image

30 July 2022 12:14 AM GMT

Banking

മൂന്നു വർഷത്തെ പ്രയത്നത്തിന് ഫലം കണ്ടു; യെസ് ബാങ്കിന് 8,900 കോടി രൂപ ലഭിക്കും

MyFin Bureau

മൂന്നു വർഷത്തെ പ്രയത്നത്തിന് ഫലം കണ്ടു; യെസ് ബാങ്കിന് 8,900 കോടി രൂപ ലഭിക്കും
X

Summary

മുംബൈ: സ്വകാര്യ ഇക്വിറ്റി ഫണ്ടുകളായ കാര്‍ലൈല്‍, അഡ്വന്റ് ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളില്‍ നിന്നും ഏകദേശം 8,900 കോടി രൂപയുടെ (1.115 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപം സ്വീകരിക്കുന്നുവെന്ന് അറിയിച്ച് യെസ് ബാങ്ക്. രാജ്യത്തെ ഒരു സ്വകാര്യ ബാങ്ക് വിദേശത്തു നിന്ന് നടത്തുന്ന ധനസമാഹരണത്തില്‍ രണ്ടാമത്തെ ഏറ്റവും വലുതാണിത്. 2020ല്‍ ആക്‌സിസ് ബാങ്ക് 11,000 കോടി രൂപയുടെ ധനസമാഹരണം നടത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ധനസമാഹരണം നടത്താന്‍ ബാങ്ക് ശ്രമിച്ചിരുന്നെങ്കിലും മിക്കതും ഫലം കണ്ടില്ല. നിക്ഷേപം നടത്തുന്നതോെേട ഇരു […]


മുംബൈ: സ്വകാര്യ ഇക്വിറ്റി ഫണ്ടുകളായ കാര്‍ലൈല്‍, അഡ്വന്റ് ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളില്‍ നിന്നും ഏകദേശം 8,900 കോടി രൂപയുടെ (1.115 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപം സ്വീകരിക്കുന്നുവെന്ന് അറിയിച്ച് യെസ് ബാങ്ക്.
രാജ്യത്തെ ഒരു സ്വകാര്യ ബാങ്ക് വിദേശത്തു നിന്ന് നടത്തുന്ന ധനസമാഹരണത്തില്‍ രണ്ടാമത്തെ ഏറ്റവും വലുതാണിത്. 2020ല്‍ ആക്‌സിസ് ബാങ്ക് 11,000 കോടി രൂപയുടെ ധനസമാഹരണം നടത്തിയിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ധനസമാഹരണം നടത്താന്‍ ബാങ്ക് ശ്രമിച്ചിരുന്നെങ്കിലും മിക്കതും ഫലം കണ്ടില്ല. നിക്ഷേപം നടത്തുന്നതോെേട ഇരു കമ്പനികള്‍ക്കും ബാങ്കിന്റെ 10 ശതമാനം വീതം ഓഹരി ലഭിക്കുമെന്നും യെസ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഒരു ഷെയറിന് 13.78 രൂപ നിരക്കില്‍ (മുന്‍ഗണനാ അടിസ്ഥാനത്തില്‍) 370 കോടി ഇക്വിറ്റി ഓഹരികള്‍ ഇഷ്യു ചെയ്യുമെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്.
നിക്ഷേപം സംബന്ധിച്ച അറിയിപ്പ് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം യെസ് ബാങ്ക് ഓഹരികളുടെ മൂല്യം 2.47 ശതമാനം വര്‍ധിച്ച് 14.94 രൂപയായി. യെസ് ബാങ്ക് ജെസി ഫ്ളവേഴ്സ് അസെറ്റ് റീ കണ്‍സ്ട്രക്ഷനുമായി തങ്ങളുടെ 48,000 കോടി രൂപ മൂല്യം വരുന്ന കിട്ടാക്കടം വില്‍ക്കാനുള്ള കരാര്‍ അടുത്തിടെ ഒപ്പുവെച്ചിരുന്നു.