image

8 Aug 2022 2:32 AM GMT

Visa and Emigration

തൊഴിലാളി ക്ഷാമം രൂക്ഷം, 10 ലക്ഷം കുടിയേറ്റ അവസരങ്ങളുമായി കാനഡ

MyFin Desk

തൊഴിലാളി ക്ഷാമം രൂക്ഷം, 10 ലക്ഷം കുടിയേറ്റ അവസരങ്ങളുമായി കാനഡ
X

Summary

കോവിഡും മറ്റ് സാമ്പത്തിക പ്രശ്നങ്ങളും ആഗോള വിപണികളെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും വിദേശ ജോലി ഇപ്പോഴും പ്രിയം തന്നെയാണ്. പണ്ട് മണലാരണ്യങ്ങള്‍ തേടിയാണ് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ പാശ്ചാത്യന്‍ രാജ്യങ്ങളോടാണ് പ്രിയം. ഇതിനിടയിലാണ് തൊഴില്‍ നേടുന്നവര്‍ക്ക് ശുഭവാര്‍ത്തയുമായി കാനഡയില്‍ നിന്നും പുതിയ വാര്‍ത്ത വരുന്നത്. കാനഡയില്‍ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിരവധി വ്യവസായങ്ങളില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം മൂലം വ്യാപകമായി റിക്രൂട്ട്‌മെന്റിനൊരുങ്ങുകയാണ് ആ രാജ്യം. പ്രായാധിക്യമാണ് മറ്റൊരു കാരണം. തൊഴിലാളികള്‍ക്ക് പ്രായമാകുകയും റിട്ടയര്‍മെന്റിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത് തൊഴില്‍ മേഖലയക്ക് വലിയ […]


കോവിഡും മറ്റ് സാമ്പത്തിക പ്രശ്നങ്ങളും ആഗോള വിപണികളെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും വിദേശ ജോലി ഇപ്പോഴും പ്രിയം തന്നെയാണ്. പണ്ട് മണലാരണ്യങ്ങള്‍ തേടിയാണ് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ പാശ്ചാത്യന്‍ രാജ്യങ്ങളോടാണ് പ്രിയം. ഇതിനിടയിലാണ് തൊഴില്‍ നേടുന്നവര്‍ക്ക് ശുഭവാര്‍ത്തയുമായി കാനഡയില്‍ നിന്നും പുതിയ വാര്‍ത്ത വരുന്നത്. കാനഡയില്‍ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നിരവധി വ്യവസായങ്ങളില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം മൂലം വ്യാപകമായി റിക്രൂട്ട്‌മെന്റിനൊരുങ്ങുകയാണ് ആ രാജ്യം. പ്രായാധിക്യമാണ് മറ്റൊരു കാരണം. തൊഴിലാളികള്‍ക്ക് പ്രായമാകുകയും റിട്ടയര്‍മെന്റിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത് തൊഴില്‍ മേഖലയക്ക് വലിയ ഭീഷണിയാകുന്നു. ഇത് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായതായി ഇക്കഴിഞ്ഞ മെയ് മാസത്തെ ലേബര്‍ ഫോഴ്‌സ് സര്‍വേ സൂചിപ്പിക്കുന്നു.

താരതമ്യേന തൊഴിലില്ലായ്മ കുറവുള്ളതിനാല്‍, മികച്ച തൊഴില്‍ അന്തരീക്ഷമായതിനാലും കാനഡ പലരും തിരഞ്ഞെടുക്കുന്നുണ്ട്. ഈ വര്‍ഷം 4.3 ലക്ഷം പെര്‍മനെന്റ് റസിഡന്റ് വീസ നല്‍കാനാണു തീരുമാനം. പ്രൊഫഷണല്‍, സയന്റിഫിക്, ടെക്നിക്കല്‍ സേവനങ്ങള്‍, ഗതാഗതം, സംഭരണം, ധനകാര്യം, ഇന്‍ഷുറന്‍സ്, വിനോദം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലെല്ലാം റെക്കോര്‍ഡ് ഒഴിവുകളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. താമസ സൗകര്യ-ഭക്ഷ്യ മേഖലയില്‍ തുടര്‍ച്ചായ 13 ാം മാസവും തൊഴിലവസരങ്ങള്‍ ഉയര്‍ന്ന നിരക്കിലാണ്.

ഏപ്രിലില്‍ 89,900 എന്ന റെക്കോര്‍ഡ് നിലയിലാണ് നിര്‍മ്മാണ വ്യവസായത്തിലെ ഒഴിവുകള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 45 ശതമാനവും മാര്‍ച്ചില്‍ നിന്ന് 5.4 ശതമാനവും വര്‍ധിച്ചു. ഇതിനിടയില്‍ ഫെര്‍ട്ടിലിറ്റി നിരക്കും കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നുത്. 2020 ല്‍ ഒരു സ്ത്രീയ്ക്ക് 1.4 കുട്ടി എന്ന നിലയിലേക്ക് താണിട്ടുണ്ട്. ഇതും പെര്‍മനന്റ് റെസിഡന്‍സി പ്രോത്സാഹിപ്പിക്കുവാന്‍ മറ്റൊരു കാരണമാകുന്നു.