10 Aug 2022 8:23 AM IST
Technology
സ്‌ക്രീന്‍ ഷോട്ടിന് 'പൂട്ട്', സ്റ്റാറ്റസും മറയ്ക്കാം: അടിമുടി മാറാന്‍ 'വാട്‌സാപ്പ്'
MyFin Desk
Summary
ലോകത്താകമാനമുള്ള 200 കോടി ഉപഭോക്താക്കളേയും 'സന്തുഷ്ടരാക്കി'ക്കൊണ്ട് വാട്‌സാപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. സ്വകാര്യത ഉറപ്പാക്കുന്നതിനായി ഏവരും ഒരുപോലെ ആവശ്യപ്പെട്ടിരുന്ന ഫീച്ചറുകളായതിനാല്‍ സമൂഹ മാധ്യമത്തിലുള്‍പ്പടെ കമ്പനിയുടെ തീരുമാനം സംബന്ധിച്ച് മികച്ച അഭിപ്രായവും ലഭിക്കുന്നുണ്ട്. വാട്‌സാപ്പിലെ 'വ്യു വണ്‍സ്' സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതിന് കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പേര്് പോലെ തന്നെ ഒരു വട്ടം മാത്രം കാണുക അല്ലെങ്കില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കളെ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പടെയുള്ള ഫയലുകള്‍ ഒരിക്കല്‍ മാത്രം ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഈ […]
ലോകത്താകമാനമുള്ള 200 കോടി ഉപഭോക്താക്കളേയും 'സന്തുഷ്ടരാക്കി'ക്കൊണ്ട് വാട്‌സാപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. സ്വകാര്യത ഉറപ്പാക്കുന്നതിനായി ഏവരും ഒരുപോലെ ആവശ്യപ്പെട്ടിരുന്ന ഫീച്ചറുകളായതിനാല്‍ സമൂഹ മാധ്യമത്തിലുള്‍പ്പടെ കമ്പനിയുടെ തീരുമാനം സംബന്ധിച്ച് മികച്ച അഭിപ്രായവും ലഭിക്കുന്നുണ്ട്. വാട്‌സാപ്പിലെ 'വ്യു വണ്‍സ്' സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതിന് കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പേര്് പോലെ തന്നെ ഒരു വട്ടം മാത്രം കാണുക അല്ലെങ്കില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കളെ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പടെയുള്ള ഫയലുകള്‍ ഒരിക്കല്‍ മാത്രം ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ സ്വീകര്‍ത്താവിന് ഒരു തവണ മാത്രമേ സന്ദേശം കാണാന്‍ സാധിക്കൂ. ഇതിന് സമാനമായ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമിലും ഇപ്പോള്‍ ലഭ്യമാണ്.
വ്യു വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇത് വൈകാതെ ലഭ്യമാകുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അയയ്ക്കുന്ന മെസേജിന് മേല്‍ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് പിന്നാലെയാണ് വാട്‌സാപ്പിലെ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചറിലും മാറ്റം വരുത്തിയിരിക്കുന്നത്. അയയ്ച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് മാത്രമാണ് സമയം.
ഇത് രണ്ട് ദിവസത്തിലേറെയായി നീട്ടാനാണ് തീരുമാനം. കൃത്യമായി പറഞ്ഞാല്‍ അയയ്ച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ രണ്ട് ദിവസവും 12 മണിക്കൂറും സമയം ലഭ്യമാകുമെന്നാണ് സൂചന. ഇത് നിലവില്‍ വാട്‌സാപ്പിന്റെ ബീറ്റാ അക്കൗണ്ടുകള്‍ക്ക് ലഭ്യമായിട്ടുണ്ട്. ഈ ഫീച്ചറുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുന്നതിനുള്ള ഫീച്ചറും ഉപയോക്താക്കളെ ആരെയും അറിയിക്കാതെ ഗ്രൂപ്പ് വിടാന്‍ അനുവദിക്കുന്ന ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിര്‍ദിഷ്ട കോണ്‍ടാക്റ്റുകളില്‍ നിന്ന് അവസാനം കണ്ടതും പ്രൊഫൈല്‍ ഫോട്ടോയും സ്റ്റാറ്റസും മറയ്ക്കുന്നത് പോലെയാണ് 'സ്റ്റാറ്റസ് ഹൈഡിംഗ്' പ്രവര്‍ത്തിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
