image

12 July 2022 5:39 AM IST

News

ആഗോള വ്യാപാരം രൂപയിലാക്കാന്‍ ആര്‍ബിഐ നടപടി

MyFin Desk

ആഗോള വ്യാപാരം രൂപയിലാക്കാന്‍ ആര്‍ബിഐ നടപടി
X

Summary

മുംബൈ: ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ക്ക് അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആവശ്യപ്പെട്ടു. ആഭ്യന്തര കറന്‍സിയില്‍ ആഗോള വ്യാപാര സമൂഹത്തിന്റെ താല്‍പര്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ഇത്തരമൊരു തീരുമാനമെടുത്തത്. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ്, ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു ഇതിന്. കയറ്റുമതിക്ക് പ്രാധാന്യം നല്‍കി ആഗോള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും രൂപയില്‍ ആഗോള വ്യാപര സമൂഹത്തിന് താത്പര്യം കൂടിയതിനാലും കയറ്റുമതി- ഇറക്കുമതി […]


മുംബൈ: ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ക്ക് അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആവശ്യപ്പെട്ടു. ആഭ്യന്തര കറന്‍സിയില്‍ ആഗോള വ്യാപാര സമൂഹത്തിന്റെ താല്‍പര്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ഇത്തരമൊരു തീരുമാനമെടുത്തത്. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ്, ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു ഇതിന്.
കയറ്റുമതിക്ക് പ്രാധാന്യം നല്‍കി ആഗോള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും രൂപയില്‍ ആഗോള വ്യാപര സമൂഹത്തിന് താത്പര്യം കൂടിയതിനാലും കയറ്റുമതി- ഇറക്കുമതി ഇന്‍വോയിസിംഗ്, പേയ്‌മെന്റ്, സെറ്റില്‍മെന്റ് എന്നിവയില്‍ അധിക ക്രമീകരണം വരുത്താനാണ് തീരുമാനം.

ആര്‍ബിഐ അംഗീകരിച്ചാല്‍ എല്ലാ രാജ്യങ്ങളുടെയും അന്തിമ സെറ്റില്‍മെന്റ് ഇന്ത്യന്‍ രൂപയിലാകുമെന്ന് എഫ്‌ഐഇഒ പ്രസിഡന്റ് എ ശക്തിവേല്‍ പറഞ്ഞു. ആര്‍ബിഐയുടെ നീക്കം ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ നടത്തുന്നതിനും തീര്‍പ്പാക്കുന്നതിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.