 5.03 ശതമാനം ഇടിഞ്ഞു. എന്നാൽ മറ്റു ടെലികോം, ഇൻഫ്രാസ്ട്രക്ച്ചർ സേവന ദാതാക്കളായ ഐഡിയ, ജിടിഎൽ, എച്ച്എഫ്സിഎൽ, എംടിഎൻഎൽ എന്നിവ, യഥാക്രമം, 3.44 ശതമാനവും, 7.87 ശതമാനവും, 19.85 ശതമാനവും നേട്ടമുണ്ടാക്കി. അദാനി ഗ്രൂപ്പ് […]
വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം തിങ്കളാഴ്ച ടെലികോം ഓഹരികളിൽ നിക്ഷേപക താല്പര്യമുണ്ടാക്കി. കമ്പനിയുടെ ഈ തീരുമാനം ടെലികോം മേഖലയുടെ ഏകീകരണത്തിലേക്കും, കടുത്ത മത്സരങ്ങളിലേക്കും വഴി തുറക്കാം.
രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ ഓഹരികൾ ഇന്ന് 5.03 ശതമാനം ഇടിഞ്ഞു. എന്നാൽ മറ്റു ടെലികോം, ഇൻഫ്രാസ്ട്രക്ച്ചർ സേവന ദാതാക്കളായ ഐഡിയ, ജിടിഎൽ, എച്ച്എഫ്സിഎൽ, എംടിഎൻഎൽ എന്നിവ, യഥാക്രമം, 3.44 ശതമാനവും, 7.87 ശതമാനവും, 19.85 ശതമാനവും നേട്ടമുണ്ടാക്കി.
അദാനി ഗ്രൂപ്പ് അവരുടെ സ്വകാര്യ സേവനങ്ങൾക്കു വേണ്ടിയാണ് ലേലത്തിൽ പങ്കെടുക്കുന്നത് എന്നതാണ് പരസ്യമായി പറയുന്നതെങ്കിലും ഈ നീക്കത്തിന് 2010 ൽ റിലയൻസ് ജിയോ, ശബ്ദ സേവനങ്ങൾ ഇല്ലാത്ത, 2300 മെഗാ ഹേർട്സ് സ്പെക്ട്രം വാങ്ങിയ നടപടിയുമായി ദുരൂഹമായ സാമ്യമുണ്ടെന്നാണ് ജെഫ്റീസ് കണക്കാക്കുന്നത്. "ഞങ്ങൾ 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നത്, എയർ പോർട്ട്, പോർട്സ് ആൻഡ് ലോജിസ്റ്റിക്, പവർ ജനറേഷൻ, മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവിടങ്ങളിലെ സ്വകാര്യ നെറ്റ്‌വർക്ക് സേവങ്ങൾ വിപുലപ്പെടുത്തുന്നതിനും, സൈബർ സെക്യൂരിറ്റി ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ്," അദാനി ഗ്രൂപ്പ് പറയുന്നു.
കമ്പനിക്ക് ക്യാപ്റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്ക് (Captive Non-Public Network) ലൈസൻസ് എടുത്ത് സ്വകാര്യ നെറ്റ് വർക്ക് സേവനങ്ങൾ നല്കാൻ സാധിക്കും. ഇതിനായി, 10 വർഷത്തേക്ക് ഗവൺമെന്റിൽ നിന്നും നേരിട്ട് സ്പെക്ട്രം വാങ്ങാൻ കഴിയും. ലേലത്തിലൂടെ സ്പെക്ട്രം വാങ്ങാൻ തീരുമാനിച്ചതിനാൽ, ഭാവിയിൽ എപ്പോൾ വേണമെങ്കിലും വാണിജ്യ സേവനങ്ങളും നല്കാൻ കഴിയും.
"2010 ൽ റിലയൻസ് വാങ്ങിയ സ്പെക്ട്രത്തിൽ ശബ്ദ സേവനങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ 2013 ൽ ഗവണ്മെന്റ് അതിന് അനുമതി നൽകി. റിലയൻസിനും ഉടൻ തന്നെ ഈ അനുമതി (unified access license) ലഭിച്ചു. മൂന്നു വർഷത്തിന് ശേഷം സേവനങ്ങളും ആരംഭിച്ചു. അദാനിയും ഭാവിയിൽ വാണിജ്യ സേവനങ്ങൾ നൽകുന്നതിനുള്ള യൂണിഫൈഡ് അക്സസ്സ് ലൈസൻസ് എടുക്കുന്ന സാധ്യത തള്ളിക്കളയാനാവില്ല," ജെഫ്റീസ് കൂട്ടിച്ചേർത്തു.
മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ അനലിസ്റ്റുകൾ പറയുന്നത്,
അദാനി മൊബിലിറ്റി മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും പൂർണ്ണമായ 5ജി നിക്ഷേപം ടെലികോം മേഖലയിൽ പ്രവേശിക്കുന്നു എന്നതിന് ഉറപ്പു നൽകുന്നില്ല. മറ്റു സാധ്യതകളുള്ളത്, ജിടിഎൽ, ആർകോം എന്നിവയുടെ പാസ്സീവ് നെറ്റ് വർക്കിന്റെ ഏറ്റെടുക്കലോ, ഐഡിയയുമായി ആക്റ്റീവ് നെറ്റ് വർക്കിൽ ഏർപ്പെടുന്നതോ, അതുമല്ലെങ്കിൽ പുതിയൊരു നെറ്റ്‌വർക്ക് ആരംഭിക്കുന്നതോ ആവാം. വലിയൊരു ഉത്തരവാദിത്വമാണ് ഇത്. "ഇന്നത്തെ നിലയിൽ, ഐഡിയ ഏറ്റെടുക്കുന്നതിനും, പരിവർത്തനം ചെയ്യിക്കുന്നതിനും ഏകദേശം 2,500 ബില്യൺ രൂപ മൂലധന നിക്ഷേപം ആവശ്യമാണ്," അനലിസ്റ്റുകൾ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദശകങ്ങളായി അതിശക്തമായ മത്സരം നേരിടുന്ന മേഖലയാണിത്. അതിലേക്ക് പുതിയൊരു കമ്പനിയുടെ വരവ് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണ്. അത് നിലവിലുള്ള വിപണി വിഹിതത്തെയും, വില നിർണയത്തേയും സാരമായി ബാധിക്കും. ടെലികോം മേഖലയുടെ ഘടന മാറ്റി മറിക്കും. "അദാനി ഗ്രൂപ്പിന്റെ ഈ മേഖലയിലേക്കുള്ള ചുവടുവെയ്‌പിന്റെ അർഥം മനസിലാക്കുക അത്ര ലളിതമല്ല. ഭാരതി എയർടെല്ലിന്റെ നേട്ടത്തെപ്പറ്റിയുള്ള വാർത്തകൾ ഇനിയും തുടർന്നേക്കാം. എങ്കിലും, ഹ്രസ്വകാലത്തേക്ക്, നിക്ഷേപകരുടെ ഭാഗത്തു നിന്നും തിടുക്കത്തിലുള്ള പ്രതികരണമായിരിക്കും ഉണ്ടാവുന്നത്," മോത്തിലാൽ ഓസ്വാൾ അനലിസ്റ്റുകൾ കൂട്ടിച്ചേർത്തു.
പഠിക്കാം & സമ്പാദിക്കാം
Home
