image

25 July 2022 1:21 AM GMT

Banking

ഉയർന്ന തീരുവ, കുറയുന്ന ഡിമാൻറ്: ആഭരണ ശാലകൾ ഉത്പാദനം കുറയ്ക്കുന്നു

Swarnima Cherth Mangatt

ഉയർന്ന തീരുവ, കുറയുന്ന ഡിമാൻറ്: ആഭരണ ശാലകൾ ഉത്പാദനം കുറയ്ക്കുന്നു
X

Summary

  ഡെല്‍ഹി: ഇറക്കുമതി തിരുവയിലെ വര്‍ധന സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു തുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് മഞ്ഞ ലോഹത്തിന്റെ ആകര്‍ഷണം കുറയുന്നു. പണപ്പെരുപ്പവും മറ്റ് സാമ്പത്തിക അനിശ്ചിതത്വങ്ങളും രൂക്ഷമായി നിലനില്‍ക്കെ, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി വര്‍ധിപ്പത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം ജുല്ലറി മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. ഇറക്കമുതി തീരുവയിലെ വര്‍ധന സ്വര്‍ണത്തിന്റെ വിപണി വിലയിലും പ്രതിഫലിച്ചു. കള്ളക്കടത്ത് ഉയരുന്ന സാഹചര്യമുള്ളതിനാല്‍ നിലവിലെ 7.5 ശതമാനത്തില്‍ നിന്ന് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് സ്വര്‍ണ […]


ഡെല്‍ഹി: ഇറക്കുമതി തിരുവയിലെ വര്‍ധന സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു തുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് മഞ്ഞ ലോഹത്തിന്റെ ആകര്‍ഷണം കുറയുന്നു. പണപ്പെരുപ്പവും മറ്റ് സാമ്പത്തിക അനിശ്ചിതത്വങ്ങളും രൂക്ഷമായി നിലനില്‍ക്കെ, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി വര്‍ധിപ്പത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം ജുല്ലറി മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.

ഇറക്കമുതി തീരുവയിലെ വര്‍ധന സ്വര്‍ണത്തിന്റെ വിപണി വിലയിലും പ്രതിഫലിച്ചു. കള്ളക്കടത്ത് ഉയരുന്ന സാഹചര്യമുള്ളതിനാല്‍ നിലവിലെ 7.5 ശതമാനത്തില്‍ നിന്ന് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെടുമ്പോഴാണ് പൊടുന്നനെ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തിയത്. 12.5 ശതമാനം ഇറക്കുമതി തീരുവയും 2.5 ശതമാനം കാര്‍ഷിക സെസും മൂന്ന് ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ നിലവില്‍ 18 ശതമാനത്തോളം നികുതി സ്വര്‍ണത്തിന് മേല്‍ ഈടാക്കുന്നുണ്ട്.
ആഗോള തലത്തില്‍ സ്വര്‍ണ വില ഇടിയുകയാണെങ്കിലും ആ നേട്ടം പൂര്‍ണമായും ഇതു മൂലം ഉപഭോക്താക്കള്‍ക്ക് ലഭിക്കാതെ പോകുന്നതിന് ഇത് കാരണമാകുന്നു.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,680 രൂപയിലെത്തി നില്‍ക്കുകയാണ് ഇന്ന്. ഒരു പവന്‍ സ്വര്‍ണം സ്വന്തമാക്കണമെങ്കില്‍ 37,520 രൂപ വരും. ഇതിന് പുറമെയാണ് നികുതിയും പണിക്കൂലിയും.

പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന പണദൗര്‍ലഭ്യം മൂലം സ്വര്‍ണത്തിന്റെ ഡിമാന്റില്‍ നിലവില്‍ കുറവ് വന്നിട്ടുണ്ട്. കൂടാതെ വരും ദിവസങ്ങളില്‍ സ്വര്‍ണ ആവശ്യകതയില്‍ വലിയ ഇടിവ് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ഈ സാഹചര്യത്തില്‍ ജുല്ലറികള്‍ ആഭരണ നിര്‍മാണത്തില്‍ കുറവ് വരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി എട്ട് മുതല്‍ 10 മണിക്കൂര്‍ പണിയെടുത്തിരുന്ന ജീവനക്കാരുടെ ജോലി സമയം ഇപ്പോള്‍ ആറ് വരെയാക്കി ചുരുക്കുകയാണ് പല പ്രമുഖ ആഭരണ നിര്‍മാതാക്കളും.

മുംബൈ, കോയമ്പത്തൂര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍ ജീവനക്കാരെ കാര്യമായി വെട്ടിക്കുറച്ച് തുടങ്ങി. സ്വര്‍ണം വാങ്ങുന്നവരില്‍ 60 ശതമാനം വരെ ഇടിവ് വന്നത് തൊഴില്‍ മേഖലയേയും ബാധിച്ചു.

ലോകത്തിലെ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ നിലവിലെ കേന്ദ്ര സര്‍ക്കരിന്റെ നടപടി കറണ്ട് അക്കൗണ്ട കമ്മിയിലേയ്ക്ക് കാര്യങ്ങള്‍ തള്ളിവിടുമെന്ന ആശങ്കയിലാണ് വിദഗ്ധര്‍. ജൂണില്‍ ഏതാണ്ട് 49 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറുക്കുമതി ചെയ്തത്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ വെറും 17 ടണ്ണാണ് രാജ്യത്തിന്റെ ഇറക്കുമതി. ഇനിയങ്ങോട്ട് ഇതിലും കുറവ് വരുമെന്നാണ് കണക്ക് കൂട്ടല്‍.