3 Sept 2022 4:37 AM IST
Summary
ഡെല്‍ഹി: ഒന്‍പത് മാസത്തിനിടെ ഇന്ത്യയുടെ ഫാക്ടറി ഉത്പാദന മേഖലയുടെ പ്രവര്‍ത്തനം ഓഗസ്റ്റില്‍ ശക്തമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. ഡിമാന്‍ഡ് വ്യവസ്ഥകള്‍ ശക്തിപ്പെട്ടതും, പണപ്പെരുപ്പ ആശങ്കകള്‍ മയപ്പെട്ടതുമാണ് ഉത്പാദന നേട്ടത്തിന് കാരണം. എസ് ആന്‍ഡ് പി ഗ്ലോബല്‍ തയ്യാറാക്കിയ ഓഗസ്റ്റിലെ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) 56.2 ലെത്തി. ജൂലൈ മാസത്തിലെ 56.4 ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നുവെന്നാണ് ഇതില്‍ നിന്നും ലഭ്യമാകുന്ന സൂചന. മാനുഫാക്ചറിംഗ് പിഎംഐ 50 ന് […]
ഡെല്‍ഹി: ഒന്‍പത് മാസത്തിനിടെ ഇന്ത്യയുടെ ഫാക്ടറി ഉത്പാദന മേഖലയുടെ പ്രവര്‍ത്തനം ഓഗസ്റ്റില്‍ ശക്തമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. ഡിമാന്‍ഡ് വ്യവസ്ഥകള്‍ ശക്തിപ്പെട്ടതും, പണപ്പെരുപ്പ ആശങ്കകള്‍ മയപ്പെട്ടതുമാണ് ഉത്പാദന നേട്ടത്തിന് കാരണം. എസ് ആന്‍ഡ് പി ഗ്ലോബല്‍ തയ്യാറാക്കിയ ഓഗസ്റ്റിലെ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) 56.2 ലെത്തി.
ജൂലൈ മാസത്തിലെ 56.4 ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നുവെന്നാണ് ഇതില്‍ നിന്നും ലഭ്യമാകുന്ന സൂചന. മാനുഫാക്ചറിംഗ് പിഎംഐ 50 ന് മുകളിലായാല്‍ സമ്പദ്ഘടനയില്‍ വളര്‍ച്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ നവംബറിനു ശേഷമുള്ള രണ്ടാമത്തെ മികച്ച കണക്കാണിത്.
അലുമിനിയം, സ്റ്റീല്‍ എന്നീ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുറവും, ചുരുങ്ങുന്ന പണപ്പെരുപ്പവും ഫാക്ടറി ഉത്പാദന വളര്‍ച്ചയെ സഹായിച്ചു.
ബുധനാഴ്ച പുറത്തുവന്ന ജിഡിപി വളര്‍ച്ചാ നിരക്കും ഇതിനോട് യോജിക്കുന്നതാണ്. ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 13.5 ശതമാനമായി വളര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തുടര്‍ച്ചയായ 14 ാം മാസത്തെ മൊത്തത്തിലുള്ള പ്രവര്‍ത്തന സാഹചര്യങ്ങളിലെ പുരോഗതിയാണ് ഓഗസ്റ്റ് പിഎംഐ ഡാറ്റ ചൂണ്ടിക്കാണിക്കുന്നത്.
'കോവിഡ് നിയന്ത്രണങ്ങളുടെ അഭാവം ഉത്പാദകര്‍ക്ക് പ്രയോജനം ചെയ്തു. ഉത്പാദനത്തിന്റെയും പുതിയ ഓര്‍ഡറുകളുടെയും വളര്‍ച്ചാ നിരക്കുകള്‍ കഴിഞ്ഞ നവംബറിന് ശേഷം ഏറ്റവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.' എസ്ആന്റ്പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു.
ശക്തമായ വില്‍പന, പുതിയ അന്വേഷണങ്ങള്‍, വിപണന ശ്രമങ്ങള്‍ എന്നിവയെല്ലാം ഓഗസ്റ്റില്‍ കമ്പനികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി സര്‍വേ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
