image

26 Aug 2022 9:36 AM IST

ആധാർ ഇല്ലെങ്കിൽ ആനൂകൂല്യങ്ങളില്ല, യുഐഡിഎഐ

MyFin Desk

ആധാർ ഇല്ലെങ്കിൽ ആനൂകൂല്യങ്ങളില്ല, യുഐഡിഎഐ
X

Summary

ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക്  അര്‍ഹതയുണ്ടായിരിക്കില്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). നിലവില്‍ 99 ശതമാനം മുതിര്‍ന്നവര്‍ക്കും ആധാര്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ആധാര്‍ ചട്ടം സെക്ഷന്‍ 7 അനുസരിച്ച് ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് നിയമ വിധേയമായ മറ്റ് സാധ്യതകള്‍ ഉപയോഗിച്ച് സബ്‌സിഡിയോ മറ്റ് സര്‍ക്കാര്‍ ആനൂകൂല്യങ്ങളോ കൈപ്പറാം. യു ഐഡിഎ ഐ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഇത്തരം കേസുകളില്‍ വ്യക്തികള്‍ക്ക് ആധാറിനായി പുതിയ അപേക്ഷ നല്‍കാം. പിന്നീട് ആധാര്‍ കാര്‍ഡ് ലഭിക്കുന്നത് […]


ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). നിലവില്‍ 99 ശതമാനം മുതിര്‍ന്നവര്‍ക്കും ആധാര്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.

ആധാര്‍ ചട്ടം സെക്ഷന്‍ 7 അനുസരിച്ച് ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് നിയമ വിധേയമായ മറ്റ് സാധ്യതകള്‍ ഉപയോഗിച്ച് സബ്‌സിഡിയോ മറ്റ് സര്‍ക്കാര്‍ ആനൂകൂല്യങ്ങളോ കൈപ്പറാം.

യു ഐഡിഎ ഐ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഇത്തരം കേസുകളില്‍ വ്യക്തികള്‍ക്ക് ആധാറിനായി പുതിയ അപേക്ഷ നല്‍കാം. പിന്നീട് ആധാര്‍ കാര്‍ഡ് ലഭിക്കുന്നത് വരെ മറ്റ് നിയമ വിധേയ രേഖകള്‍ ഹാജരാക്കി ആനുകൂല്യങ്ങള്‍ കൈപ്പറ്റാം. അതായത് ആധാർ കാർഡ് ഇല്ലാത്തവർക്ക് ഭാവിയിൽ ആനുകൂല്യങ്ങൾ ലഭിക്കുക ബുദ്ധിമുട്ടാകും.