22 July 2022 6:18 AM IST
Summary
മുംബൈ: വിദേശ നിക്ഷേപകരുടെ പുതിയ വാങ്ങലുകളും, ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതകളും കാരണം ആദ്യഘട്ട വ്യാപാരത്തിൽ സെന്‍സെക്‌സ് 293 പോയിന്റിലധികം ഉയര്‍ന്നു. ബിഎസ്ഇ സൂചിക 293.33 പോയിന്റ് ഉയര്‍ന്ന് 55,975.28 എന്ന നിലയിലും, വിശാലമായ എന്‍എസ്ഇ നിഫ്റ്റി 92.5 പോയിന്റ് ഉയര്‍ന്ന് 16,697.75 ലെത്തി. രാവിലെ 11.33 ഓടെ നേട്ടം കുറയുന്ന കാഴ്ചയാണ് കാണുന്നത്. സെന്‍സെക്‌സ് 88.63 പോയിന്റ് നേട്ടത്തിൽ 55,770.58 ലേക്കും, നിഫ്റ്റി 32 പോയിന്റ് നേട്ടത്തിൽ 16,637.25 ലേക്കും എത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, […]
മുംബൈ: വിദേശ നിക്ഷേപകരുടെ പുതിയ വാങ്ങലുകളും, ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതകളും കാരണം ആദ്യഘട്ട വ്യാപാരത്തിൽ സെന്‍സെക്‌സ് 293 പോയിന്റിലധികം ഉയര്‍ന്നു. ബിഎസ്ഇ സൂചിക 293.33 പോയിന്റ് ഉയര്‍ന്ന് 55,975.28 എന്ന നിലയിലും, വിശാലമായ എന്‍എസ്ഇ നിഫ്റ്റി 92.5 പോയിന്റ് ഉയര്‍ന്ന് 16,697.75 ലെത്തി.
രാവിലെ 11.33 ഓടെ നേട്ടം കുറയുന്ന കാഴ്ചയാണ് കാണുന്നത്. സെന്‍സെക്‌സ് 88.63 പോയിന്റ് നേട്ടത്തിൽ 55,770.58 ലേക്കും, നിഫ്റ്റി 32 പോയിന്റ് നേട്ടത്തിൽ 16,637.25 ലേക്കും എത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റന്‍ കമ്പനി, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്. അതേസമയം ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഐടിസി എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ്.
ടോക്കിയോ, ഹോങ്കോങ്ങ് എന്നീ ഏഷ്യന്‍ വിപണികളില്‍ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ സിയോള്‍, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബ്രെന്റ് ക്രൂഡ് 1.08 ശതമാനം ഉയര്‍ന്ന് ബാരലിന് 104.96 ഡോളറിലെത്തി.
1,799.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച അറ്റ വാങ്ങലുകാരായി. "ക്രൂഡ് ഓയില്‍ വിലയിടിവും, യുഎസ് ഫെഡ് നിരക്കു വര്‍ധനയെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞതും നിക്ഷേപകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നുണ്ട്. ആഗോള സൂചികകളിലെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും പ്രകടമായി. ആഭ്യന്തര വിപണിയില്‍ വിദേശ നിക്ഷേപകര്‍ കാര്യമായ വാങ്ങലുകള്‍ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇന്നലത്തെ വ്യാപാരത്തില്‍ 1,799 കോടി രൂപയുടെ അറ്റ വാങ്ങലാണ് അവര്‍ നടത്തിയത്," മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് (ഗവേഷണം) പ്രശാന്ത് തപ്സെ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
