7 Sept 2022 7:04 AM IST
പണപ്പെരുപ്പം പ്രധാന മുന്‍ഗണനയല്ലെന്ന് സീതാരാമന്‍, ആര്‍ബിഐ യുടെ 'പലിശ രാജ്' അവസാനിക്കുമോ?
MyFin Desk
Summary
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഒരു പ്രധാനപ്പെട്ട മുന്‍ഗണനയല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഒപ്പം സമ്പത്തിന്റെ തുല്യമായ വിതരണം സാധ്യമാക്കുക എന്നിവയാണ് പരമപ്രധാനമെന്നും അവര്‍ വ്യക്തമാക്കി. യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തിന്റെ വികസനം ഉന്നമിട്ട് രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളായ ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അടുത്ത 50-60 വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാനുള്ള ശേഷി കാണിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. […]
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഒരു പ്രധാനപ്പെട്ട മുന്‍ഗണനയല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഒപ്പം സമ്പത്തിന്റെ തുല്യമായ വിതരണം സാധ്യമാക്കുക എന്നിവയാണ് പരമപ്രധാനമെന്നും അവര്‍ വ്യക്തമാക്കി. യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തിന്റെ വികസനം ഉന്നമിട്ട് രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളായ ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അടുത്ത 50-60 വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാനുള്ള ശേഷി കാണിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ പണപ്പെരുപ്പ നിരക്ക് 6.71 ശതമാനമാണ്. ഇതാകട്ടെ കേന്ദ്ര ബാങ്കിന്റെ പരമാവധി സഹന പരിധിയായ നാല് ശതമാനത്തിനും ഏറെ മുകളിലാണ്.
പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനാണ് ആര്‍ബി ഐ ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. മൂന്ന വട്ടമായി ഏകദേശം 1.40 ബേസിസ് പോയിന്റ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയതും അതുകൊണ്ടാണ്. വരുന്ന പോളിസി മീറ്റിംഗിലും 35 ബേസിസ് പോയിന്റ് എങ്കിലും റിപ്പോ നിരക്കില്‍ വര്‍ധന വരുത്തുമെന്നും സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഈ സാഹര്യത്തിലാണ് പണപ്പെരുപ്പത്തേക്കാളും പ്രാധാന്യം തൊഴില്‍ അവസരങ്ങള്‍ക്കാണ് എന്ന് വ്യക്തമാക്കുന്നത്. റിപ്പോ വര്‍ധനവിനെ തുടര്‍ന്ന് പലിശ നിരക്കില്‍ രണ്ട് ശതമാനം വരെ ബാങ്കുകള്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ഉയരുന്ന പലിശ നിരക്ക് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും വായ്പാ ചെലവ് കൂടുന്നത് തൊഴിലവസരങ്ങള്‍ കുറയ്ക്കുമെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ബി ഐയുടെ പണനയ സമിതി യോഗത്തിലെ തീരുമാനത്തിന് കാതോര്‍ക്കുകയാണ് സമ്പദ് വ്യവസ്ഥ.
പഠിക്കാം & സമ്പാദിക്കാം
Home
