image

21 July 2022 8:58 AM IST

കൂടുതല്‍ പേര്‍ക്കും പഥ്യം യുഎസ്, മൂന്ന് വര്‍ഷം രാജ്യം വിട്ടത് 3.92 ലക്ഷം പേര്‍

MyFin Desk

കൂടുതല്‍ പേര്‍ക്കും പഥ്യം യുഎസ്, മൂന്ന് വര്‍ഷം രാജ്യം വിട്ടത് 3.92 ലക്ഷം പേര്‍
X

Summary

  ഡെല്‍ഹി: 2021 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശത്തേക്ക് പോയവരുടെ എണ്ണം 1.6 ലക്ഷത്തില്‍ അധികം. 2020 ല്‍ 85,256 പേരും, 2019 ല്‍ 1.44 ലക്ഷം പേരും പൗരത്വം ഉപേക്ഷിച്ച് വിദേശത്തേക്ക് വിമാനം കയറി. അമേരിക്കയാണ് ഇന്ത്യക്കാരുടെ ആദ്യ ഓപ്ഷന്‍ തൊട്ടു പിന്നാലെ ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവയാണ് ഇന്ത്യക്കാരുടെ ഇഷ്ട ദേശങ്ങള്‍. 2021 ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 78,284 ആണ്. ഓസ്ട്രേലിയയില്‍ 23,533 പേര്‍, കാനഡയില്‍ 21,597 പേര്‍, […]


ഡെല്‍ഹി: 2021 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശത്തേക്ക് പോയവരുടെ എണ്ണം 1.6 ലക്ഷത്തില്‍ അധികം. 2020 ല്‍ 85,256 പേരും, 2019 ല്‍ 1.44 ലക്ഷം പേരും പൗരത്വം ഉപേക്ഷിച്ച് വിദേശത്തേക്ക് വിമാനം കയറി. അമേരിക്കയാണ് ഇന്ത്യക്കാരുടെ ആദ്യ ഓപ്ഷന്‍ തൊട്ടു പിന്നാലെ ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവയാണ് ഇന്ത്യക്കാരുടെ ഇഷ്ട ദേശങ്ങള്‍. 2021 ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 78,284 ആണ്. ഓസ്ട്രേലിയയില്‍ 23,533 പേര്‍, കാനഡയില്‍ 21,597 പേര്‍, യുകെയില്‍ 14,637 പേര്‍ എന്നിങ്ങനൊണ് മറ്റിടങ്ങളിലെ കണക്കുകള്‍.

എന്നാല്‍, ഇറ്റലിയിലേക്ക് 5,986 , ന്യൂസിലാന്‍ഡിലേക്ക് 2,643 , സിംഗപ്പൂരിലേക്ക് 2,516, ജര്‍മനി 2,381 , നെതര്‍ലന്‍ഡ്സ് 2,187 പേര്‍, സ്വീഡന്‍, സ്പെയിന്‍ എന്നിവിടങ്ങളിലേക്ക് യഥാക്രമം 1,841, 1,595 പേര്‍ എന്നിങ്ങനെയാണ് കുടിയേറിയിരിക്കുന്നത്. ബിഎസ്പി എംപി ഹസി ഫസ് ലുറഹ്‌മാന്‍ ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നല്‍കിയ ഉത്തരത്തിലാണ് ഈ വിവരങ്ങള്‍ നല്‍കിയത്.

മികച്ച് ജോലി

ഇന്ത്യ രണ്ട് പൗരത്വം അനുവദിക്കാത്തതിനാല്‍, ഒരു വ്യക്തി മറ്റൊരു രാജ്യത്തെ പൗരത്വം നേടിയാല്‍ സ്വാഭാവികമായി ഇന്ത്യയിലെ പൗരത്വം റദ്ദു ചെയ്യപ്പെടും. ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം സംബന്ധിച്ചുള്ള ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യു പോലുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്, പൊതുവേ, മെച്ചപ്പെട്ട ജോലി, ജീവിത സാഹചര്യങ്ങള്‍ എന്നിവയ്ക്കായാണ് ആളുകള്‍ അവരുടെ രാജ്യം വിട്ടു പോകുന്നത്.

കുടുംബക്കാരോടൊപ്പം പോകുന്നവര്‍

ചിലര്‍ കാലാവസ്ഥാ വ്യതിയാനം, അല്ലെങ്കില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ മൂലവും ജന്മ നാട് ഉപേക്ഷിക്കാറുണ്ട്. പൊതുവേ ഇന്ത്യക്കാര്‍ കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ ഉള്ള രാജ്യങ്ങള്‍ തിരഞ്ഞെടുക്കാനാണ് പൊതുവേ ഇഷ്ടപ്പെടുന്നത്. കാരണം, പേപ്പര്‍ വര്‍ക്കുകള്‍ സുഗമമാകും, ആദ്യമായി ചെല്ലുമ്പോഴുള്ള പരിചയക്കുറവിനെ മറികടക്കാം എന്നിവയാണ് ഇതിനു കാരണം. ഇതാണ് അമേരിക്കയിലേക്കുള്ള കുടിയേറ്റം കൂടാനുള്ള കാരണമെന്നുമാണ്. ഡോക്ടര്‍ര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍, അക്കൗണ്ടന്റ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താരതമ്യേന സാമ്പത്തിക ശേഷി ഉള്ളവരടക്കം പ്രൊഫഷണലുകള്‍ക്ക് അനുകൂലമായ ഇമിഗ്രേഷന്‍ സംവിധാനം ഓസ്‌ട്രേലിയയെ ഒരു ജനപ്രിയ രാജ്യമാക്കി മാറ്റുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.