image

26 July 2022 6:50 AM IST

Industries

അടര്‍ക്കളത്തില്‍ അംബാനിയും അദാനിയും: 5 ജി ലേലം തുടങ്ങി

MyFin Desk

അടര്‍ക്കളത്തില്‍ അംബാനിയും അദാനിയും: 5 ജി ലേലം തുടങ്ങി
X

Summary

ഡെല്‍ഹി: ഡിജിറ്റല്‍ യുദ്ധത്തില്‍ 5ജി ആധിപത്യമുറപ്പിക്കുന്ന ലേലം ഇന്ന്. സ്പെക്ട്രം അവകാശങ്ങള്‍ക്കായി 14 ബില്യണ്‍ ഡോളര്‍ വരെ ലേലം വിളിക്കുമെന്നാണ് വിപണി വിലയിരുത്തുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, ആദാനി ഗ്രൂപ്പ്, വോഡഫോണ്‍-ഐഡിയ എന്നീ നാല് കമ്പനികളാണ് 72 ജിഗാഹെഡ്സ് റേഡിയോ തരംഗങ്ങള്‍ക്കായി മത്സരിക്കുക. 4 ജി യെ അപേക്ഷിച്ച് 10 മടങ്ങ് ഇന്റെര്‍നെറ്റ് വേഗമാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മെട്രോ നഗരങ്ങളില്‍ വര്‍ഷാവസാനത്തോടെ സേവനം ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷ. കോര്‍പ്പറേറ്റ് പോരാട്ടം അംബാനിയും ടെലികോം രംഗത്ത് […]


ഡെല്‍ഹി: ഡിജിറ്റല്‍ യുദ്ധത്തില്‍ 5ജി ആധിപത്യമുറപ്പിക്കുന്ന ലേലം ഇന്ന്. സ്പെക്ട്രം അവകാശങ്ങള്‍ക്കായി 14 ബില്യണ്‍ ഡോളര്‍ വരെ ലേലം വിളിക്കുമെന്നാണ് വിപണി വിലയിരുത്തുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, ആദാനി ഗ്രൂപ്പ്, വോഡഫോണ്‍-ഐഡിയ എന്നീ നാല് കമ്പനികളാണ് 72 ജിഗാഹെഡ്സ് റേഡിയോ തരംഗങ്ങള്‍ക്കായി മത്സരിക്കുക. 4 ജി യെ അപേക്ഷിച്ച് 10 മടങ്ങ് ഇന്റെര്‍നെറ്റ് വേഗമാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മെട്രോ നഗരങ്ങളില്‍ വര്‍ഷാവസാനത്തോടെ സേവനം ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷ.

കോര്‍പ്പറേറ്റ് പോരാട്ടം

അംബാനിയും ടെലികോം രംഗത്ത് കന്നി അങ്കവുമായി അദാനിയും എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കെട്ടിവച്ച തുകയുടെ ഒന്‍പത് ഇരട്ടി മൂല്യമുള്ള സ്പെക്ട്രം സ്വന്തമാക്കാനാവും. അതിനാല്‍ റിലയന്‍സിന്റെ സ്ഥാനം ഭദ്രമാണെന്നാണ് കണക്കാക്കുന്നത്. 14,000 കോടി രൂപ (ഏണസ്റ്റ് മണി) കെട്ടിവച്ച റിലയന്‍സ് ജിയോയ്ക്ക് 1.26 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കാം.

അദാനി 100 കോടി രൂപയാണ് കെട്ടിവച്ചിട്ടുള്ളത്. അതിലാല്‍ 900 കോടി രൂപയുടെ സ്പെക്ട്രം മാത്രമാണ് ഇവര്‍ക്ക് നേടാനാകുകയുള്ളു. 5,500 കോടി കെട്ടിവച്ച് എയര്‍ടെലിന് 49,500 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കാം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍-ഐഡി 2,200 കോടി രൂപയാണ് കെട്ടി വച്ചത്. അതിനാല്‍ 19,800 കോടിയുടെ സ്പെക്ട്രമാകും നേടാനാവുക. എന്നാല്‍ നിലവില്‍ വെറും നാല് കമ്പനികള്‍ മാത്രമാണ് മത്സര രംഗത്ത് ഉള്ളതെന്നതിനാല്‍ കനത്ത പോരാട്ടമായിരിക്കില്ല നടക്കുകെന്നാണ് വിലയിരുത്തല്‍.

പരീക്ഷണം മുന്‍നിര നഗരങ്ങളില്‍

ഗുജറാത്തിലെ കണ്ട്ല തുറമുഖം, ബംഗളൂരൂ മെട്രോ റെയില്‍, ഭോപ്പാല്‍ സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളിലായിരിക്കും 5 ജി പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകുക.

വ്യത്യസ്ത തരം സ്പെക്ട്രത്തിനായി ലേലം നടക്കും. ഇതില്‍ താഴ്ന്ന (600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz), ഇടത്തരം (3300 MHz), ഉയര്‍ന്ന (26 GHz) ഫ്രീക്വന്‍സി ബാന്‍ഡുകളിലും നടക്കും.