image

25 Aug 2022 9:19 AM GMT

Technology

ഉപഭോക്‌തൃ ചിപ്പ് ഡിമാ​ന്റിലെ കുറവ് ഓട്ടോ മേഖലയ്ക്ക് ​ഗുണകരമാകും

Bijith R

ഉപഭോക്‌തൃ ചിപ്പ് ഡിമാ​ന്റിലെ കുറവ് ഓട്ടോ മേഖലയ്ക്ക് ​ഗുണകരമാകും
X

Summary

ഉപഭോക്‌തൃ വിഭാഗങ്ങളിൽ നിന്നുള്ള സെമികണ്ടക്ട‌ർ ഡിമാ​ന്റ് ദുർബ്ബലമായത് കഴിഞ്ഞ രണ്ടു വർഷമായി ചിപ്പ് ക്ഷാമം നേരിടുന്ന ഓട്ടോമോട്ടീവ് വ്യവസായത്തിന് ​ഗുണകരമാകുമെന്ന് ഗ്ലോബൽ ബ്രോക്കറേജ് ജെഫ്രീസ് പറഞ്ഞു. പേഴ്സണൽ കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ, ഗൃഹോപകരണങ്ങൾ എന്നീ ഉപഭോക്തൃ വിഭാഗങ്ങളിൽ ഡിമാൻഡ് കുറയുന്നതായി മുൻനിര ചിപ്പ് നിർമ്മാതാക്കൾ പറഞ്ഞു. എങ്കിലും ഓട്ടോമൊബൈൽ വിഭാഗത്തിൽ നിന്ന് ശക്തമായ ഓർഡറുകളാണ് ചിപ്പ് വിതരണക്കാർക്ക് ലഭിക്കുന്നത്. ജാപ്പനീസ് സെമികണ്ടക്ടർ നിർമ്മാതാക്കളായ റെനെസാസ് ഇലക്ട്രോണിക്സ്, വരും പാദങ്ങളിൽ, ഓട്ടോമോട്ടീവ് ബിസിനസിൽ നിന്നും നേരിയ വരുമാന വളർച്ചയാണ് […]


ഉപഭോക്‌തൃ വിഭാഗങ്ങളിൽ നിന്നുള്ള സെമികണ്ടക്ട‌ർ ഡിമാ​ന്റ് ദുർബ്ബലമായത് കഴിഞ്ഞ രണ്ടു വർഷമായി ചിപ്പ് ക്ഷാമം നേരിടുന്ന ഓട്ടോമോട്ടീവ് വ്യവസായത്തിന് ​ഗുണകരമാകുമെന്ന് ഗ്ലോബൽ ബ്രോക്കറേജ് ജെഫ്രീസ് പറഞ്ഞു.

പേഴ്സണൽ കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ, ഗൃഹോപകരണങ്ങൾ എന്നീ ഉപഭോക്തൃ വിഭാഗങ്ങളിൽ ഡിമാൻഡ് കുറയുന്നതായി മുൻനിര ചിപ്പ് നിർമ്മാതാക്കൾ പറഞ്ഞു. എങ്കിലും ഓട്ടോമൊബൈൽ വിഭാഗത്തിൽ നിന്ന് ശക്തമായ ഓർഡറുകളാണ് ചിപ്പ് വിതരണക്കാർക്ക് ലഭിക്കുന്നത്. ജാപ്പനീസ് സെമികണ്ടക്ടർ നിർമ്മാതാക്കളായ റെനെസാസ് ഇലക്ട്രോണിക്സ്, വരും പാദങ്ങളിൽ, ഓട്ടോമോട്ടീവ് ബിസിനസിൽ നിന്നും നേരിയ വരുമാന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

സെമികണ്ടക്ടർ വ്യവസായത്തിലെ ഉത്പാദനവും, സംഭരണവും ഒരു ദശാബ്ദത്തിലെ താഴ്ന്ന നിലയിലേക്ക് വരികയാണെന്ന് ജെഫ്രീസിലെ സെമികണ്ടക്ടർ അനലിസ്റ്റ് വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന ചിപ്പ് ക്ഷാമം രാജ്യത്തെ ഓട്ടോമൊബൈൽ ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിൽ ലഭ്യതയിൽ പുരോഗതിയുള്ളതിനാൽ, കൂടുതൽ ഉത്പാദനം ഉണ്ടാവുന്നത് ഭൂരിഭാഗം ഓട്ടോമൊബൈൽ ഒറിജിനൽ എക്വിപ്മെന്റ് നിർമ്മാതാക്കൾക്കും ആശ്വാസമായേക്കും.

കോവിഡ് പ്രതിസന്ധികൾ മൂല൦ 2020 ന്റെ പ്രാരംഭ ഘട്ടത്തിൽ ആഗോള ഓട്ടോമൊബൈൽ ഉത്പാദനത്തിൽ ഗണ്യമായ കുറവാണുണ്ടായത്. അതിനാൽ, നിരവധി ഓട്ടോമൊബൈൽ ഒറിജിനൽ എക്വിപ്മെന്റ് നിർമ്മാതാക്കൾ കുറഞ്ഞ ഡിമാന്റ് മുൻകൂട്ടി കണ്ട് ചിപ്പ് സംഭരണ൦ കുറച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം ശക്തമായ സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ, സെർവറുകൾ തുടങ്ങിയ ഡിജിറ്റൽ ഉത്പന്നങ്ങളുടെ ഡിമാ​ന്റ് ​ഗണ്യമായി വർധിച്ചു. ഈ മാറ്റം, ഡിജിറ്റൽ ഇലക്ട്രോണിക്സ് മേഖലയിൽ ഉപയോഗിക്കുന്ന ചിപ്പുകളുടെ ഉത്പാദനം വിപുലീകരിക്കുന്നതിലേക്ക് കമ്പനികളെ നയിച്ചു. ജപ്പാനിലെ റെനെസാസ് പ്ലാന്റിലുണ്ടായ തീപിടിത്തവും, ടെക്‌സസിലെ മോശമായ കാലാവസ്ഥയും കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ ചിപ്പു വിതരണത്തെ വീണ്ടും തടസ്സപ്പെടുത്തിയിരുന്നു.