3 Aug 2022 10:02 AM IST
Summary
ഡെല്‍ഹി: മത്സര സമ്മര്‍ദ്ദങ്ങളും ഉയര്‍ന്ന പണപ്പെരുപ്പവും പ്രതികൂല കാലാവസ്ഥയും മൂലം ആവശ്യകതയില്‍ ഇടിവുണ്ടായത് വളര്‍ച്ചാ വേഗതയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയുടെ സേവനമേഖലയുടെ ജൂലൈയിലെ വളര്‍ച്ച നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിവാണിപ്പോള്‍. എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക ജൂണിലെ 59.2 ല്‍ നിന്ന് ജൂലൈയില്‍ 55.5 ആയി കുറഞ്ഞു. തുടര്‍ച്ചയായ 12-ാം മാസവും സേവന മേഖല ഉല്‍പ്പാദനത്തില്‍ വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചു. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ)യിലും സങ്കോചമാണ് […]
ഡെല്‍ഹി: മത്സര സമ്മര്‍ദ്ദങ്ങളും ഉയര്‍ന്ന പണപ്പെരുപ്പവും പ്രതികൂല കാലാവസ്ഥയും മൂലം ആവശ്യകതയില്‍ ഇടിവുണ്ടായത് വളര്‍ച്ചാ വേഗതയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയുടെ സേവനമേഖലയുടെ ജൂലൈയിലെ വളര്‍ച്ച നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിവാണിപ്പോള്‍.
എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക ജൂണിലെ 59.2 ല്‍ നിന്ന് ജൂലൈയില്‍ 55.5 ആയി കുറഞ്ഞു. തുടര്‍ച്ചയായ 12-ാം മാസവും സേവന മേഖല ഉല്‍പ്പാദനത്തില്‍ വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചു.
പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ)യിലും സങ്കോചമാണ് സൂചിപ്പിക്കുന്നത്. അനുകൂലമായ ഡിമാന്‍ഡ് സാഹചര്യങ്ങളും ഫലവത്തായ പരസ്യങ്ങളുമാണ് ജൂലൈയില്‍ ഉയര്‍ന്ന വില്‍പ്പന റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമായിരിക്കുന്നതായി സേവന ദാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
"മത്സര സമ്മര്‍ദങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, പ്രതികൂല കാലാവസ്ഥ എന്നിവയാല്‍ ഡിമാന്‍ഡ് ഒരു പരിധിവരെ വെട്ടിക്കുറച്ചതിനാല്‍ ഇന്ത്യന്‍ സേവന സമ്പദ് വ്യവസ്ഥയ്ക്ക് പ്രകടമായ നഷ്ടം സംഭവിച്ചു. ഉത്പാദനവും വില്‍പ്പനയും നാല് മാസത്തെ ഏറ്റവും ദുര്‍ബലമായ നിരക്കില്‍ എത്തി", എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു.
അഞ്ച് ശതമാനം കമ്പനികള്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ ഉത്പാദന വളര്‍ച്ച പ്രവചിച്ചിട്ടുള്ളൂ. അതേസമയം ബഹുഭൂരിപക്ഷം സ്ഥാപനങ്ങളുടേയും (94 ശതമാനം) നിലവിലെ നിലവാരത്തില്‍ നിന്ന് ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ മാറ്റമില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന ചെലവ് വര്‍ധിപ്പിച്ചു. സേവന കമ്പനികള്‍ ജൂലൈ മാസത്തില്‍ അവരുടെ ശരാശരി ചെലവില്‍ കൂടുതല്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭക്ഷണം, ഇന്ധനം, സാമഗ്രികള്‍, സ്റ്റാഫ്, റീട്ടെയില്‍, ഗതാഗതം എന്നിവ പണപ്പെരുപ്പ സമ്മര്‍ദ്ദത്തിന്റെ പ്രധാന ഉറവിടങ്ങളായി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ജൂലൈയിലെ കണക്കുകള്‍ ഇന്ത്യയിലുടനീളമുള്ള സേവന മേഖലയിലെ തൊഴിലവസരങ്ങളില്‍ കാര്യമായ വര്‍ധന കാണിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജൂണിലെ നിരക്കിന് സമാനവുമായിരുന്നു ജൂലൈയും. തൊഴിലാളികളെ വര്‍ധിപ്പിക്കേണ്ടതിന്റെ അഭാവത്തില്‍ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
ഉയര്‍ന്ന റീട്ടെയില്‍ പണപ്പെരുപ്പം തടയുന്നതിനായി ആര്‍ബിഐ തുടര്‍ച്ചയായി മൂന്നാമത്തെ പോളിസി നിരക്ക് കുറഞ്ഞത് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ആര്‍ബിഐ പണ നയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2022 ജനുവരി മുതല്‍ ആറ് ശതമാനത്തിന് മുകളിലാണ്. ജൂണില്‍ ഇത് 7.01 ശതമാനമായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
