image

6 Sept 2022 5:18 AM IST

നേട്ടത്തിലാരംഭിച്ചെങ്കിലും തകർച്ച നേരിട്ട് വിപണി

MyFin Bureau

നേട്ടത്തിലാരംഭിച്ചെങ്കിലും തകർച്ച നേരിട്ട് വിപണി
X

Summary

മുംബൈ: ഇന്ന്‌ വിപണി താഴ്ചയെ അഭിമുഖീകരിക്കുകയാണ്. 10.45 നു സെന്‍സെക്‌സ് 228.69 പോയിന്റ് താഴ്ന്ന് 59,025.07 ലും, നിഫ്റ്റി 62.75 പോയിന്റ് താഴ്ന്ന് 17,605.90 ലുമെത്തി എന്നാൽ, ഏഷ്യന്‍ വിപണികളിലെ മികച്ച നേട്ടത്തിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തില്‍ വിപണി മികച്ച തുടക്കം കാഴ്ചവെച്ചിരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 320.69 പോയിന്റ് ഉയര്‍ന്ന് 59,566.67 ലും, നിഫ്റ്റി 98.85 പോയിന്റ് ഉയര്‍ന്ന് 17,764.65 ലുമെത്തി. പവര്‍ഗ്രിഡ്, എന്‍ടിപിസി, ഭാര്‍തി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍, മാരുതി, […]


മുംബൈ: ഇന്ന്‌ വിപണി താഴ്ചയെ അഭിമുഖീകരിക്കുകയാണ്. 10.45 നു സെന്‍സെക്‌സ് 228.69 പോയിന്റ് താഴ്ന്ന് 59,025.07 ലും, നിഫ്റ്റി 62.75 പോയിന്റ് താഴ്ന്ന് 17,605.90 ലുമെത്തി

എന്നാൽ, ഏഷ്യന്‍ വിപണികളിലെ മികച്ച നേട്ടത്തിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തില്‍ വിപണി മികച്ച തുടക്കം കാഴ്ചവെച്ചിരുന്നു.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 320.69 പോയിന്റ് ഉയര്‍ന്ന് 59,566.67 ലും, നിഫ്റ്റി 98.85 പോയിന്റ് ഉയര്‍ന്ന് 17,764.65 ലുമെത്തി.

പവര്‍ഗ്രിഡ്, എന്‍ടിപിസി, ഭാര്‍തി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലേ, ടെക് മഹീന്ദ്ര, വിപ്രോ, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹോംകോംഗ് വിപണി മിഡ് സെഷന്‍ വ്യാപാരത്തില്‍ നഷ്ടത്തിലാണ്.

ഇന്നലെ സെന്‍സെക്‌സ് 442.65 പോയിന്റ് ഉയര്‍ന്ന് 59,245.98 ലും, നിഫ്റ്റി 126.35 പോയിന്റ് ഉയര്‍ന്ന് 17,665.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

'ആഗോള വിപണിയിലെ ശക്തമായ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ആഭ്യന്തര വിപണിയുടെ പ്രതിരോധം അത്ഭുതപ്പെടുത്തുന്നതാണ്. കൃത്യമായും ഇന്ത്യ ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്. ഈ വർഷം എസ് ആൻഡ് പി 500 18 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി 1.8 ശതമാനം ഉയർന്നു. നേരിട്ടും, എസ് ഐ പി യിലൂടെയും മ്യൂച്ചൽ ഫണ്ടിലൂടെയും നടത്തിയ നിക്ഷേപം, 2021 ഒക്ടോബർ മുതൽ 2022 ജൂൺ വരെയുള്ള വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലിൽ നിന്നുള്ള തകർച്ചയിൽ നിന്ന് വിപണിയെ രക്ഷിച്ചു. ഓഗസ്റ്റിൽ ഇന്ത്യയിൽ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 10 കോടി മറികടന്നു. എന്നാലും വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്ന റീട്ടെയിൽ നിക്ഷേപകർ വില കുറഞ്ഞ ഓഹരികളിൽ നിക്ഷേപിക്കരുത്. ഉയർന്ന ഗുണ നിലവാരമുള്ള ലാർജ് ക്യാപ് ഓഹരികളാണ്, വിപണി ദുർബലമാകുമ്പോൾ മികച്ച മുന്നേറ്റമുണ്ടാകുക. നിലവിൽ, വിപണി സ്ഥിരമായ ഗതിയിൽ നീങ്ങികൊണ്ടിരികുകയാണ്, ബുള്ളുകൾ നിയന്ത്രണത്തിലാണ്. ബാങ്ക് നിഫ്റ്റി നിർണായകമായ നിലയിലാണ്. എങ്കിലും അതിനു അടിസ്ഥാന പിന്തുണയുണ്ട്, ', ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.77 ശതമാനം കുറഞ്ഞ് 95 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 811.75 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.