image

12 July 2022 8:03 AM IST

Corporates

കൊഴിഞ്ഞ് പോക്ക് കൂടുന്നു, വിപ്രോയില്‍ വർഷം 4 പ്രമോഷന്‍

MyFin Desk

കൊഴിഞ്ഞ് പോക്ക് കൂടുന്നു, വിപ്രോയില്‍ വർഷം 4 പ്രമോഷന്‍
X

Summary

കൊഴിഞ്ഞ് പോക്ക് തടയുന്നതിനായിജീവനക്കാര്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ഒരുങ്ങി വിപ്രോ. മികവു തെളിയിക്കുന്ന ജീവനക്കാരെ കമ്പനിയില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഈ പദ്ധതി. രാജ്യത്തെ നാലാമത്തെ വലിയ ഐടി കമ്പനിയാണ് വിപ്രോ. ഉയര്‍ന്ന തസ്തികകളില്‍ പ്രവര്‍ത്തിക്കാത്തവരുടെ കൂട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി. മികവുറ്റവര്‍ക്ക് 15 ശതമാനം വരെ ശമ്പള വര്‍ധന വാഗ്ദാനമുണ്ട്. ഓരോ മൂന്നു മാസത്തിലും മികവു തെളിയിക്കുന്ന ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാനാണ് വിപ്രോ ഒരുങ്ങുന്നത്. ജോലിയില്‍ മികച്ച പ്രകടനം […]


കൊഴിഞ്ഞ് പോക്ക് തടയുന്നതിനായിജീവനക്കാര്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ഒരുങ്ങി വിപ്രോ. മികവു തെളിയിക്കുന്ന ജീവനക്കാരെ കമ്പനിയില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഈ പദ്ധതി. രാജ്യത്തെ നാലാമത്തെ വലിയ ഐടി കമ്പനിയാണ് വിപ്രോ. ഉയര്‍ന്ന തസ്തികകളില്‍ പ്രവര്‍ത്തിക്കാത്തവരുടെ കൂട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി. മികവുറ്റവര്‍ക്ക് 15 ശതമാനം വരെ ശമ്പള വര്‍ധന വാഗ്ദാനമുണ്ട്.

ഓരോ മൂന്നു മാസത്തിലും മികവു തെളിയിക്കുന്ന ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാനാണ് വിപ്രോ ഒരുങ്ങുന്നത്. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ജൂലൈ മുതല്‍ ഈ പദ്ധതി നടപ്പാക്കാനാണ് വിപ്രോ ലക്ഷ്യമിടുന്നത്, 'ലൈവ് മിൻറ്' റിപ്പോർട്ട് ചെയ്യുന്നു. മിഡില്‍ ലെവല്‍ മാനേജ്‌മെന്റ് തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ത്രൈമാസ പ്രമോഷന്‍ നല്‍കുക.

സെപ്തംബര്‍ മാസംമുതല്‍ ശമ്പള വര്‍ധനവും ആരംഭിച്ചേക്കുമെന്ന് വിപ്രോ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഐടി കമ്പനികളില്‍ നിന്നും ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നത് വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ട് ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് കമ്പനികള്‍ നേരിടുന്നുണ്ട്. ഈ സാഹചകര്യത്തില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം, നിലനിര്‍ത്തല്‍, കഴിവുള്ള പ്രതിഭകളെ ആകര്‍ഷിക്കല്‍ എന്നിവയ്ക്ക് കമ്പനികള്‍ ഇനി വലിയ പ്രാധാന്യം നല്‍കിയേക്കും. മാര്‍ച്ച് അവസാനിച്ച പാദത്തില്‍ 23.8 ശതമാനമാണ് കൊഴിഞ്ഞ് പോക്ക് നിരക്ക്.