image

3 Aug 2022 12:15 AM GMT

Crude

ഇന്ധന കയറ്റുമതി: ഡീസലിന്റെ വിന്‍ഡ്‌ഫോള്‍ ടാക്‌സ് വെട്ടിക്കുറച്ചു

MyFin Bureau

ഇന്ധന കയറ്റുമതി: ഡീസലിന്റെ വിന്‍ഡ്‌ഫോള്‍ ടാക്‌സ് വെട്ടിക്കുറച്ചു
X

Summary

ഡെല്‍ഹി: ഇന്ധന കയറ്റുമതിയിന്മേലുള്ള വിന്‍ഡ്‌ഫോള്‍ നികുതി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഡീസലിന്റെയും ജെറ്റ് ഫ്യുവലിന്റെയും മേലുള്ള നികുതിയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് നീക്കം. എന്നാല്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മേലുള്ള ഡ്യൂട്ടി നിരക്കില്‍ സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന ഡീസലിന്റെ നികുതി ലിറ്ററിന് 11 രൂപയില്‍ നിന്നും 5 രൂപയായി കുറച്ചിട്ടുണ്ട്. ജെറ്റ് ഇന്ധനത്തെ പൂർണമായും വിന്‍ഡ്‌ഫോള്‍ നികുതിയിൽ നിന്നും ഒഴിവാക്കി. കയറ്റുമതി ചെയ്യുന്ന പെട്രോളിന് നിലവില്‍ […]


ഡെല്‍ഹി: ഇന്ധന കയറ്റുമതിയിന്മേലുള്ള വിന്‍ഡ്‌ഫോള്‍ നികുതി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഡീസലിന്റെയും ജെറ്റ് ഫ്യുവലിന്റെയും മേലുള്ള നികുതിയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് നീക്കം. എന്നാല്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മേലുള്ള ഡ്യൂട്ടി നിരക്കില്‍ സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.

കയറ്റുമതി ചെയ്യുന്ന ഡീസലിന്റെ നികുതി ലിറ്ററിന് 11 രൂപയില്‍ നിന്നും 5 രൂപയായി കുറച്ചിട്ടുണ്ട്. ജെറ്റ് ഇന്ധനത്തെ പൂർണമായും വിന്‍ഡ്‌ഫോള്‍ നികുതിയിൽ നിന്നും ഒഴിവാക്കി.

കയറ്റുമതി ചെയ്യുന്ന പെട്രോളിന് നിലവില്‍ നികുതി ഈടാക്കുന്നില്ല.

എന്നാൽ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 17,000 രൂപയില്‍ നിന്ന് 17,750 രൂപയായി ഉയര്‍ത്തി. ഇത് ഒഎന്‍ജിസി, വേദാന്ത ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് തിരിച്ചടിയാകും.

ജൂലൈ ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്. അന്ന് പെട്രോളിനും ജെറ്റ് ഫ്യുവല്‍ ലിറ്ററിന് 6 രൂപ (ബാരലിന് 12 ഡോളര്‍) കയറ്റുമതി തീരുവയും ഡീസല്‍ കയറ്റുമതിയില്‍ ലിറ്ററിന് 13 രൂപയും (ബാരലിന് 26 ഡോളര്‍) നികുതി ചുമത്തി.

ആഭ്യന്തര ക്രൂഡ് ഉല്‍പ്പാദനത്തില്‍ ടണ്ണിന് 23,250 രൂപ വിന്‍ഡ് ഫാള്‍ ടാക്സും (ബാരലിന് 40 ഡോളര്‍) ചുമത്തി. ജൂലൈ 20 ന് നടന്ന ആദ്യ രണ്ടാഴ്ചയിലൊരിക്കല്‍ അവലോകനത്തില്‍, പെട്രോളിന്റെ ലിറ്ററിന് 6 രൂപ കയറ്റുമതി തീരുവ ഒഴിവാക്കുകയും ഡീസലിന്റെയും ജെറ്റ് ഇന്ധനത്തിന്റെയും (എടിഎഫ്) കയറ്റുമതിയുടെ (എടിഎഫ്) നികുതി ലിറ്ററിന് 2 രൂപ വീതം 11 രൂപയും രൂപയായി കുറക്കുകയും ചെയ്തിരുന്നു.

ആഗോള-ആഭ്യന്തര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന അപ്രതീക്ഷിത നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് വിന്‍ഡ്ഫോള്‍ ടാക്സ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൂഡ് വില വന്‍തോതില്‍ ഉയരുകയാണ്. വലിയ തുക നികുതി അടയ്ക്കേണ്ടി വന്നാല്‍ അത് കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നും, ഓയില്‍ ഇന്ത്യയ്ക്കും, ഒഎന്‍ജിസിക്കും വലിയ നഷ്ടമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും നികുതി ചുമത്തിയ അതേ ആഴ്ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇരുകമ്പനികളുടേയും വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

പ്രാദേശിക തലത്തില്‍ ഇന്ധനവിലയില്‍ ഇതുകൊണ്ട് വര്‍ധനവുണ്ടാവില്ലെന്നും ധനകാര്യ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്.

2021-22 സാമ്പത്തികവര്‍ഷം 29.7 മില്യണ്‍ ടണ്‍ എണ്ണ ഉത്പാദനമാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്.