ആരോഗ്യ, വാഹന ഇൻഷുറൻസിന് നവംമ്പർ 1 മുതൽ കെവൈസി നിർബന്ധമാക്കുന്നു | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeLead Storyആരോഗ്യ, വാഹന ഇൻഷുറൻസിന് നവംമ്പർ 1 മുതൽ കെവൈസി നിർബന്ധമാക്കുന്നു

ആരോഗ്യ, വാഹന ഇൻഷുറൻസിന് നവംമ്പർ 1 മുതൽ കെവൈസി നിർബന്ധമാക്കുന്നു

ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖ നല്‍കേണ്ടി വരും. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ഇൻഷുറൻസ്  റെഗുലേറ്ററി അതോറിറ്റി  കെവൈസി രേഖ നിര്‍ബന്ധമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. അതായത്, അടുത്ത തവണ ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് പോലുള്ള രേഖകള്‍ നല്‍കേണ്ടി വരും.

 

നിലവില്‍ നോണ്‍ ലൈഫ് പോളിസികള്‍ക്ക് കെവൈസി രേഖകള്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിന്, പ്രത്യേകിച്ച് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ കെവൈസി നല്‍കേണ്ടതുണ്ട്. നവംമ്പര്‍ ഒന്നു മുതലാണ് നോണ്‍ലൈഫ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാാക്കുന്നത്.

 

പോളിസികളോടൊപ്പം ഇത്തരം ഡാറ്റാ ബേസ് രൂപപ്പെടുത്തുന്നത് ക്ലെയിം സെറ്റില്‍മെന്റിനെ സഹായിക്കും എന്നതടക്കമുള്ള പല കാരണങ്ങളാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കെവൈസി നിര്‍ബന്ധമാക്കുന്നതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു വരികയായിരുന്നു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!