image

11 Sept 2022 4:30 AM IST

Market

ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം 283 ലക്ഷം കോടി രൂപയായി

MyFin Bureau

ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം 283 ലക്ഷം കോടി രൂപയായി
X

Summary

ഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം സെഷനിലും ഓഹരി വിപണിയിലെ മുന്നേറ്റം തുടരുന്നതിനാല്‍ ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം വെള്ളിയാഴ്ച എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡായ 283 ലക്ഷം കോടിയിലെത്തി. അന്നേ ദിവസം ബിഎസ്ഇ സെന്‍സെക്സ് 104.92 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 59,793.14 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെയാണ് ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം 2,83,03,925.62 കോടി രൂപ എന്ന റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നത്. സെന്‍സെക്സില്‍ ഏറ്റവും വലിയ നേട്ടം കൊയ്തത് ടെക് മഹീന്ദ്രയാണ്. കമ്പനിയുടെ മൂല്യത്തില്‍ 3.32 […]


ഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം സെഷനിലും ഓഹരി വിപണിയിലെ മുന്നേറ്റം തുടരുന്നതിനാല്‍ ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം വെള്ളിയാഴ്ച എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡായ 283 ലക്ഷം കോടിയിലെത്തി.

അന്നേ ദിവസം ബിഎസ്ഇ സെന്‍സെക്സ് 104.92 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 59,793.14 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെയാണ് ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം 2,83,03,925.62 കോടി രൂപ എന്ന റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നത്.

സെന്‍സെക്സില്‍ ഏറ്റവും വലിയ നേട്ടം കൊയ്തത് ടെക് മഹീന്ദ്രയാണ്. കമ്പനിയുടെ മൂല്യത്തില്‍ 3.32 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, മാരുതി, എസ്ബിഐ, ടിസിഎസ്, വിപ്രോ, ആക്സിസ് ബാങ്ക് എന്നിവ തൊട്ടുപിന്നാലെയാണ്.

അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് വെള്ളിയാഴ്ച്ച നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍.

ബിഎസ്ഇ സ്‌മോള്‍ക്യാപ് ഗേജ് 0.18 ശതമാനവും മിഡ്ക്യാപ് സൂചിക 0.16 ശതമാനവുമാണ് ഉയര്‍ന്നത്. ബിഎസ്ഇ സൂചികകളില്‍ ഐടി 2.06 ശതമാനവും ടെക് 1.59 ശതമാനവും ബാങ്ക് 0.51 ശതമാനവും ലോഹം 0.50 ശതമാനവും ഉയര്‍ന്നു.

അടിസ്ഥാന സാമഗ്രികള്‍, ടെലികോം, യൂട്ടിലിറ്റികള്‍, മൂലധന വസ്തുക്കള്‍ ഉള്‍പ്പടെയുള്ള മേഖലകള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.